ആറുകളിലേയും തോടുകളിലേയും മണൽ വാരാത്തത് വെള്ളപൊക്കത്തിന് കാരണമാകുന്നു; ചാറ്റൽ മഴ പെയ്താലും ആറുകൾ നിറഞ്ഞ് വിടുകളിൽ വെള്ളം കയറുന്നു; പരിസ്ഥിതിയുടെ പേര് പറഞ്ഞ് മണൽവാരൽ നിർത്തിച്ചവർ കുന്നും, മലകളും ഇടിച്ചു നിരത്തി ഭൂപ്രകൃതി തന്നെ നശിപ്പിച്ചത് കണ്ടില്ല; പിന്നിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ, ക്വാറി മാഫിയ

ഏ. കെ. ശ്രീകുമാർ കോട്ടയം: ചാറ്റൽ മഴ പെയ്താലും ആറുകളും, തോടുകളും നിറഞ്ഞ് വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി; കാരണം അന്വേഷിച്ച് എങ്ങും പോകണ്ട. പരിസ്ഥിതിയുടെ പേര് പറഞ്ഞ് ആറുകളിലേയും തോടുകളിലേയും മണൽ വാരൽ നിർത്തിച്ചതു തന്നെ കാരണം. എന്നാൽ ആറുകളിലെ മണൽ വാരൽ നിർത്തിച്ചവർ ക്വാറി മാഫിയ കുന്നും, മലകളും ഇടിച്ചു നിരത്തി ഭൂപ്രകൃതി തന്നെ നശിപ്പിച്ചത് കണ്ടില്ല. മണൽ വാരൽ നിലച്ചതോടെ ആറുകളിലും, തോടുകളിലുമെല്ലാം മണലും എക്കലും നിറഞ്ഞു. ഇതോടെ ആറുകൾക്കും തോടുകൾക്കും സംഭരണ ശേഷി ഇല്ലാതായി. ചെറിയ ചാറ്റൽ […]

പെട്രോൾ ഡീസൽ വില വർദ്ധന: രക്തം കൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി എൻ.സി.പി പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്തംകൊണ്ട് കത്തെഴുതി എൻ.സി.പി പ്രവർത്തകർ. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തംകൊണ്ട് കത്തെഴുതി പ്രതിഷേധിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധ പരിപാടി. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാട്ടൂർ , ദേശീയ സെക്രട്ടറി പി. ജെ. ജോസ്മോൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, റ്റി വി ബേബി, പി എ […]

അടിയന്തിരഘട്ടങ്ങളില്‍ യുവാക്കള്‍ അവസരത്തിനൊത്തുയരണം ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : പ്രകൃതിദുരന്തം ഉള്‍പ്പടെയുള്ള അപ്രതീക്ഷിത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ അവസരത്തിനൊത്ത് ഉയരാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ പുനസംഘടനായോഗത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഇതിനാവശ്യമായ പരിശീലനം യുവാക്കള്‍ക്ക് നല്‍കാന്‍ ദുരന്തനിവാരണ ഏജന്‍സികള്‍ നടപടി സ്വീകരിക്കണം. കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ യുവജനസംഘടനകള്‍ നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്, ലോപ്പസ് മാത്യു, സഖറിയാസ് കുതിരവേലി, സണ്ണി തെക്കേടം, ജോര്‍ജുകുട്ടി […]

കോട്ടയം ജില്ലയിൽ 340 പേർക്ക് കോവിഡ്; 718 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 340 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 718 പേർ രോഗമുക്തരായി. 3336 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 145 പുരുഷൻമാരും 160 സ്ത്രീകളും 33 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3221 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318830 പേർ കോവിഡ് ബാധിതരായി. 313619 പേർ രോഗമുക്തി നേടി. […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്; ​പവന് കൂടിയത് 80 രൂപ

സ്വന്തം ലേഖകൻ സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ് കൂടിയത് പവന് 80 രൂപ അരുൺസ് മരിയ ഗോൾഡ് കോട്ടയം ഇന്നത്തെ സ്വർണ്ണവില സ്വർണ്ണവില ഇന്ന് ഗ്രാമിന് 10രൂപയും പവന് 80രൂപയും വർദ്ധിച്ചു ഗ്രാമിന് 4485₹ പവന് 35880₹

കഞ്ചാവ് മൂത്ത് കോട്ടയത്തെ ഹോട്ടൽ അടിച്ച് തകർത്ത മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് മൂത്ത് ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയുംചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുട്ടമ്പലം പറയത്തുശ്ശേരില്‍ ഡോണ്‍ മാത്യു (22), വടവാതൂര്‍ പുത്തന്‍പുരയില്‍ ജസ്റ്റിന്‍ സാജന്‍ (20), മുട്ടമ്പലം പുതുപ്പറമ്പില്‍ ശരത്ത് പി.രാജ് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ റിജൊ പി.ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കഞ്ഞിക്കുഴി ഹോബ്നോബ് ഹോട്ടലിലായിരുന്നു ആക്രമണം നടത്തിയത്. ജീവനക്കാരെ കൈയ്യേറ്റം ചെയ്ത ഇവർ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലേറ്റുകള്‍ എറിഞ്ഞുടച്ചു. ഹോട്ടലിന്റെ […]

എഴുപത് ലക്ഷം രൂപ ലോട്ടറിയടിച്ച അന്യസംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ അഭയം തേടി; ലോട്ടറിയടിച്ച വിവരം പുറത്തറിഞ്ഞാൽ സഹപ്രവർത്തകർ തന്നെ വകവരുത്തുമെന്ന് ഇമാം ഹുസൈൻ

സ്വന്തം ലേഖകൻ പാലക്കാട്: കേരള സംസ്ഥാന നിർമൽ ഭാഗ്യക്കുറി ഒന്നാം സമ്മാനം നേടിയ ഇതര സംസ്ഥാന തൊഴിലാളി ഭയം കാരണം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. കഴിഞ്ഞ ദിവസമാണ് പശ്ചിമബംഗാൾ സ്വദേശി ഇമാം ഹുസൈന് നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ അടിച്ചത്. വിജയി താനാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ തന്നെ അപായപ്പെടുത്തുമോ എന്ന ഭയം കാരണം ഇയാള്‍ പൊലീസ് കൺട്രോൾ റൂമിൽ അഭയം തേടുകയായിരുന്നു. നിർമ്മാണ തൊഴിലാളിയായി കേരളത്തില്‍ എത്തിയ ആളാണ് ഇമാം ഹുസൈന്‍. പതിവായി ലോട്ടറി എടുക്കാറുള്ള ഹുസൈന്‍ കോ​ട്ട​പ്പ​ള്ള​യി​ലെ […]

ചിങ്ങവനത്തെ പോക്സോ കേസ്; പെൺകുട്ടിയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയിരുന്ന പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 74കാരന്‍ അറസ്റ്റിലായതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസനാണ് പതിനൊന്ന്കാരിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം പിടിയിലായത്. കുറിച്ചിയില്‍ പലചരക്ക് കട നടത്തുന്ന പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ മറ്റാരും ഇല്ലാത്ത സമയത്ത് ഉപദ്രവിച്ചു വരികയായിരുന്നു. ജൂണ്‍ മുതല്‍ പെണ്‍കുട്ടിയെ പലവിധ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. അടുത്തിടെ പെണ്‍കുട്ടിയുടെ […]

മുണ്ടക്കയത്തെ ഭീതിയിലാഴ്ത്തി വീണ്ടും ഉരുൾപൊട്ടൽ; ഉറുമ്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ഉരുൾപൊട്ടി

സ്വന്തം ലേഖകൻ മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ഉരുൾപൊട്ടി. ഇന്നലെ വൈകുന്നേരമാണ് ഉരുൾപൊട്ടിയത് ഉറുമ്പിക്കര പാപ്പാനി തോട് പ്രദേശത്തും മേലോരം വാർഡിലെ അടി കാട് ഭാഗത്തുമാണ് ഉരുൾ പൊട്ടിയത്. ഉരുൾപൊട്ടിയത്ജനവാസ മേഖലയിൽ അല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഉറുമ്പിക്കരയിൽ നിന്നുള്ള പാപ്പാനി തോട്ടിലും മേലോരത്തു നിന്നുള്ള കൊടികുത്തിയാറ്റിലും ശക്തമായ ഒഴുക്കാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഉറുമ്പിക്കര പ്രദേശത്തും അഴങ്ങാട്ടിലും ഉരുൾ പൊട്ടി വ്യാപക നാശം വിതച്ചിരുന്നു. അന്ന് പാപ്പാനി തോടിനോട് ചേർന്നു മൂന്നിടത്ത് ഉരുൾ പൊട്ടി അതിനാൽ […]

കോട്ടയം ജില്ലയില്‍ 592 പേര്‍ക്ക് കോവിഡ്; 569 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 592 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 575 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. 569 പേര്‍ രോഗമുക്തരായി. 5212 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 254 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3375 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 317713 പേര്‍ കോവിഡ് ബാധിതരായി. 312100 പേര്‍ രോഗമുക്തി നേടി. […]