ഇന്ത്യക്ക് പിന്തുണയുമായി ലോക രാഷ്ട്രങ്ങൾ; ഇറാനും അഫ്ഗാനും ഫ്രാൻസും ഇസ്രായേലും പൂർണ പിന്തുണയുമായി ഇന്ത്യക്കൊപ്പം നിൽക്കുമ്പോൾ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ:ഇന്ത്യയെ തൊടരുതെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാക് ഭീകരതയ്ക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാഷ്ട്രങ്ങൾ ഒന്നൊന്നായി എത്തുന്നു. ഫ്രാൻസും ഇസ്രയേലും ആസ്ട്രേലിയപോലും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാൻ-അഫ്ഗാൻ എന്നീ സുഹൃദ് രാഷ്ട്രങ്ങളുടെ പിന്തുണ ഏതു നീക്കത്തിനും നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു ഇന്ത്യ. ഇപ്പോഴിതാ ചൈനയേയും റഷ്യയേയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് തന്നെ നേരിട്ടെത്തി ആ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച തുടങ്ങി. ഇതോടെ ഇന്ത്യക്കെതിരെ ചെറുവിരൽ അനക്കിയാൽ പാക്കിസ്ഥാൻ ഒറ്റപ്പെടുമെന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പുൽവാമ ആക്രമണത്തിന് പകരംവീട്ടിക്കൊണ്ട് ഇന്ത്യ ഇന്നലെ പുലർച്ചെ പാക് […]

ഇന്ത്യ പാക്കിസ്ഥാനെ നടുക്കിയ രാത്രിയിൽ ഉറങ്ങാതെ പ്രധാനമന്ത്രിയും ഡോവലും

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാക് മണ്ണിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പ്രതികാരാഗ്നി വർഷിച്ച് തിരികെ എത്തുന്നത് വരെ ഉറക്കമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താനുള്ള ഓപ്പറേഷനു നേതൃത്വം നൽകിയവരെ അഭിനന്ദിച്ച ശേഷം അദ്ദേഹം അടുത്ത ദിവസത്തെ തിരക്കുകളിലേക്കു പ്രവേശിക്കുകയും ചെയ്തു. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസം രാത്രി വസതിയിലെത്തിയ ഉടൻ പ്രധാനമന്ത്രി വ്യോമാക്രമണത്തിന്റെ തയാറെടുപ്പുകളിൽ വ്യാപൃതനായെന്ന് പി.എം.ഒ വൃത്തങ്ങൾ പറഞ്ഞു. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വ്യോമസേനാ മേധാവി ബി.എസ്. ധനോവ തുടങ്ങിയവരുമായി അദ്ദേഹം […]

നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റകേസിൽ പ്രതിയ്ക്ക് ജാമ്യം

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൽ വിൽപ്പന നടത്തിയ കേസിൽ പൊലിസ് പിടിയിലായ യുവാവിന് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം വയസ്‌ക്കരക്കുന്നിൽ നിന്നും അഞ്ഞൂറ് പാക്കറ്റുമായി പൊലീസ് പിടികൂടിയ യുവാവിനെയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതി ജാമ്യത്തിൽ വിട്ടയച്ചത്. അഞ്ഞൂറ് പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തെന്നായിരുന്നു കേസ്. ഈ സാധനങ്ങൾ പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുകയായിരുന്നുവെന്നായിരുന്നു പൊലീസ് വാദം. ഇതേ തുടർന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തി ഇയാളെ റിമാൻഡ് […]

സാധാരണക്കാരുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് കോട്ടയം നഗരസഭയുടെ കെടുകാര്യസ്ഥത: റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സത്യാഗ്രഹം 28 ന്

സ്വന്തം ലേഖകൻ കോട്ടയം: സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ്, കെടുകാര്യസ്ഥത പുലർത്തുന്ന കോട്ടയം നഗരസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ. നഗരസഭയ്‌ക്കെതിരെ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ 28 ന് രാവിലെ പത്തിന് നഗരസഭയുടെ ഓഫിസിനു മുന്നിൽ ഉപവസിക്കും. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ഉപവാസവും, ധർണ്ണാ സമരവും റവ.ഫാ.കെ.വി പൗലോസ് ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷൻ ജില്ലാ അപ്പക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ പിള്ള, അഡ്വ.സന്തോഷ് കണ്ടംചിറ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ […]

വാഗ്ദാനങ്ങൾ പാലിച്ച് പിണറായി സർക്കാർ; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ പോലീസ് സേനയിലേക്ക്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കൈവിടാതെ പിണറായി സർക്കാർ. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നൽകിയ ഒരു വാഗ്ദാനം പാലിച്ച് എൽഡിഎഫ് സർക്കാർ. സർക്കാരിന്റെ വാഗ്ദാനം പാലിക്കുന്നതിലൂടെ ഓഖി ദുരന്ത ബാധിതരുടെ ആശ്രിതരക്കടക്കമുള്ളവർക്ക് തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റൽ വാർഡന്മാരായി നിയമനം ലഭിക്കും. പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേർക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും. കടലിലെ രക്ഷാപ്രവർത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. തൃശൂർ പോലീസ് അക്കാദമിയിൽ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും […]

കുടുംബശ്രീയുടെ സ്വന്തം അരി ഗ്രാമശ്രീയുടെ ആദ്യ വിൽപ്പന സി.കെ ആശ എം.എൽ.എ നിർവഹിച്ചു

സ്വന്തം ലേഖകൻ കോട്ടയം:കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ വിപണിയിലെത്തിക്കുന്ന കുടുംബശ്രീയുടെ സ്വന്തം അരിയായ ‘ഗ്രാമശ്രീ’യുടെ ആദ്യ വിൽപ്പന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഗമ്പടം മൈതാനിയിലെ വേദിയിൽ വെച്ച് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് നൽകി സി.കെ ആശ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വെച്ചൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ല് വനിതാ കർഷകരുടെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ പുഴുങ്ങി, ഉണങ്ങി ഗുണമേന്മയോടെയാണ് […]

ഫ്രഞ്ച് ഇസ്രായേൽ മിശ്രിതം: ഇന്ത്യൻ ആർമിയുടെ പാക്കിംഗ്; പാക്കിസ്ഥാൻ തീവ്രവാദികൾ തവിടുപൊടി

സ്വന്തം ലേഖകൻ കശ്മീരിലെ പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകിയ ദിവസമാണിന്ന്. പാക്ക് മണ്ണിനെ നടുക്കിയ തിരിച്ചടി നൽകി മടങ്ങി എത്തിയ ഇന്ത്യൻ സൈന്യത്തെ അനുമോദനങ്ങൾകൊണ്ട് മൂടുകയാണ് ഭാരതീയർ. ആക്രമണം നടത്തിയ സൈനികർക്കൊപ്പം തന്നെ അതിനുപയോഗിച്ച ഇന്ത്യയുടെ അത്യാധുനിക യുദ്ധഉപകരണങ്ങളെക്കുറിച്ചും ഇന്ത്യൻ ജനങ്ങൾ വാചാലരാവുകയാണിപ്പോൾ. പാക്കിസ്ഥാനെ തളയ്ക്കാൻ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രധാനമായി ഉപയോഗിച്ചത് മിറാഷ് 2000, ലേസർ ബോംബുകൾ എന്നിവയാണ് . ജി.പി.എസിന്റ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ബോംബുകളായിരുന്നു പാക്കിസ്ഥാന്റെ മണ്ണ് […]

ഊർജ്ജത്തിന്റെ ഉറവിടമാണ് മാലിന്യം; വലിച്ചെറിയാനുള്ളതല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരവും വൈദ്യുതി പ്രതിസന്ധിയും ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്.സംസ്ഥാനത്തിന്റെ ഏത് കോണിലൂടെ യാത്ര ചെയ്താലും നമ്മുക്ക് കാണാന്‍ കഴിയുന്ന ഒന്നായി ഇന്ന് മാലിന്യക്കൂമ്പാരങ്ങള്‍ മാറി. പലയിടങ്ങളിലും രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് വരെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം ഇടയാക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. പല രോഗങ്ങള്‍ക്കും മാലിന്യങ്ങള്‍ വഴിയൊരുക്കുമ്പോഴും ഇവയുടെ സംസ്‌കരണം ഫലവത്താകുന്നില്ലെന്നതാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന പ്രശ്‌നം. നമ്മള്‍ ഓരോരുത്തരും വലിച്ചെറിയുന്ന മാലിന്യം വൈദ്യുതിയുടെ ഉറവിടമാണെന്ന സത്യം പലപ്പോഴും മലയാളികള്‍ മറന്നുപോകുന്നു. ഖരമാലിന്യത്തില്‍ നിന്ന് […]

പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം:പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സമരം നടത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമർശിച്ച കോടതി സർക്കാരിൽനിന്ന് വിശദീകരണം തേടി. ദിവസങ്ങൾക്ക് മുമ്പാണ് സർക്കാർ ജീവനക്കാർക്ക് പണിമുടക്ക് ദിവസങ്ങളിൽ അവധി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതിന്റെ പകർപ്പ് കാണിച്ചുകണ്ട് നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ തന്നെ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നു. ശമ്പളം നൽകാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. കോടതി ഇടപെട്ട് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. വിശദമായ വാദത്തിന് […]

‘രാജ്യം തല കുനിക്കാൻ ഞാൻ അനുവദിക്കില്ല’; ഇന്ത്യ സുരക്ഷിത കരങ്ങളിൽ: പ്രധാനമന്ത്രി

സ്വന്തം ലേഖകൻ പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസരിക്കവേയാണ്. അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന നടത്തിയ അക്രമണത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. രാജ്യം തല കുനിക്കാൻ താൻ അനുവധിക്കില്ല എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ജനങ്ങളുടെ വികാരം എനിക്ക് മനസിലാക്കാനാകും. രാജ്യത്തെ ശിഥിലമാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല’. ഇന്ത്യൻ സൈന്യത്തിന്റെ വിജയം ഒരോ ഭാരതീയന്റെയും വിജയമാണെന്നും രാജ്യത്തെ ജനങ്ങൽ ഇത് ആഘോഷമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുൽവാമയിൽ 42 […]