Friday, April 10, 2020

ട്രാഫിക് നിയമ ലംഘനം ;17,788 പേരുടെ ലൈസൻസ് കഴിഞ്ഞ വർഷം റദ്ദാക്കി , മുന്നറിയിപ്പുമായി കേരള പൊലിസ്

സ്വന്തംലേഖകൻ   തിരുവനന്തപുരം: കഴിഞ്ഞ വർഷം ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിന് 17,788 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയതായി കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം വിവിധ അപകടങ്ങളിലായി 2035 ഇരുചക്ര വാഹന യാത്രക്കാരാണ് മരണപ്പെട്ടത്. 18-25 വയസ്സിന് ഇടയിൽ പ്രായമുള്ളവരാണ് ഇതിൽ ഏറെയുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; സംസ്ഥാനത്ത...

മുക്കം ഇരട്ടക്കൊലപാതകം : ഇസ്മയിലിനെ കൊന്നശേഷം കുളിമുറിയിലെത്തിച്ച് വെട്ടിനുറുക്കി ;തെളിവെടുപ്പിൽ ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതി

സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായിക്ക് ശേഷം കേരള ജനതയെ ഞെട്ടിച്ച മുക്കം ഇരട്ട കൊലപാതക കേസിൽ പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ഒരു ഭാവവ്യത്യാസവുമില്ലാതെ മുക്കം ഇരട്ടക്കൊലക്കേസ് പ്രതി ബിർജു. മുക്കം വെസ്റ്റ് മണാശ്ശേരി സൗപർണികയിൽ ജയവല്ലി, വണ്ടൂർ പുതിയാത്ത് സ്വദേശി ഇസ്മായിൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മരിച്ച ജയവല്ലിയുടെ മകൻ ബിർജുവിനെ കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയൊടൊപ്പമുളള തെളിവെടുപ്പ്...

ഇല്ലിക്കൽ തിരുവാർപ്പ് റോഡ് തകർച്ച: തിരുവാർപ്പിലും ഇല്ലിക്കലിലും ശുദ്ധജല വിതരണം മുടങ്ങും; പ്രതിസന്ധിയിലായി ജലവിതരണം

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡ് വിണ്ടു കീറി തകർന്നു വിണതോടെ പ്രതിസന്ധിയിലായി ജലവിതരണം. താഴത്തങ്ങാടി ഇല്ലിക്കൽ തിരുവാർപ്പ് പ്രദേശത്തെ ജല വിതരണം റോഡ് നിർമ്മാണം പൂർത്തിയാകും വരെ മുടങ്ങുമെന്ന് ഉറപ്പായി. റോഡ് തകർന്നതിനൊപ്പം പ്രദേശത്തെ പൈപ്പ് ലൈനും തകർന്നിരുന്നു. റോഡ് ഇടിഞ്ഞതോടെ റോഡിലുണ്ടായിരുന്ന പൈപ്പ് ലൈൻ വലിഞ്ഞു പോകുകയും ചെയ്തു. ഇതോടെയാണ് തിരുവാർപ്പ് മേഖലയിലേയ്ക്കുള്ള ജല വിതരണം പൂർണമായും സ്തംഭിച്ചത്. പൈപ്പ്...

ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് കനത്ത തോൽവി

സ്‌പോട്‌സ് ഡെസ്‌ക് മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരെ കനത്ത തോൽവി. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ തകർന്നടിഞ്ഞ മത്സരത്തിൽ 19 റണ്ണിനാണ് ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജയും, മഹേന്ദ്ര സിംങ് ധോണിയും വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും, മത്സരം ന്യൂസിലൻഡിന് അനുകൂലമായി തിരിഞ്ഞു. ന്യൂസിലൻഡ് ഉയർത്തിയ 239 നെതിരെ , 221 റണ്ണിന് ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. 49.3...

ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ, സാമാന്യബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത് : ഡിജിപിയെ പരിഹസിച്ച് ടി.ആസിഫ് അലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യൽ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ,സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ പരിഹസിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി. ആസിഫ് അലി. വിഷയത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആസിഫ് അലി പറഞ്ഞു. കേരള പൊലീസ് ഉത്തർപ്രദേശിലെ യോഗിയുടെ പൊലീസിനോട്...

നിരപരാധിയായ മകനെ എനിക്ക് നഷ്ടമായി; മകളെയെങ്കിലും തിരികെ വേണം; നീനുവിനെ കണ്ട് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിക്കും; കോടതിയിൽ എല്ലാം തുറന്ന് പറഞ്ഞ് ചാക്കോ ജോൺ; അച്ഛന്റെ വേദന മനസിലാക്കിയത് എസ്.ഐ ഷിബു മാത്രം

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിൽ ക്രൂരനും കൊലപാതകിയുമായി നാട് മുഴുവൻ ചിത്രീകരിക്കുന്ന നീനുവിന്റെ പിതാവ് കോടതി മുറിയിൽ നെഞ്ചുരുകി പൊട്ടിക്കരഞ്ഞു. നിരപരാധിയായ എന്റെ മകനെ എനിക്ക് നഷ്ടമായി. എനിക്ക് മകളെയെങ്കിലും തിരികെ വേണം. കെവിൻ കേസിൽ വിധി വന്ന ശേഷം കോടതിൽ വച്ച് മാധ്യമങ്ങളുടെ മുന്നിലാണ് ചാക്കോ ജോൺ മനസ് തുറന്നത്. താനും മകനും പ്രതിക്കൂട്ടിൽ നിൽക്കുന്ന യുവാക്കളും നിരപരാധികളാണ്. മകൾ ഒരാളെ...

പൂത്തതും പഴകിയതുമായത് എന്തും വിൽക്കാം: മാനുഫാക്ചറിങ് ഡേറ്റും ബാച്ച് നമ്പരുമില്ല; ചിങ്ങവനത്തെ ഫൈൻ ബേക്കറിയിൽ വിറ്റത് ബാച്ച് നമ്പരും മാനുഫാക്ചറിങ് ഡേറ്റുമില്ലാത്ത ബ്രഡ്

സ്വന്തം ലേഖകൻ ചിങ്ങവനം: പഴകിയതും പൂത്തതുമായ എന്തും വിൽക്കാൻ കടതുറന്നു വച്ച് ചിങ്ങവനത്തെ ഫൈൻ ബേക്കറി അധികൃതർ. ഫൈൻ ബൈക്കറിയുടെ തന്നെ ബോർമ്മയിൽ നിർമ്മിച്ച ബ്രഡിന്റെ പാക്കറ്റിലാണ് മാനുഫാക്ചറിങ് ഡേറ്റും ബ്രാൻഡ് കോഡും ബാച്ച് നമ്പരും ഒന്നുമില്ലാത്തത്. പൂത്തതും പഴകിയതുമായ ഏതു സാധനവും ഇത്തരത്തിൽ വിൽക്കാൻ സാധിക്കുമെന്ന ആരോപണമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ചിങ്ങവനത്തെ ഫൈൻ ബേക്കറിയിൽ നിന്നും വാങ്ങിയ ബ്രഡിലാണ് ഇത്തരത്തിൽ യാതൊരുവിധ അടിസ്ഥാന...

കോട്ടയം പി.എസ്.സി ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധമാർച്ച്: നേരിയ സംഘർഷം: ഏഴ് പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: പിണറായി സർക്കാർ അധികാരമുപയോഗിച്ചു എസ്.എഫ്.ഐ ക്രിമിനലുകളെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുകയും അതിലൂടെ ജോലി ലഭിക്കേണ്ട ഒട്ടനവധി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ കേരളത്തിൽ ഉള്ളതെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ കുറ്റപ്പെടുത്തി. യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ജില്ലയിൽ യുവമോർച്ച സംഘടിപ്പിക്കുമെന്നും...

പുനർ വിവാഹിതരുടെ മാട്രിമോണി സൈറ്റിൽ പരസ്യം നൽകി യുവതികളെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച യുവാവ് പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിൽ മാട്രിമോണിയൽ സൈറ്റിൽ വ്യാജ പേര് രജിസ്റ്റർ ചെയ്ത് യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഇടുക്കി സ്വദേശി എർവിൻ ടി ജോയിയാണ് പിടിയിലായത്. പുനർവിവാഹിതർക്കുള്ള മാട്രിമോണിയൽ സൈറ്റിലാണ് ഇയാൾ വ്യാജ പേര് രജിസ്റ്റർ ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇയാളെ...

കൊറോണ വൈറസ് : തൃശൂരിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ; 28 ദിവസം കൂടി നീരിക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖിക തൃശൂർ : കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നത്. ആദ്യമായിട്ടാണ് പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആയത്. എങ്കിലും ഒരു തവണ കൂടി സാമ്പിൾ എൻഐവിയിൽ അയച്ച് പരശോധന നടത്തും. എങ്കിൽ മാത്രമേ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ. ഈ...