അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി. സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. മധ്യസ്ഥതയുടെ കാര്യത്തിൽ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി വിശദമായ വിധി പുറപ്പെടുവിക്കും. അതേസയമം തർജമ്മ ചെയ്ത രേഖകളിലെ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 6 ആഴ്ചത്തേക്ക് മാറ്റി അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തർക്കം പരിഹരിക്കാൻ കോടതി മേൽനോട്ടത്തിൽ മധ്യസ്ഥചർച്ചകൾ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മധ്യസ്ഥ ചർച്ചകൾക്കായുള്ള സുപ്രീംകോടതി ശ്രമം. ഇത് ഭൂമിതർക്കമല്ല വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അതും […]

ആർത്തവത്തിനും ഓസ്‌കർ.. ഇന്ത്യൻ ഗ്രാമങ്ങളിലെ ആർത്തവകാലം പറഞ്ഞ് ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്’

സ്വന്തം ലേഖകൻ ആർത്തവകാലത്ത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ നടത്തിയ ധീരമായ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത ‘പിരീഡ എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്റിക്കുള്ള ഓസ്‌കർ പുരസ്‌കാരം. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അരുണാചലം മുരുഗാനന്ദൻ എന്ന സംരഭകൻ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയിൽ സാനിറ്ററി നാപ്കിൻ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഗ്രാമത്തിൽ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.

‘വ്യോമ സേനയ്ക്ക് സല്യൂട്ട്’, അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് വ്യോമസേന പൈലറ്റുമാർക്ക് അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പൈലറ്റുമാർക്ക് അഭിവാദ്യം അർപ്പിച്ചത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നിൽക്കുമെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് […]

ഗാന്ധിവധം പുനരാവിഷ്‌കരികരിച്ച നേതാവിനെ ഹിന്ദുമഹാസഭ ആദരിച്ചു

സ്വന്തം ലേഖകൻ അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌കരിച്ച നേതാവിനെ ഹിന്ദു മഹാസഭ ആദരിച്ചു . ഹിന്ദു മഹാസഭ ദേശീയ പ്രസിഡൻറ് ചന്ദ്ര പ്രകാശ് കൗശികാണ് ദേശീയ സെക്രട്ടറിയായ പൂജാ പാണ്ഡേയ്ക്ക് വാളും ഭഗവത്ഗീതയും നൽകി ആദരിച്ചത്. ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് തെറ്റല്ലെന്നും ചിലർ അതിനെ വിവാദമാക്കിയതാണെന്നും കൗശിക് പറഞ്ഞു. ഗാന്ധിവധം പുനരാവിഷ്‌കരിച്ച 30 പ്രവർത്തകരെയും ഹിന്ദു മഹാസഭ ആദരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേ?റി?യിരുന്നത്. ഗാന്ധിവധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രൂരമായ ആവിഷ്‌കാരം നടന്നത്. പൂജ […]

മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അമ്മായിച്ഛൻ കോട്ടയത്ത്‌ അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർതൃപിതാവ് അറസ്റ്റിൽ. കറുകച്ചാൽ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലൻ (58) ആണ് അറസ്റ്റിലായത്. മകൻ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23)യെയാണ് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഗോപാലൻ സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിൽ ബഹളം വെയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ഇത് സംബന്ധിച്ച് വീണ്ടും വഴക്കുണ്ടായി. രാത്രി 10-ന് […]

ആക്രമിക്കാൻ നിർദ്ദേശം നൽകിയത് പ്രധാനമന്ത്രി തന്നെയെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡൽഹിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞിരുന്നു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാമ്പുകൾ ആക്രമിക്കാൻ തീരുമാനമെടുത്തത്. പാക് അധീനകശ്മീരിലെ ജെയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടർന്നാണ് […]

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; ജെയ്ഷ മുഹമ്മദ് കൺട്രോൾ റൂമുകൾ തകർത്തു

സ്വന്തം ലേഖകൻ ദില്ലി: പുൽവാമയിൽ 40 ലേറെ സിആർപിഎഫ് ജവാൻമാരുടെ ജീവൻ അപഹരിച്ച് ഭീകരാക്രണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ വ്യോമസേന. അതിർത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകൾ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്തു. മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്. വ്യോമസേനയെ ഉദ്ധരിച്ച് എഎൻഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകൾ വർഷിച്ചതായാണ് സൂചന. പുൽവാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യ എത് നിമിഷവും തിരിച്ചടിക്കുമെന്ന സൂചനയുണ്ടായിരുന്നു. വാർത്തയുടെ തത്സമയ വിവരങ്ങളിലേക്ക്..

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കാർ കോടിമത എം.സി റോഡിലെ കുഴിയിലേയ്ക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോടിമതയിലെ ആറ്റിറമ്പിലേയ്ക്ക് മറിഞ്ഞു. ഇരുപതടി ആഴത്തിലേയ്ക്ക് കാർ മറിഞ്ഞെങ്കിലും, യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വടക്കാഞ്ചേരി സ്വദേശികളായ എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി കോടിമത പാലത്തിന് സമീപത്തെ കുഴിയിലേയ്ക്ക് മറിഞ്ഞത്. രണ്ടു പേരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിലും, ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ വടക്കാ്‌ഞ്ചേരി തിരുമത്ര തൈക്കാടൻ ഹൗസ് ചാക്കോ ജെയ്‌സൺ (33), തൃശൂർ വേലൂർ ചീരമ്മേൽ […]

കാർഷിക മേഖലയുടെ സമഗ്രവികസനത്തിനൊരുങ്ങി ഏറ്റുമാനൂർ നഗരസഭ; പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ തടയണ നിർമ്മാണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ:  പാടശേഖരങ്ങളിൽ തടയണ നിർമ്മിക്കുന്നതിന്റെ ഭാഗമായി ചെറുവാണ്ടൂർ പാടശേഖരത്തിലെ  തടയണ നിർമ്മാണം  നഗരസഭാ ചെയർമാൻ ജോയി ഉന്നുകല്ലേൽ ഉദ്ഘാടനം ചെയ്തു.  വിവിധ തടയണകളുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ നെൽകൃഷിക്കും ,ഇടവിളകൃഷികളായ പാവൽ ,പയർ ,വാഴ ,കോവൽ തുടങ്ങിയവക്കും ആവശ്യമായ ജലം ലദ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും .പാടശേഖരങ്ങൾക്ക് സമീപമുള്ള കിണറുകളിൽ ജലലഭ്യത കൂടാൻ തടയണ നിർമ്മാണം ഉപകാരപ്പെടുമെന്നും നഗരഭ അധ്യക്ഷൻ പറഞ്ഞു.  നഗരസഭാ പരിധിയിലെ പല പാടശേഖരങ്ങളിലും നെൽ കൃഷിക്കാവശ്യമായ ജലം ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ കഴിഞ 2 വർഷങ്ങളായി ചെറുവാണ്ടൂർ ,ഏറ്റുമാനൂർ പാടത്തെ കർഷകർ കൃഷി […]

കോടിമതയിലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് അർധരാത്രിയിൽ കവർച്ച: പ്രതികൾ തിരുവല്ലയിൽ നിന്നു പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: അർധരാത്രിയിൽ കോടിമതയിലെ പെട്രോൾ പമ്പിൽ ആക്രമണം നടത്തി പണം കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത യുവാവ് അടക്കം രണ്ടു പേർ പിടിയിൽ.  തോട്ടപ്പള്ളി കുന്നന്താനത്ത് , ചൂരകുറ്റിക്കൽ ജിബിനും (18) ,പ്രായപൂർത്തിയാകാത്ത യുവാവും ചേർന്നാണ് മോഷണം നടത്തിയത്. കോടിമതയിലെ പമ്പിലെത്തിയ ഇരുവരും ബൈക്ക് എൻജിൻ ഓഫ് ചെയ്യാതെ, കുപ്പിയിൽ പെട്രോൾ വാങ്ങാൻ എന്ന വ്യാജേന ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് മേശയുടെ ഡ്രോയിലുള്ള പണവുമായ് ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് കടന്നു കളയുകയായിരുന്നു. വിവരം ലഭിച്ച പോലീസ് സംഘം ഇവരെ പിന്തുടർന്നുവെങ്കിലും, തിരുവല്ലയിൽ വച്ച് ബൈക്ക് ഉപേക്ഷിച്ച് […]