എന്താണ് അപസ്മാരം? രോഗത്തിനു പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും ; അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ കൊച്ചി:അപസ്മാരം അഥവാ ചുഴലി (Epilepsy) വളരെ സാധാരണയായി കണ്ടുവരുന്ന ഒരു മസ്തിഷ്‌കരോഗമാണ്. മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് അപസ്മാരത്തിന് കാരണം. അപസ്മാരത്തെ ഫോക്കല്‍ എന്നും ജനറലൈസ്ഡ് എന്നും വൈദ്യശാസ്ത്രം തരംതിരിക്കുന്നു. മസ്തിഷ്‌കത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത് എന്നതിന് അനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സ്ത്രീ പുരുഷ ഭേദമില്ലാതെ, ഏതു പ്രായപരിധിയിലുള്ളവരെയും അപസ്മാരം ബാധിക്കാം. കുട്ടികളേയും ബാധിക്കുന്നു. നല്ലൊരു പങ്ക് രോഗികളിലും അപസ്മാരത്തിന്റെ തുടക്കം ഇരുപത് വയസ്സിനു മുന്‍പാണെന്നും പരിശോധകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വളരെ പഴക്കമേറിയ അസുഖങ്ങളിലൊന്നായാണ് വൈദ്യശാസ്ത്രം അപസ്മാരത്തെ കണക്കാക്കുന്നത്. തലച്ചോറിനുള്ളില്‍ […]

ശരീരത്തിൽ അധികമായ യൂറിക് ആസിഡ് ഉള്ളവരാണോ നിങ്ങൾ… എങ്കിൽ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന് റെഡ് മീറ്റാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന […]

എല്ലുകളുടെ ആരോഗ്യത്തിന് ആപ്രിക്കോട്ട് സഹായകമാകുന്നതെങ്ങനെ; ഗുണങ്ങള്‍ ഇവയാണ്

കൊച്ചി: പലർക്കും കണ്ട് വരുന്ന പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്. കാല്‍സ്യക്കുറവ് മൂലം എല്ലുകളില്‍ തേയ്മാനം പോലെയുള്ള പ്രശ്നങ്ങള്‍ സാധാരണയായി ഉണ്ടാകാറുണ്ട്. ആപ്രിക്കോട്ടില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഇതില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ആപ്രിക്കോട്ടില്‍ ധാരാളം വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കാഴ്ച്ചയ്ക്ക് പ്രശ്നമുള്ളവർക്ക് ഈ ഫലം കഴിക്കുന്നത് നല്ലതാണ്.

ധാരാളം ആരോഗ്യ ഗുണങ്ങള്‍….! ശരീരത്തിന് മാത്രമല്ല, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും പുതിനയില ബെസ്റ്റാ

കൊച്ചി: ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പുതിന. പുതിനയിലയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. പുതിന വെള്ളം മലബന്ധം തടയുകയും ശരീര താപനില നിയന്ത്രിക്കുന്നു, ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിറുത്തുന്നു, പ്രകൃതിദത്ത വിഷാംശം ഒപ്ടിമൈസ് ചെയ്യുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയില്‍ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും അമിതമായ ചിന്തകള്‍ കുറയ്ക്കാനും സഹായിക്കും.

എന്താണ് പൂനം പാണ്ഡെയുടെ മരണത്തിന് കാരണമായ ഗര്‍ഭാശയ മുഖ കാൻസര്‍? കാരണങ്ങളും ലക്ഷണങ്ങളും അറിയാം

സ്വന്തം ലേഖകൻ ന്യൂഡൽഹി : നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 32 കാരിയായ താരം കുറച്ചു കാലമായി ഗർഭാശയ മുഖ കാൻസർ (Cervical Cancer) ബാധിതയായിരുന്നു. ഈ മാരക രോഗത്തോട് പൊരുതിയാണ് അവർ വിടവാങ്ങിയത്. കുറച്ചു കാലമായി രാജ്യത്ത് ഗർഭാശയ മുഖ കാൻസർ കേസുകള്‍ അതിവേഗം വർധിച്ചുവരികയാണ്. ഈ അർബുദം ഓരോ വർഷവും ദശലക്ഷക്കണക്കിന് സ്ത്രീകളുടെ മരണത്തിന് കാരണമാകുന്നു. ഫെബ്രുവരി ഒന്നിന് പാർലമെൻ്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സെർവിക്കല്‍ കാൻസർ തടയാൻ ഒമ്ബത് മുതല്‍ 14 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സർക്കാർ […]

പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാൻ ഇരട്ടി സാധ്യത ; ഹൃദയാഘാതം സംഭവിക്കാതെയിരിക്കാൻ ഷുഗറും ബിപിയും കൊളസ്ട്രോളും ഉള്ളവര്‍ ശ്രദ്ധിക്കേണ്ടത്…

സ്വന്തം ലേഖകൻ പ്രമേഹം (ഷുഗര്‍) ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തെ കുറെക്കൂടി ഗൗരവമായി ഇന്ന് ഏവരും എടുക്കുന്നുണ്ട്. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ എത്തിക്കാം എന്ന അവബോധമാണ് പ്രമേഹത്തെ കാര്യമായി എടുക്കാൻ ഏവരെയും പ്രേരിപ്പിക്കുന്നത്. പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാൻ ഇരട്ടി സാധ്യതയോളമുണ്ടെന്ന് നിരവധി പഠനങ്ങള്‍ അടിവരയിട്ട് പറയുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ പ്രമേഹമുള്ളവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നത് പ്രതിരോധിക്കാൻ സാധിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഒന്ന് […]

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ അത് എങ്ങനെയെല്ലാമാണ് നമ്മെ ബാധിക്കുക, എങ്ങനെ തിരിച്ചറിയാം, അപകടകരമായി കുറഞ്ഞാല്‍ എന്ത് സംഭവിക്കും

സ്വന്തം ലേഖകൻ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്- എന്നുവച്ചാല്‍ വിവിധ അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പല പോഷകങ്ങളും ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇതില്‍ പ്രധാനമാണ്. ഇത്തരത്തില്‍ നമുക്ക് അവശ്യം വേണ്ടുന്നൊരു ഘടകമാണ് പൊട്ടാസ്യം. ഇങ്ങനെ നമുക്ക് വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ തീര്‍ച്ചയായും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. സമാനമായി പൊട്ടാസ്യം കുറഞ്ഞാല്‍ അത് എങ്ങനെയെല്ലാമാണ് നമ്മെ ബാധിക്കുക, എങ്ങനെ തിരിച്ചറിയാം, അപകടകരമായി കുറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇതെങ്ങനെ മനസിലാക്കാം- തുടങ്ങിയ കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ കോശങ്ങള്‍ക്കും, പേശികള്‍ക്കും, നാഡികള്‍ക്കുമെല്ലാം ശരിയായി പ്രവര്‍ത്തിക്കാൻ […]

വായിലെ ക്യാന്‍സര്‍ ; പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

സ്വന്തം ലേഖകൻ ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് വായിലെ അര്‍ബുദം. യുകെയില്‍ വര്‍ഷത്തില്‍ 10,000 പേരില്‍ മൌത്ത് ക്യാന്‍സര്‍ കാണപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഒന്ന് ഇടയ്ക്കിടെ വരുന്നതും മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നതുമായ വായ്പ്പുണ്ണ് ചിലപ്പോള്‍  വായിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമാണെന്നാണ് യുകെ ക്യാന്‍സര്‍ റിസര്‍ച്ച് പറയുന്നത്. […]

സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് വിഭവങ്ങൾ

ബീറ്റ്‌റൂട്ട് നൈട്രിക് ഓക്‌സൈഡ് ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ജ്യൂസടിച്ചും സാലഡും കറിവെച്ചുമൊക്കെ ബീറ്റ്‌റൂട്ട് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മാതളനാരങ്ങ മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുന്നു. ഗ്രീന്‍ ടീയേക്കാള്‍ ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വിഷാദരോഗം കുറയ്‌ക്കാനും ഈ പഴം സഹായിക്കും. ജ്യൂസ് അടിച്ചോ, തൈരിനൊപ്പം സലാഡായോ മാതളനാരങ്ങൾ കഴിക്കാം. ബ്ലൂബെറി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി, പ്രത്യേകിച്ച് ഫ്ലേവനോയിഡുകൾ. ഇവ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ […]

ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യം ; ഉദാസീനമായ ജീവിതശെെലിയും വ്യായാമമില്ലായ്മയും ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു ; ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളെ കുറിച്ചറിയാം

സ്വന്തം ലേഖകൻ ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉദാസീനമായ ജീവിതശെെലിയും വ്യായാമമില്ലായ്മയും ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. ഹൃദയം ഒരു മസ്കുലർ പമ്പാണ്. മസ്തിഷ്കം, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രവർത്തനം. എന്നാൽ ഈ അവയവങ്ങളിലേക്ക് ആവശ്യമായ രക്തം വിതരണം ചെയ്യുന്നതിൽ ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയം വളരെ ദൃഢമാകുമ്പോഴോ ദുർബലമാകുമ്പോഴോ സാധാരണയായി ഹൃദയസ്തംഭനം സംഭവിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് […]