സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി 97% സ്‌കോർ, കണ്ണൂർ പി.എച്ച്.സി. കോട്ടയം മലബാർ 95% സ്‌കോർ, കൊല്ലം പി.എച്ച്.സി. ചവറ 90% സ്‌കോർ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടാതെ, കണ്ണൂർ എഫ്.എച്ച്.സി. ആലക്കോട് തേർത്തല്ലി […]

കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജനം കടുത്ത ജാഗ്രതയില്‍; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു.

സ്വന്തം ലേഖക ഡൽഹി : രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം പത്ത് ഇരട്ടി വരെ വര്‍ധിച്ചതായി കണക്കുകൾ . മൂക്കിലൂടെ നല്കുന്ന വാക്സീന്‍ കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തി. വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ആഗോളതലത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിമാനത്താവളങ്ങളില്‍ ഇന്നലെ മുതല്‍ രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന തുടങ്ങി. […]

സംസ്ഥാനത്ത്‌ കൊവിഡ് മോണിറ്ററിംഗ് സെൽ പുന:രാരംഭിച്ചു, ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും;സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ വളരെ കുറവാണ് എന്നും ആരോഗ്യ മന്ത്രി;

സ്വന്തം ലേഖക തിരുവനന്തപുരം : മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും.കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു […]

കൊവിഡ് വകഭേദം ആശങ്കവേണ്ടന്ന് ആരോഗ്യ വകുപ്പ് 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്

സ്വന്തം ലേഖക തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട് കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്സിനേഷനിലും സംസ്ഥാനം മുന്നിൽ. 15-17 വയസ് പ്രായക്കാരിൽ, 84. 16% ഒന്നാം ഡോസും, 57.12 % പേർക്ക് രണ്ടാം ഡോസും നൽകി. 12-14 പ്രായക്കാരിൽ 64.8% ഒന്നാം ഡോസും, […]