play-sharp-fill
കോട്ടയം ജില്ലയില്‍ 848 പേര്‍ക്ക്  കോവിഡ്; 858 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 848 പേര്‍ക്ക് കോവിഡ്; 858 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 848 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 842 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 858 പേര്‍ രോഗമുക്തരായി. 6261 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 344 പുരുഷന്‍മാരും 404 സ്ത്രീകളും 97 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 2859 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 315746 പേര്‍ കോവിഡ് ബാധിതരായി. 310367 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29797 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -85

അയര്‍ക്കുന്നം-36

മുണ്ടക്കയം, മീനച്ചില്‍-34

കാഞ്ഞിരപ്പള്ളി-30

എലിക്കുളം-28

കടുത്തുരുത്തി-26

ചിറക്കടവ്-25

പാലാ, കരൂര്‍-24

ഏറ്റുമാനൂര്‍-21

പാമ്പാടി, മുത്തോലി, ചങ്ങനാശേരി-20

മാഞ്ഞൂര്‍-18

അതിരമ്പുഴ-17

പാറത്തോട്-15

തലയാഴം, പനച്ചിക്കാട്, കാണക്കാരി, എരുമേലി, വാഴൂര്‍-14

മീനടം, തൃക്കൊടിത്താനം-12

തലയോലപ്പറമ്പ്, കുറിച്ചി-11

വാഴപ്പള്ളി, പുതുപ്പള്ളി, ആര്‍പ്പൂക്കര, കല്ലറ, അയ്മനം-10

വെച്ചൂര്‍, മാടപ്പള്ളി, കൂരോപ്പട-9

വൈക്കം, കറുകച്ചാല്‍-8

വെള്ളൂര്‍, കിടങ്ങൂര്‍ വാകത്താനം, കടനാട്-7

അകലക്കുന്നം, വിജയപുരം, മണര്‍കാട്, നീണ്ടൂര്‍, കൂട്ടിക്കല്‍, പായിപ്പാട്, പള്ളിക്കത്തോട്, മറവന്തുരുത്ത്-6

തിടനാട്, മണിമല, മുളക്കുളം, കുമരകം, കോരുത്തോട്, കുറവിലങ്ങാട്, തിരുവാര്‍പ്പ്-5

പൂഞ്ഞാര്‍, ഉദയനാപുരം, വെള്ളാവൂര്‍, രാമപുരം, ടി.വി പുരം-4

മൂന്നിലവ്, ഞീഴൂര്‍, ഉഴവൂര്‍, തലപ്പലം, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മേലുകാവ്-3

ഈരാറ്റുപേട്ട, ചെമ്പ്-2

നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, ഭരണങ്ങാനം, വെളിയന്നൂര്‍, കങ്ങഴ-1