പാക്, ചൈന അതിർത്തികളിൽ ശക്തമായ ഇന്ത്യൻ പടയൊരുക്കം; പാക് ആക്രമണം തടയാൻ മിസൈൽ കവചം ഒരുക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്, ചൈന അതിർത്തികളിൽ ഇന്ത്യൻ പടയൊരുക്കും. പടിഞ്ഞാറ് നിന്ന് പാകിസ്ഥാനും വടക്ക്, കിഴക്കൻ അതിർത്തികളിൽനിന്നു ചൈനയും പ്രതികരിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ ഇന്ത്യൻ സേനാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ദ്വിമുഖ ആക്രമണം നേരിടുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്. പഞ്ചാബിലുള്ള അംബാല, ഹൽവാര, ആദംപുർ, പഠാൻകോട്ട് വ്യോമതാവളങ്ങൾ പാകിസ്ഥാനെ ലക്ഷ്യമിട്ടു നിലയുറപ്പിക്കും. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറൻ വ്യോമസേനാ കമാൻഡിന്റെ നേതൃത്വത്തിലാവും സേനാ നടപടികൾ. ചൈനീസ് ആക്രമണമുണ്ടായാൽ ഇന്ത്യയുടെ വ്യോമ പ്രത്യാക്രമണത്തിനു മേഘാലയ തലസ്ഥാനമായ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കൻ വ്യോമസേനാ കമാൻഡ് നേതൃത്വം നൽകും. […]

ആഡംബരക്കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ വൻ നിരോധിത പുകയില ശേഖരം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ആഡംബരക്കാറിന്റെ ഡിക്കിയിൽ തിരുവനന്തപുരത്തു നിന്നും രഹസ്യമായി കടത്തികൊണ്ടു വന്ന ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് ആന്റി ഗുണ്ട സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ പിടികൂടി രണ്ടു പേർ അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ് (35) തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം ചിറത്തലക്കുന്നേൽ സുഹൈൽ(28) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കർ IPS നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ആന്റി ഗുണ്ട സ്ക്വാഡ് നടത്തിയ പരിശോധനയിൽ പെരുന്ന ഭാഗത്തു നിന്നുമാണ് സംഘത്തെ പിടികൂടിയത്. […]

കാസർകോട് ഇരട്ടക്കൊല: സി.പി.എം കൂടുതൽ പ്രതിരോധത്തിൽ പുറത്തുനിന്നുള്ള നേതാക്കൾക്ക് പങ്കെന്ന് കേസിലെ ഒന്നാം പ്രതി പീതാംബരന്റെ മൊഴി

സ്വന്തം ലേഖകൻ കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയതിൽ പെരിയ ലോക്കൽ കമ്മിറ്റിക്ക് പുറത്തുള്ള രണ്ട് സി.പി.എം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി എ. പീതാംബരന്റെ മൊഴി. ഇതോടെ കൊലപാതകത്തെ പ്രാദേശികമായ തർക്കമായി ചുരുക്കാൻ ശ്രമിച്ച സി.പി.എം കൂടുതൽ പ്രതിരോധത്തിലാകും. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്ബ് ലോക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികൾ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയതെന്നറിയുന്നു. കൊലപാതകം നടത്തിയത് താനല്ലെന്നും പൊലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും പീതാംബരൻ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു […]

യുദ്ധഭീതിയിൽ കശ്മീർ താഴ്വര; ആശുപത്രികളുടെ മേൽക്കൂരയിൽ ‘ റെഡ് ക്രോസ് ചിഹ്നം’ പെയിന്റ് ചെയ്യണമെന്ന് നിർദ്ദേശം, മരുന്നുകൾ നിറച്ച് ചികിത്സാലയങ്ങൾ, താഴ്വരയിലെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്തുടങ്ങി

സ്വന്തം ലേഖകൻ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ് കശ്മീർ താഴ്വരയിൽ എങ്ങും. ഏതുനിമിഷവും യുദ്ധം ഉണ്ടാകുവാനുള്ള സാധ്യത നിലനിൽക്കെ കശ്മീർ താഴ്വരയിലെ ജനങ്ങൾ അതീവ ജാഗ്രതയിലും ഭീതിയിലുമാണ്. പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ചതോടെ ഇന്ത്യയ്ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും അങ്ങിനെയെങ്കിൽ അതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് തങ്ങളാണെന്നും കശ്മീരികൾ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ താഴ്വരയിൽ ചെറുകൂട്ടങ്ങളായി യുദ്ധചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് അവർ. ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ സാധ്യത നില നിൽക്കുന്നതിനാൽ കശ്മീരികളോട് ജാഗ്രത പാലിക്കാൻ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യോമാക്രമണം തടയാൻ […]

സിനിമാ അവാർഡ്: കോട്ടയത്തിനും പുരസ്കാരത്തിളക്കം: ജോഷി മാത്യുവിലൂടെ കോട്ടയവും തിളങ്ങി

സിനിമാ ഡെസ്ക് കോട്ടയം: മലയാള സിനിമയുടെ തിളക്കമാർന്ന പുരസ്കാര പട്ടികയിൽ കോട്ടയത്തിന്റെ പേര് ഇക്കുറിയും മുഴങ്ങി. മികച്ച കുട്ടികളുടെ ചിത്രമായ ‘അങ്ങ് ദൂരെ ഒരു ദേശത്ത് ‘ കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ജോഷി മാത്യുവിന്റെ സംവിധാനത്തിൽ ജനിച്ച ചിത്രമാണ്. മലയാളത്തിന്റെ മികച്ച സിനിമകളുടെ ശ്രേണിയിൽപ്പെടുത്താവുന്ന ഒരു പിടി ചിത്രങ്ങൾ ജോഷി മാത്യുവിന്റെ ശേഖരത്തിലുണ്ട്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 2012 ൽ ജോഷി മാത്യു സംവിധാനം ചെയ്ത ബ്ളാക്ക് ഫോറസ്റ്റന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അങ്ങ് ദൂരെ […]

പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങൾ അടച്ചു;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും തിരിച്ചടി നേരിട്ട പാകിസ്താൻ ഇന്ത്യയെ കൂടുതൽ പ്രകോപിപ്പിക്കുന്നു. വ്യോമാതിർത്തി ലംഘിച്ച രണ്ടു വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിൽ എടുത്തെന്നും അവകാശവാദം ഉയർത്തി പാകിസ്താൻ രംഗത്ത് വന്നു. അതേസമയം ഇന്ത്യൻ അതിർത്തി ലംഘിച്ച മൂന്ന് വിമാനങ്ങളിൽ ഒന്ന് ഇന്ത്യ വെടിവെച്ചിട്ടതായി ഇന്ത്യൻ സ്ഥിരീകരണം. പാകിസ്താന്റെ എഫ് 16 വിഭാഗത്തിൽ പെടുന്ന വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പാക് നിയന്ത്രണ മേഖലയിലാണ് വിമാനം തകർന്നുവീണതെന്നാണ് വിവരം. രജൗരിയിലെയും നൗഷേരയിലെയും വ്യോമാതിർത്തി ലംഘിച്ച് പാക് […]

സൗബിനും ജയസൂര്യയും മികച്ച നടൻമാർ; ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ; മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൗബിൻ സൗഹിറും ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ജനപ്രിയ ചിത്രം. നിമിഷ സഞ്ജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വാഭാവ നടനായി ജോസഫിലെ പ്രകടനത്തിന് ജോജു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. കാന്തൻ ദി കളർ ഓഫ് ലവറാണ് മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ചലച്ചിത്ര ഗ്രന്ഥമായി എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി ഒരു ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ശ്യാമപ്രസാദാണ് മികച്ച […]

ശിവരാത്രി: മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

സ്വന്തം ലേഖകൻ ആലുവ: ആലുവ മഹാശിവരാത്രിയെ വരവേൽക്കാൻ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടങ്ങളിലെത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.പി. ശങ്കരദാസ് അറിയിച്ചു. മാർച്ച് നാലിനാണ് ചരിത്രപ്രസിദ്ധമായ മഹാശിവരാത്രി ആഘോഷം. ബലിത്തറകളുടെ ലേലവും സ്ഥലം അളന്ന് കൊടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. എ,ബി കാറ്റഗറി തിരിച്ചാണ് തറകൾ നൽകുന്നത്. 35 ഓളം തറകൾ മാത്രമാണ് ഇനി ലേലത്തിൽ പോകാനുള്ളത്. ഭക്തരിൽ നിന്നും ബലിതർപ്പണത്തിന് 75 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന് ലേലത്തിൽ പങ്കെടുത്തവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അമിത നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ദേവസ്വം […]

കോടിയേരി ബാലകൃഷ്ണനെതിരെ നിയമനടപടിയുമായി ആര്‍.എസ്.എസ്

സ്വന്തംലേഖകൻ കോട്ടയം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍.എസ്.എസ് നിയമ നടപടിക്ക്. ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി. ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ. സി.ആര്‍. മഹിപാലാണ് അഭിഭാഷകന്‍ ഇ.കെ. സന്തോഷ് കുമാര്‍ മുഖേന നോട്ടീസ്‌ അയച്ചിരിക്കുന്നത്.നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയുകയും പത്രത്തിന്റെ പ്രധാന പേജില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് […]

ഹൈക്കോടതി ജഡ്ജി നിയമനം; അഞ്ച് അഭിഭാഷകരെ ശിപാർശ ചെയ്യാൻ കൊളീജിയം തീരുമാനം

സ്വന്തം ലേഖകൻ കൊച്ചി: കേരള ഹൈക്കോടതിയിൽ ജഡ്ജി നിയമനത്തിന് അഞ്ച് അഭിഭാഷകരെ ശിപാർശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചതായി സൂചന. ബെച്ചു കുര്യൻ തോമസ്, ടി.ആർ. രവി, പി. ഗോപിനാഥമേനോൻ, പാർവതി സഞ്ജയ്, എ.എ. സിയാദ് റഹ്മാൻ എന്നിവരുടെ പേരുകളാണു പരിഗണനയിൽ. ഏഴുപേരെയാണു പരിഗണിച്ചതെങ്കിലും ഒടുവിൽ അഞ്ചുപേരുടെ കാര്യത്തിൽ മാത്രമാണു തീരുമാനമായതെന്നറിയുന്നു. ഇവരുടെ പേരുകൾ നേരത്തെ ശിപാർശ ചെയ്തിരുന്നതാണ്. ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ വിരമിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ടു കൊളീജിയം ചേർന്നത്.ബെച്ചു കുര്യൻ തോമസ് സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ.ടി. തോമസിന്റെ മകനും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനുമാണ്. […]