കോട്ടയം ജില്ലയിൽ 422 പേർക്ക് കോവിഡ്; 255 പേർക്കു രോഗമുക്തി; ജില്ലയിൽ 23320 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 422 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ആറു പേർ രോഗബാധിതരായി. 255 പേർ രോഗമുക്തരായി. 4614 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 192 പുരുഷൻമാരും 190 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5381 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,25,232 കോവിഡ് ബാധിതരായി. 3,17,718 രോഗമുക്തി നേടി. ജില്ലയിൽ […]

ഡിലിറ്റ് ഫോർ എവരിവൺ ഇനി കൂടുതൽ സമയം; മൂന്ന് പുത്തൻ ഫീച്ചറുകളുമായി വാട്സ് ആപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് അധിക സമയം അനുവധിക്കാനൊരുങ്ങി വാട്‌സാപ്. ഒരാള്‍ മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ അയച്ച സന്ദേശം അയാള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ ഇപ്പോഴുള്ള സമയ പരിധി ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ്. ഈ സമയ പരിധി മൂന്നു മാസമായി ഉയര്‍ത്താനാണ് വാട്‌സാപ്പ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരാള്‍ക്ക് താന്‍ അയച്ച മെസേജ് മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ പറയുന്നത്. ഭാവിയില്‍ ഇത്, അയച്ച മെസേജ് എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനാവുന്ന തരത്തില്‍ […]

പട്ടിയ്ക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി; സി സി ടി വി മറച്ചും വില കൂടിയ ചെടികൾ മോഷ്ടിക്കുന്ന കള്ളൻ തലസ്ഥാനത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പട്ടിയെ ഭക്ഷണത്തിൽ ഉറക്കഗുളിക നല്‍കി മയക്കിയും സിസിടിവി മറച്ചും വില കൂടിയ ചെടികള്‍ മോഷ്ടിക്കുന്ന വിരുതൻ തിരുവനന്തപുരത്ത്. നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം ആന്തൂറിയം ഇനത്തില്‍പ്പെട്ട ചെടികളാണ് മോഷ്ടിച്ചത്. സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നല്‍കി മയക്കിയ ശേഷം കൃഷിയിടത്തിലേക്ക് കയറിയ കള്ളന്‍ വില കുറഞ്ഞ ചെടികള്‍ പിഴുത് മാറ്റിക്കളയുകയും ചെയ്തു. സ്വന്തമായി വികസിപ്പിച്ചതടക്കം വില കൂടിയ ചെടികള്‍ വളര്‍ത്തുന്ന വാസിനി ഭായിയും ജപമണിയുടെയും കൃഷിയിടത്തിലാണ് മോഷണം നടന്നത്. ഇവര്‍ അമരവിള ചെക്ക് […]

മന്ത്രിയുടെ ഡയസ്നോൺ വിരട്ട് ഏറ്റില്ല; സർക്കാരും യൂണിയനുകളും കൂടി ജനത്തെ പെരുവഴിയിലാക്കി; കെ എസ് ആർ ടി സി ജീവനക്കാരുടെ സമരം അതിജീവനത്തിനായി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഡയസ് നോണ്‍ വിരട്ട് തള്ളി കെഎസ്‌ആര്‍ടിസി യൂണിയനുകളുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു. ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി ഇന്ന് പണിമുടക്കുന്നതോടെ കേരളത്തിലെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായി. സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ ഒരു ദിവസവും ഐഎന്‍ടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. സ്വകാര്യ ബസുകള്‍ പൂര്‍ണമായും സര്‍വീസുകള്‍ പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു കെ എസ് ആർ ടി സി ബസുകൾ സംസ്ഥാനത്തിന്റെ നട്ടെല്ലായ പൊതുഗതാഗത സംവിധാനമാണ് […]

പാലാ-പൊൻകുന്നം റോഡിൽ വെള്ളം കയറി; പൂവരണി ക്ഷേത്രത്തിലെ പൂജ മുടങ്ങി

സ്വന്തം ലേഖകൻ പാലാ: കനത്ത മഴയിൽ മീനച്ചിൽ തോട് കരകവിഞ്ഞ് പാലാ-പൊൻകുന്നം റോഡിൽ വെള്ളം കയറി. കടയം, കൂറ്റില്ലം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. എന്നാൽ മീനച്ചിലാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. ബുധൻ സന്ധ്യയോടെയാണ് മീനച്ചിൽ തോട് കരകവിഞ്ഞത്. റോഡിലെ വെള്ളക്കെട്ട് മൂലം വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടനിലയിലാണ്. പൂവരണി ക്ഷേത്രത്തിലും വെള്ളം കയറി. ഇതേതുടർന്ന് വൈകിട്ട് പൂജ മുടങ്ങി. മഴ തുടർന്നാൽ ഈ ഭാഗത്തെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുമെന്നതിനാൽ ജനങ്ങൾ വീടുകളിൽനിന്ന് അവശ്യ സാധനങ്ങൾ മാറ്റി

വോട്ടർ പട്ടികയിൽ പേര് ചേർക്കാം നവംബർ 30 വരെ അവസരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാൻ നവംബർ 30വരെ അവസരം ഉണ്ട്. 2022 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം… www.voterportal.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് Voter Helpline Mobile App ഡൗൺലോഡ് ചെയ്തും ഈ അവസരം പ്രയോജനപ്പെടുത്തുക… കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പേര് ഇല്ലാത്തവർ നിർബന്ധമായും ഈ അവസരത്തിൽ അവരുടെ പേരുകൾ ഉണ്ടോ എന്ന് നോക്കുകയും ഇല്ലാത്ത പക്ഷം പുതിയതായി പേരുകൾ ചേർക്കുകയും വേണം… മൊബൈൽ ആപ്പ് […]

അവധി ദിവസവും ബസുകൾ മത്സരയോട്ടം; യാത്രക്കാർ നോക്കിനിൽക്കെ അടിപിടിയും, കേട്ടാലറയ്ക്കുന്ന തെറിവിളിയും; പൊലീസ്‌ ബസുകൾ കസ്‌റ്റഡിയിൽ എടുത്തു

സ്വന്തം ലേഖകൻ കോട്ടയം : അവധി ദിവസത്തിലും മത്സരയോട്ടം. നാട്ടുകാർ നോക്കിനിൽക്കെ സ്റ്റാൻഡിൽ കിടന്ന്‌ പരസ്യമായി തെറി വിളിക്കും അടിപിടിയും. അടിമൂത്തതോടെ സമീപത്തെ ഓട്ടോറിക്ഷക്കാർ പൊലീസിനെ അറിയച്ചു. പൊലീസ്‌ എത്തി രണ്ട്‌ ബസുകളും കസ്‌റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളേജ്‌ ബസ്‌റ്റാൻഡി സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തി. വ്യാഴാഴ്‌ച വൈകിട്ട്‌ 5.45നാണ്‌ സംഭവം. കുറുപ്പുന്തറ റൂട്ടിൽ സർവ്വീസ്‌ നടത്തുന്ന ടിഎംസി ബസിലെയും, കിങ്ങ്‌ ഓഫ്‌ കിങ്ങ് പുന്നേക്കാടൻ ബസിലെ ജീവനക്കരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്‌. സംഭവമായി ബദ്ധപ്പെട്ട്‌ ബസിലെ ജീവനക്കാരായ നാല്‌ […]

ജില്ലയില്‍ 616 പേര്‍ക്ക് കോവിഡ്; 438 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 600 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 4781 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 265 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5032 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,24,810 കോവിഡ് ബാധിതരായി. 3,17,463 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23852 പേര്‍ ക്വാറന്റയിനില്‍ […]

മുണ്ടക്കയം പൊലീസ്‌ സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ് ഐ അടക്കം നാല് പേർക്ക് പരിക്കേറ്റ സംഭവം; “ചത്തോ ആരേലും’….”നന്നായി’…. എന്ന് കമൻ്റിട്ട് മുണ്ടക്കയം സ്വദേശി ഷൈജുമോൻ; നാടിന് ശാപമായ ഇവനൊക്കെ ഓർക്കണം “പൊലീസുകാർ ഉണർന്നിരിക്കുന്നത് കൊണ്ടാണ് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നതെന്ന് “

ഏ.കെ. ശ്രീകുമാർ മുണ്ടക്കയം: “ചത്തോ ആരേലും’….”നന്നായി’…. ഒരു വണ്ടി മറിഞ്ഞുണ്ടായ അപകടത്തിന്‌ ഒരു വിഡ്ഡി ഇട്ട കമന്റാണിത്. ഒപ്പം കൈകൾ അടിക്കുന്ന ഇമോജികളും. മറിഞ്ഞത്‌ പൊലീസ്‌ വാഹനമാകുമ്പോൾ പറയുകയും വേണ്ട. വാഹനാപകടം ഉണ്ടായാൽ ഓടിക്കൂടുന്നവർ അതിനുള്ളിലെ ജീവനുകളെ രക്ഷിക്കാനാണ് ആദ്യം നോക്കുക. ഇന്നലെ കെ.കെ. റോഡിൽ പത്തൊൻപതാം മൈലിൽ പൊലീസ് ജീപ്പ് മറിഞ്ഞപ്പോഴും നാട്ടുകാർ ചെയ്തത് ഇതു തന്നെയാണ്. പെരുമഴയത്തും അപകടത്തിൽ പെട്ട ജീവനുകൾ രക്ഷിക്കാനാണ് അവർ കിണഞ്ഞു പരിശ്രമിച്ചത്. അപകടത്തിന്റെ പടവും വാർത്തയും സോഷ്യൽ മീഡിയായിൽ വന്നപ്പോഴാണ്‌ ഈ മഹാന്റെ കമന്റ്‌. “ചത്തോ […]

ഉയരങ്ങളിലേയ്‌ക്ക്‌ കോട്ടയം മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച സർക്കാർ മെഡിക്കൽ കോളേജായ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കാവശ്യമായ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും അവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കിയിട്ടുണ്ട്. കരള്‍ മാറ്റിവയ്‌ക്കേണ്ട ഒരു രോഗിയെ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ (കെ.എന്‍.ഒ.എസ്) രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. കരള്‍ ലഭ്യമാകുന്ന മുറയ്ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാകുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട […]