അധികമായാൽ മഞ്ഞളും ‘വിഷം’ ; ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടുതൽ മഞ്ഞൾ ശരീരത്തിനുള്ളിൽ ചെല്ലാൻ പാടില്ലെന്ന് ആരോഗ്യ വിദഗ്ധർ
സ്വന്തം ലേഖകൻ
അധികമായാൽ മഞ്ഞളും ‘വിഷ’മാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദത്തിൽ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചർമ്മ രോഗങ്ങൾ, കാൻസർ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് മഞ്ഞൾ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മഞ്ഞൾ ബെസ്റ്റാണ്.
എന്നാൽ ഉപയോഗം അമിതമായാൽ ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടാൻ മഞ്ഞൾ ശരീരത്തിനുള്ളിൽ ചെല്ലാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പരിധിക്കപ്പുറം മഞ്ഞൾ ശരീരത്തിനുള്ളിൽ ചെന്നാൽ ശരീരം അത് നിരസിക്കുകയും വിഷലിപ്തമാകുകയും ചെയ്യും. അളവു പോലെ തന്നെ പ്രധാനമാണ് ഗുണമേന്മയും. ശുദ്ധീകരിച്ച കുർക്കുമിനും മറ്റ് ആൽക്കലോയിഡുകളും അടങ്ങിയ വിപണയിൽ കിട്ടുന്ന മഞ്ഞൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. അസംസ്‌കൃത ജൈവ മഞ്ഞൾ ഉപയോഗിക്കുന്നതാണ് എല്ലായ്‌പ്പോഴും ഗുണകരം.
മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ, ദഹനപ്രക്രീയ പതുക്കെയാക്കി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ വരണ്ട ചർമ്മം, ഭാരക്കുറവ് നേരിടുന്നവർ, പ്രമേഹ രോഗികൾ മഞ്ഞൾ ഉപയോഗം കുറയ്‌ക്കുന്നതാണ് നല്ലത്.