പോലീസിൽ പിടിമുറുക്കി സിപിഎം; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സി പി എം അനുകൂല സംഘടനയ്ക്ക് എതിരെ പത്രിക സമർപ്പിക്കാൻ ഒരാൾ പോലുമില്ല

പോലീസിൽ പിടിമുറുക്കി സിപിഎം; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സി പി എം അനുകൂല സംഘടനയ്ക്ക് എതിരെ പത്രിക സമർപ്പിക്കാൻ ഒരാൾ പോലുമില്ല

സ്വന്തം ലേഖകൻ

കോട്ടയം : പോലീസിൽ പിടിമുറുക്കി സിപിഎം.

സിപിഐ എം അനുഭാവ സംഘടനയായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ യൂണിറ്റിലും പത്രിക സമർപ്പണം പൂർത്തീകരിച്ചപ്പോൾ നിലവിലുള്ള ഔദ്യോഗിക പാനലിന് എതിരില്ല. തിങ്കളാഴ്ചയായിരുന്നു പത്രികാ സമർപ്പണത്തിന്റെ അവസാന ദിനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ നിലവിലുള്ള സിപിഎം അനുഭാവ സംഘടനാ നേതൃത്വം കൊടുക്കുന്ന പാനൽ നൽകിയ പത്രിക എതിരില്ലാതെ സ്വീകരിക്കപ്പെട്ടു. ഒരു യൂണിറ്റിൽ പോലും പ്രതിപക്ഷ അനുഭാവ സംഘടനാ നേതാക്കൾ പത്രിക സമർപ്പിച്ചിട്ടില്ല.

നിലവിലുള്ള ജില്ലാ പ്രസിഡന്റ് കെ ആർ പ്രശാന്ത്കുമാർ (ഇൻസ്പെക്ടർ , ചങ്ങനാശേരി പോലീസ് സ്റ്റേഷൻ ), സെക്രട്ടറി എസ് ഡി പ്രേംജി (നർക്കോട്ടിക് സെൽ കോട്ടയം), കോട്ടയം സംസ്ഥാന ജോയിൻ സെക്രട്ടറി പ്രേംജി കെ നായർ (ക്രൈംബ്രാഞ്ച് കോട്ടയം ) എന്നിവരുൾപ്പെടെയാണ് പത്രിക സമർപ്പിച്ചത്.

നിലവിൽ ഇവർക്കെതിരെ പത്രിക സമർപ്പിക്കാൻ മറ്റ് പ്രതിപക്ഷ  സംഘടനകളുടെ നേതാക്കൾ  തയ്യാറായിട്ടില്ല. ജില്ലാ തല ഭാരവാഹി തെരെത്തെടുപ്പ് ഈ മാസം 12 നാണ്. ഇപ്പോൾ , യൂണിറ്റ് നോഷിമേഷനാണ് കഴിഞ്ഞിരിക്കുന്നത്.