വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചു; നടുവിന് ചവിട്ടി, ബലാൽസംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തി; ക്രൂരമർദ്ദനത്തിനിരയായി; കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചു; എസ് എഫ് ഐ നേതാക്കൾക്കെതിരെ വനിതാ പ്രവർത്തകയുടെ പരാതി കോട്ടയത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പരാതിയുമായി എഐഎസ്‌എഫ് വനിതാനേതാവ് രംഗത്ത്.
ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ശരീരത്തില്‍ കടന്നു പിടിച്ചു,വസ്ത്രം വലിച്ചുകീറി,തലയ്‌ക്ക് പുറകിലും കഴുത്തിനു പുറകിലും അടിച്ചു, നടുവിന് ചവിട്ടി ഈ രീതിയില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ചെയ്‌തെന്ന് വനിതാനേതാവ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലാ നേതാക്കളായ അമല്‍ സിഎ, അര്‍ഷോ, പ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് യുവതി ഗാന്ധിനഗർ പൊലീസിൽ പരാതി നല്‍കിയത്.

മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.ആര്‍ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്.എംജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.

മഹാത്മാഗാന്ധി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പില്‍ എസ്‌എഫ് ഐ പാനലിനെതിരെ എഐഎസ്‌എഫ് പാനല്‍ മത്സരിച്ചിരുന്നു.

ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് വനിതാ നേതാവ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് എത്തിയ എഐഎസ്‌എഫ് നേതാക്കളെ ക്യാമ്പസിനുള്ളില്‍ വെച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page