വാഗ്ദാനങ്ങൾ പാലിച്ച് പിണറായി സർക്കാർ; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ പോലീസ് സേനയിലേക്ക്‌

വാഗ്ദാനങ്ങൾ പാലിച്ച് പിണറായി സർക്കാർ; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ പോലീസ് സേനയിലേക്ക്‌

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കൈവിടാതെ പിണറായി സർക്കാർ. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നൽകിയ ഒരു വാഗ്ദാനം പാലിച്ച് എൽഡിഎഫ് സർക്കാർ.

സർക്കാരിന്റെ വാഗ്ദാനം പാലിക്കുന്നതിലൂടെ ഓഖി ദുരന്ത ബാധിതരുടെ ആശ്രിതരക്കടക്കമുള്ളവർക്ക് തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റൽ വാർഡന്മാരായി നിയമനം ലഭിക്കും. പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേർക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലിലെ രക്ഷാപ്രവർത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. തൃശൂർ പോലീസ് അക്കാദമിയിൽ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവർ സേനയിൽ പ്രവർത്തനം തുടങ്ങുക.