കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാടിന് രാഷ്ട്രീയ നേതാക്കളുടെ പിന്തുണ; മെഡിക്കൽ കോളേജിൽ ബ്ലേഡ് നടത്തുന്നത് പെൺവാണിഭ കേസിലെ പ്രതിയടക്കമുള്ളവർ; ബി എം എസുകാർക്കെതിരെ വാർത്ത എഴുതിയാൽ തല വെട്ടുമെന്ന് ഭീഷണിയുമായി ബി.ജെ.പി നേതാവ്; അഡ്വ. എം.എസ് കരുണാകരനെതിരെ പ്രധാനമന്ത്രിയടക്കമുള്ളവർക്ക് പരാതി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ അനധികൃത ബ്ലേഡ് ഇടപാട് വ്യാപകം. ബ്ലേഡിന് പിന്തുണയുമായി രാഷ്ട്രീയക്കാരും.

മെഡിക്കൽ കോളേജ് കാഷ്വാലിറ്റി വിഭാഗത്തിലെ നേഴ്സിംഗ് അസിസ്റ്റൻ്റും, റിക്കാർഡ് വിഭാഗത്തിലെ താല്ക്കാലിക ജീവനക്കാരിയും, നഴ്സിംഗ് അസിസ്റ്റൻ്റും മുൻപ് പെൺവാണിഭ കേസിലെ പ്രതിയും, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ജീവനക്കാരെ ഗുണ്ടായിസം കാണിച്ച് വിരട്ടി നിർത്തുന്നതും, ഇപ്പോഴും മെഡിക്കൽ കോളേജ് ചുറ്റുവട്ടത്ത് പെൺവാണിഭം നടത്തുന്ന വനിതാ ഗുണ്ടയായ ജീവനക്കാരിയുമാണ് ബ്ലേഡുകാരിൽ പ്രമുഖർ. പൈനാപ്പിൾ എന്ന് വട്ട പേരുള്ള സ്ത്രീയടക്കം നിരവധി പേർ വേറെയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടും വ്യാപാരം തകർന്നും ജനങ്ങൾ നട്ടം തിരിയുകയാണ്. പല വീടുകളും ഇപ്പോഴും അരപ്പട്ടിണിയിലാണ്.ഈ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാരായിരുന്നിട്ടും വൻതുക പലിശ വാങ്ങി അനധികൃത ബ്ലേഡ് ഇടപാട് നടത്തുന്നത്.

കഴിഞ്ഞ ദിവസം കോട്ടയത്ത് ഹോട്ടലുടമ ട്രയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതും ബ്ലേഡുകാരുടെ ഭീഷണിയെ തുടർന്നായിരുന്നു.

മെഡിക്കൽ കോളേജിലെ ബി എം എസ് സംഘടനയിൽപ്പെട്ട ജീവനക്കാർക്ക് എതിരെ വാർത്ത നല്കിയാൽ “നീ നാളത്തെ സൂര്യോദയം” കാണില്ലന്ന് പറഞ്ഞ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററെ ഭീഷണിപെടുത്തുകയുമായിരുന്നു അഡ്വ.എം .എസ് കരുണാകരൻ. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ വിളിയുടെ ശബ്ദരേഖ ഇവിടെ കേൾക്കാം

അഡ്വ. എം.എസ്. കരുണാകരൻ കോട്ടയം ബാറിലെ അഭിഭാഷകനും, ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

വധഭീഷണി ഉണ്ടായ സാഹചര്യത്തിൽ എംഎസ് കരുണാകരനെതിരെ പ്രധാനമന്ത്രിക്കും, ബി.ജെ.പി ദേശീയ പ്രസിഡൻ്റിനും, മുഖ്യമന്ത്രിക്കും, ബാർ കൗൺസിലിനും ശ്രീകുമാർ പരാതി നല്കി.

മെഡിക്കൽ കോളേജിൽ ബ്ലേഡ് ഇടപാട് നടത്തുന്ന ജീവനക്കാരുടെ അനധികൃത സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്നും ശ്രീകുമാർ പറഞ്ഞു

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page