കോട്ടയത്ത് വീട്ടമ്മയെ പട്ടാപ്പകൽ മുളക് പൊടി എറിഞ്ഞ് ആക്രമിച്ചു; പരാതി വ്യാജമെന്ന് സംശയം
സ്വന്തം ലേഖകൻ
കോട്ടയം:കോട്ടയത്ത് വീട്ടമ്മയെ പട്ടാപ്പകൽ മുളക് പൊടി എറിഞ്ഞ് ആക്രമിച്ചതായി പരാതി
എന്നാൽ വീട്ടമ്മയെ നാലംഗ സംഘം അക്രമിച്ച പരാതിയില്‍ പ്രാഥമികാന്വേഷണത്തില്‍ അക്രമം നടന്നതിന്റെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുപറമ്പില്‍ വച്ച് തന്നെ നാലംഗ സംഘം അക്രമിച്ചതായി
കൊല്ലാട് ഷാപ്പുംപടിക്കു സമീപം കളങ്കുന്നേല്‍ അലക്‌സ് തോമസിന്റെ ഭാര്യ സവിത അലക്സ് പരാതി നല്‍കിയത്.
വീട്ടുമുറ്റത്തെത്തിയ അക്രമിസംഘം വീട്ടമ്മയുടെ തലയില്‍ തുണിയിട്ടശേഷം മുളകുപൊടി
യും അരിപ്പൊടിയും മുഖത്തേക്ക് എറിഞ്ഞുവെന്നാണ് പരാതി.
ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. വീടിന്റെ പിന്നില്‍ അടുക്കളഭാഗത്തെ പറമ്പില്‍ മാലിന്യങ്ങള്‍ കളയുന്നതിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമെന്നു സവിത പൊലീസിനു മൊഴിനല്‍കി.
4 പേരില്‍ ഒരാള്‍ അടുത്തെത്തി തലയും മുഖവും മൂടുംവിധം ഒരു തുണി വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ അവര്‍ മുളകുപൊടിയും അരിപ്പൊടിയും മുഖത്തും തലയിലുമായി വാരിയെറിഞ്ഞു. വന്നവരില്‍ ഒരാള്‍ പെണ്‍വേഷം കെട്ടിയിരുന്നു. ബഹളംവച്ചതോടെ എല്ലാവരും കടന്നുകളഞ്ഞു.
സംഭവസമയത്ത് ഇവരുടെ ഭര്‍ത്താവും മകനും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു.
അക്രമികള്‍ മുളകുപൊടി പൊതിഞ്ഞു കൊണ്ടുവന്നതായി സംശയിക്കുന്ന പത്രക്കടലാസ് പൊലീസ് കണ്ടെടുത്തു. ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.