ഫ്രഞ്ച് ഇസ്രായേൽ മിശ്രിതം: ഇന്ത്യൻ ആർമിയുടെ  പാക്കിംഗ്; പാക്കിസ്ഥാൻ തീവ്രവാദികൾ തവിടുപൊടി

ഫ്രഞ്ച് ഇസ്രായേൽ മിശ്രിതം: ഇന്ത്യൻ ആർമിയുടെ പാക്കിംഗ്; പാക്കിസ്ഥാൻ തീവ്രവാദികൾ തവിടുപൊടി

Spread the love

സ്വന്തം ലേഖകൻ

കശ്മീരിലെ പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകിയ ദിവസമാണിന്ന്. പാക്ക് മണ്ണിനെ നടുക്കിയ തിരിച്ചടി നൽകി മടങ്ങി എത്തിയ ഇന്ത്യൻ സൈന്യത്തെ അനുമോദനങ്ങൾകൊണ്ട് മൂടുകയാണ് ഭാരതീയർ. ആക്രമണം നടത്തിയ സൈനികർക്കൊപ്പം തന്നെ അതിനുപയോഗിച്ച ഇന്ത്യയുടെ അത്യാധുനിക യുദ്ധഉപകരണങ്ങളെക്കുറിച്ചും ഇന്ത്യൻ ജനങ്ങൾ വാചാലരാവുകയാണിപ്പോൾ.

പാക്കിസ്ഥാനെ തളയ്ക്കാൻ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രധാനമായി ഉപയോഗിച്ചത് മിറാഷ് 2000, ലേസർ ബോംബുകൾ എന്നിവയാണ് . ജി.പി.എസിന്റ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ബോംബുകളായിരുന്നു പാക്കിസ്ഥാന്റെ മണ്ണ് ചുട്ടെരിച്ചത്. പ്രയാസമേറിയ ലക്ഷ്യങ്ങളിൽ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന ലേസർ ബോംബുകൾ 1960 ൽ അമേരിക്ക വിയറ്റ്‌നാം യുദ്ധത്തിനു വേണ്ടിയാണ് ആദ്യമായി വികസിപ്പിച്ചെടുക്കുന്നത്. ഇതിന്റെ കൃത്യത വ്യക്തമായതോടെ റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രയേൽ തുടങ്ങി രാജ്യങ്ങളും ലേസർ ബോംബുകൾ നിർമിച്ചുതുടങ്ങി. പോർവിമാനങ്ങളിൽനിന്നു ലേസർ സംവിധാനം ഉപയോഗിച്ച് ലക്ഷ്യം കൃത്യമായി രേഖപ്പെടുത്തിയ ശേഷം അതേ പാതയിൽ സഞ്ചരിച്ചു പ്രഹരിക്കാൻ കഴിവുള്ളവയാണ് ലേസർ ബോംബുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013ലാണ് ഇന്ത്യ ‘സുദർശൻ’ എന്ന പേരിൽ ലേസർ ബോംബ് വിജയകരമായി നിർമിച്ചത്. 2006-ൽ രൂപകൽപന പൂർത്തിയായെങ്കിലും ഏഴു വർഷത്തിനു ശേഷമാണ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ഈ സംവിധാനം വ്യോമസേനയുടെ ഭാഗമായി. ഭാരത് ഇലക്ട്രോണിക്‌സ് ആണ് ‘സുദർശൻ’ നിർമിക്കുന്നത്.

450 കിലോ ഭാരമുള്ള ബോംബ് ഏകദേശം ഒൻപതു കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രയോഗിക്കാൻ സാധിക്കും. മിഗ് 27, ജാഗ്വർ, സുഖോയ് 30, മിറാഷ് എന്നീ പോർവിമാനങ്ങളിൽനിന്നു പ്രയോഗിക്കാൻ സാധിക്കുന്നതാണ് ‘സുദർശൻ’. ഇന്ന് ശത്രുക്കളുടെ പേടിസ്വപ്നമാണ് ജിപിഎസിന്റ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാനാകുന്ന ആധുനികകാലത്തെ ഈ ‘സുദർശനചക്രം’.