കോട്ടയം ജില്ലയില്‍ 731 പേര്‍ക്ക് കോവിഡ്; 491 പേര്‍ക്കു രോഗമുക്തി
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 731 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 723 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ട് പേര് രോഗബാധിതരായി. 491 പേര് രോഗമുക്തരായി. 5008 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 306 പുരുഷന്മാരും 333 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3203 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 317121 പേര് കോവിഡ് ബാധിതരായി. 311601 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28977 […]