എസ് ഐ മോഷണമുതൽ കച്ചവടക്കാരനായി; 40 ലധികം മോഷണകേസുകളിലെ പ്രതി പിടിയിൽ; പാലാ വേഴങ്ങാനം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി മലപ്പുറത്ത് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: പാലാ എസ്.ഐ. എം.ഡി. അഭിലാഷ്, ക്ഷേത്രമോഷണ മുതലുകള്‍ വാങ്ങുന്ന ‘തമ്പി ‘യായി; വേഴാങ്ങാനം ക്ഷേത്ര മോഷണ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ സുരേഷ് പിടിയിലായി. മൂന്നാഴ്ചമുമ്ബ് വേഴാങ്ങാനം മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തി മുങ്ങിയ സുരേഷ് പനച്ചിപ്പാറയെ മലപ്പുറത്തു നിന്ന് പാലാ പൊലീസ് പൊക്കിയത് നാടകീയമായി. വേഴാങ്ങാനം ക്ഷേത്രത്തില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാനിടയാക്കിയത്. സിസിടിവിയിലെ ദൃശ്യങ്ങള്‍ കണ്ടപ്പോഴേ കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ പാറയോലിക്കല്‍ സുരേഷ് (61) ആണ് ഇതെന്ന് പാലാ […]

പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ ജയിച്ചു കഴിഞ്ഞാൽ പലരും മറക്കും; എന്നാൽ മറക്കാത്ത ഒരാൾ കോട്ടയത്തുണ്ട്; എട്ടുമുറി കോളനിയിലെ പശുത്തൊഴുത്തിൽ കഴിഞ്ഞിരുന്ന ഏഴ് കുടുബങ്ങൾക്ക് വീടെന്ന സ്വപ്നത്തിന് വഴിയൊരുക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്

സ്വന്തം ലേഖകൻ കോട്ടയം: ഒരു വീട്‌ എന്നത്‌ ആരുടെയും സ്വപ്‌നമാണ്‌. എന്നാൽ കാലങ്ങളായി പശുത്തൊഴുത്തായി കിടന്ന ഏഴു വീടുകൾക്ക്‌ പുതുമഖഛായ നൽകുകയാണ്‌ ജില്ലാ പഞ്ചായത്തംഗമായ ഈ യുവാവ്‌. കുറിച്ചി എട്ടുമുറി കോളനി നിവാസികൾക്കാണ്‌ വീടെന്ന സ്വപ്‌നത്തിന്‌ പൂത്തുലയുന്നത്‌. ഏഴു വീടുകളാണ് പുതുതായി നിർമ്മിച്ചു നൽകുന്നത്‌. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖാണ്‌ ഈ സത്‌കർമ്മത്തിന്‌ പിന്നിൽ. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തിയാണ് എട്ടുമുറി കോളനി നവീകരിക്കുക. ഇതോടെ കോളനിയുടെ തന്നെ സമഗ്ര വികസനമാണ് യാഥാർത്ഥ്യമാകുന്നത്. നൂറു വർഷത്തിലേറെ പഴക്കമുണ്ട് എട്ടുമുറി കോളനിയിലെ വീടുകൾക്ക്. സർ സി.പിയുടെ […]

കോട്ടയം ജില്ലയിൽ 673 പേർക്ക് കോവിഡ്; 990 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 673 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 640 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 33 പേർ രോഗബാധിതരായി. 990 പേർ രോഗമുക്തരായി. 4451 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 269 പുരുഷൻമാരും 307 സ്ത്രീകളും 97 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 138 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5699 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,23,578 പേർ കോവിഡ് ബാധിതരായി. 3,16,004 പേർ രോഗമുക്തി നേടി. […]

പ്രതിഷേധിക്കാൻ പൊതുജനത്തിനും അവകാശം; ജോജുവിനോട് മാപ്പ് പറയണം;സജി ചെറിയാൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിഷേധിക്കാൻ പൊതുജനത്തിനും അവകാശമുണ്ടെന്നും ജോജുവിനോട് കോൺഗ്രസ് മാപ്പ് പറയണമെന്നും സജി ചെറിയാൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം എറണാകുളത്ത് കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ ഉണ്ടായ അതിക്രമം അപലപനീയമാണ്. സമരസംവാദങ്ങളിലൂടെ തന്നെയാണ് കേരളത്തിൽ രാഷ്ട്രീയമുന്നേറ്റങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളത്. സമരങ്ങളെ പൂർണമായും നിരാകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം സാധ്യവുമല്ല. എങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങൾ ഉയർന്നുവരികയാണെങ്കിൽ പ്രതിഷേധം ഉയർത്തുവാൻ അവർക്കും അവകാശം ഉണ്ടെന്ന് രാഷ്ട്രീയകക്ഷികൾ മറന്നുകൂടാ. അത്തരം സാഹചര്യങ്ങളിൽ ക്ഷമയോടെയും വിവേകപൂർണവുമായി കാര്യങ്ങൾ […]

പോലീസിൽ പിടിമുറുക്കി സിപിഎം; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സി പി എം അനുകൂല സംഘടനയ്ക്ക് എതിരെ പത്രിക സമർപ്പിക്കാൻ ഒരാൾ പോലുമില്ല

സ്വന്തം ലേഖകൻ കോട്ടയം : പോലീസിൽ പിടിമുറുക്കി സിപിഎം. സിപിഐ എം അനുഭാവ സംഘടനയായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ യൂണിറ്റിലും പത്രിക സമർപ്പണം പൂർത്തീകരിച്ചപ്പോൾ നിലവിലുള്ള ഔദ്യോഗിക പാനലിന് എതിരില്ല. തിങ്കളാഴ്ചയായിരുന്നു പത്രികാ സമർപ്പണത്തിന്റെ അവസാന ദിനം. ഇതോടെ നിലവിലുള്ള സിപിഎം അനുഭാവ സംഘടനാ നേതൃത്വം കൊടുക്കുന്ന പാനൽ നൽകിയ പത്രിക എതിരില്ലാതെ സ്വീകരിക്കപ്പെട്ടു. ഒരു യൂണിറ്റിൽ പോലും പ്രതിപക്ഷ അനുഭാവ സംഘടനാ നേതാക്കൾ പത്രിക സമർപ്പിച്ചിട്ടില്ല. നിലവിലുള്ള ജില്ലാ പ്രസിഡന്റ് കെ ആർ പ്രശാന്ത്കുമാർ (ഇൻസ്പെക്ടർ , […]

കോട്ടയം ജില്ലയിൽ 228 പേർക്ക് കോവിഡ്; 502 പേർക്കു രോഗമുക്തി;ജില്ലയിൽ 24064 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 228 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ നാലു പേർ രോഗബാധിതരായി. 502 പേർ രോഗമുക്തരായി. 2371 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 96 പുരുഷൻമാരും 111 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 47 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5962 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,22,995 പേർ കോവിഡ് ബാധിതരായി. 3,15,014 പേർ രോഗമുക്തി നേടി. […]

റോഡിലിരുന്നോ, ക്ലബിലിരുന്നോ നൂറു രൂപ വച്ച് ചീട്ടുകളിച്ചാൽ പൊലീസ് ഓടിച്ചിട്ടു പിടിക്കും: കോടികൾ ഓൺലൈനിലിട്ട് അമ്മാനമാടി ചീട്ടുകളിച്ചാൽ പൊലീസും തിരിഞ്ഞു നോക്കുന്നില്ല; ലക്ഷങ്ങൾ ചുരണ്ടിയെടുക്കുന്ന ചീട്ടുകളി മാഫിയ

തേർഡ് ഐ ക്രൈം കോട്ടയം: റോഡിലിരുന്നോ ക്ലബിലിരുന്നോ വീട്ടിലിരുന്നോ നൂറു രൂപ വച്ചു ചീട്ടുകളിയ്ക്കുന്ന പാവപ്പെട്ടവരെ ഓടിച്ചിട്ടു പിടിക്കുന്ന പൊലീസ് കോടികൾ മറിയുന്ന ഓൺലൈൻ റമ്മിയെ തൊടുന്നില്ല. സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികളാണ് ദിവസവും ഓൺലൈൻ റമ്മി കളത്തിൽ പൊടിയുന്നത്. കാട്ടാക്കട കുറ്റിച്ചൽ വിനീഷ് ഭവനിൽ വി.എച്ച് വിനീത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറി ആത്മഹത്യ ചെയ്തതോടെയാണ് ഓൺലൈൻ റമ്മിയുടെ കെണി കേരളത്തിലറിഞ്ഞത്. ഓൺലൈൻ റമ്മി കളിച്ച് തമിഴ്‌നാട്ടിൽ മാത്രം കടം കയറി ജീവനൊടുക്കിയത് 17 പേരാണ് എന്ന വാർത്ത കൂടി […]

അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ച കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ സമൂഹത്തിന് ഭീഷണി; ഡോക്ടർക്കെതിരെ കൈക്കൂലിയടക്കം നിരവധി ആരോപണങ്ങൾ; തട്ടിപ്പുകാരനായ ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി

സ്വന്തം ലേഖകൻ ഗാ​​ന്ധി​​ന​​ഗ​​ര്‍: അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ച കോട്ടയം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ സമൂഹത്തിന് ഭീഷണിയാണെന്നും ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി. മാധ്യമ പ്രവർത്തകനായ ഏ.കെ. ശ്രീകുമാറാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്കിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ച കേസിൽ ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതുമായ പി.ജി ഡോക്ടറാണ് കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് വിട്ടത്. രോ​​ഗി​​ക്ക് ശ​​സ്ത്ര​​ക്രിയ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ […]

നഗരത്തിൽ വൻ കവർച്ചക്കെത്തിയ അഞ്ചംഗ സംഘത്തെ പൊലിസ് പിടികൂടി; പിടികൂടിയത് 19 മോഷണക്കേസുകളിൽ പ്രതികളായ കവർച്ചാ സംഘത്തെ

സ്വന്തം ലേഖകൻ പാലക്കാട്: അർധരാത്രി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് (40), മലപ്പുറം സ്വദേശി സജിത്ത് (40) ചടനാംകുറിശ്ശി നൗഷീർ (40), വടശ്ശേരി സ്വദേശി സുരേഷ് (51), മേപ്പറമ്പ് സ്വദേശി നിസാർ (37) എന്നിവരെയാണ് ആയുധങ്ങളോടെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെ പൊലീസ് പട്രോളിംഗിനിടെ റോബിൻസൺ റോഡിലുള്ള എസ്ബിഐ ബാങ്കിന് സമീപം ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സുമേഷിന്റെ ഇടുപ്പിലായി […]

കോട്ടയത്ത് വീട്ടമ്മയെ പട്ടാപ്പകൽ മുളക് പൊടി എറിഞ്ഞ് ആക്രമിച്ചു; പരാതി വ്യാജമെന്ന് സംശയം

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയത്ത് വീട്ടമ്മയെ പട്ടാപ്പകൽ മുളക് പൊടി എറിഞ്ഞ് ആക്രമിച്ചതായി പരാതി എന്നാൽ വീട്ടമ്മയെ നാലംഗ സംഘം അക്രമിച്ച പരാതിയില്‍ പ്രാഥമികാന്വേഷണത്തില്‍ അക്രമം നടന്നതിന്റെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുപറമ്പില്‍ വച്ച്‌ തന്നെ നാലംഗ സംഘം അക്രമിച്ചതായി കൊല്ലാട് ഷാപ്പുംപടിക്കു സമീപം കളങ്കുന്നേല്‍ അലക്‌സ് തോമസിന്റെ ഭാര്യ സവിത അലക്സ് പരാതി നല്‍കിയത്. വീട്ടുമുറ്റത്തെത്തിയ അക്രമിസംഘം വീട്ടമ്മയുടെ തലയില്‍ തുണിയിട്ടശേഷം മുളകുപൊടി യും അരിപ്പൊടിയും മുഖത്തേക്ക് എറിഞ്ഞുവെന്നാണ് പരാതി. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. വീടിന്റെ പിന്നില്‍ […]