പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ ജയിച്ചു കഴിഞ്ഞാൽ പലരും മറക്കും; എന്നാൽ  മറക്കാത്ത ഒരാൾ കോട്ടയത്തുണ്ട്; എട്ടുമുറി കോളനിയിലെ പശുത്തൊഴുത്തിൽ കഴിഞ്ഞിരുന്ന ഏഴ് കുടുബങ്ങൾക്ക്  വീടെന്ന സ്വപ്നത്തിന് വഴിയൊരുക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്

പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ ജയിച്ചു കഴിഞ്ഞാൽ പലരും മറക്കും; എന്നാൽ മറക്കാത്ത ഒരാൾ കോട്ടയത്തുണ്ട്; എട്ടുമുറി കോളനിയിലെ പശുത്തൊഴുത്തിൽ കഴിഞ്ഞിരുന്ന ഏഴ് കുടുബങ്ങൾക്ക് വീടെന്ന സ്വപ്നത്തിന് വഴിയൊരുക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്

സ്വന്തം ലേഖകൻ

കോട്ടയം:
ഒരു വീട്‌ എന്നത്‌ ആരുടെയും സ്വപ്‌നമാണ്‌. എന്നാൽ കാലങ്ങളായി പശുത്തൊഴുത്തായി കിടന്ന ഏഴു വീടുകൾക്ക്‌ പുതുമഖഛായ നൽകുകയാണ്‌ ജില്ലാ പഞ്ചായത്തംഗമായ ഈ യുവാവ്‌.

കുറിച്ചി എട്ടുമുറി കോളനി നിവാസികൾക്കാണ്‌ വീടെന്ന സ്വപ്‌നത്തിന്‌ പൂത്തുലയുന്നത്‌. ഏഴു വീടുകളാണ് പുതുതായി നിർമ്മിച്ചു നൽകുന്നത്‌. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖാണ്‌ ഈ സത്‌കർമ്മത്തിന്‌ പിന്നിൽ. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തിയാണ് എട്ടുമുറി കോളനി നവീകരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കോളനിയുടെ തന്നെ സമഗ്ര വികസനമാണ് യാഥാർത്ഥ്യമാകുന്നത്.
നൂറു വർഷത്തിലേറെ പഴക്കമുണ്ട് എട്ടുമുറി കോളനിയിലെ വീടുകൾക്ക്.

സർ സി.പിയുടെ ദിവാൻ ഭരണകാലത്ത്‌ ഇവിടെ പട്ടികജാതി പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർക്ക് താമസിക്കുന്നതിനായി നാൽപ്പത് വീടുകൾ നിർമ്മിച്ചു നൽകി. ഈ വീടുകളിലുള്ളവർക്ക് പശുവിനെ വളർത്തുന്നതിനായി എട്ടായി വിഭജിച്ചിരുന്ന തൊഴുത്തായിരുന്നു എട്ടുമുറിയിലേത്.

ഇവിടെ പശുത്തൊഴുത്തിൽ പിന്നീട് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിലെ പാവങ്ങൾ താമസമാക്കുകയായിരുന്നു. നൂറു വർഷം കഴിഞ്ഞെങ്കിലും ഈ കോളനിയിലെ വീടുകളിൽ അറ്റകുറ്റപണികൾ നടത്തുന്നതിനു മാത്രം അധികൃതർ ആരും തന്നെ തയ്യാറായില്ല.
പൊളിഞ്ഞ് വീഴാറായ വീടുകളിലായിരുന്നു ഇവരിൽ പലരുടെയും താമസം.

പല തവണ അധികൃതർക്ക് അടക്കം നിവേദനം നൽകിയെങ്കിലും വീടുകളുടെ നവീകരണം മാത്രം നടന്നിരുന്നില്ല. ഇതിനിടെയാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ നിന്നും മത്സരിച്ച ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് തിരഞ്ഞെടുപ്പ് കാലത്ത് എട്ട് മുറി കോളനിക്കാർക്ക് നല്കിയ വാഗ്ദാനം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയത്.

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പ്രോജക്ടുകളിൽ ഉൾപ്പെടുത്തി എട്ടുമുറി കോളനിയിലെ ഏഴു വീടുകൾ നവീകരിക്കുകയായിരുന്നു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ അഞ്ചു വീടുകളും ജനറൽ വിഭാഗത്തിൽ 2 വീടുകളും ആണ് നിർമ്മിച്ച് നൽകുന്നത്.

സാങ്കേതിക കാരണങ്ങളാൽ 7 വീടുകൾ പണിയുന്നതിന് സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ വീടുകളുടെ ശോചനീയാവസ്ഥ വൈശാഖ് സർക്കാരിൻ്റെ സെൻട്രൽ കമ്മറ്റിയെ ബോധ്യപ്പെടുത്തുകയും അനുമതി നേടിയെടുക്കുകയുമായിരുന്നു. ഒരു വീടിന് നാലു ലക്ഷത്തോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്.