പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം:പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സമരം നടത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമർശിച്ച കോടതി സർക്കാരിൽനിന്ന് വിശദീകരണം തേടി. ദിവസങ്ങൾക്ക് മുമ്പാണ് സർക്കാർ ജീവനക്കാർക്ക് പണിമുടക്ക് ദിവസങ്ങളിൽ അവധി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതിന്റെ പകർപ്പ് കാണിച്ചുകണ്ട് നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

സർക്കാർ തന്നെ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നു. ശമ്പളം നൽകാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. കോടതി ഇടപെട്ട് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. വിശദമായ വാദത്തിന് ഹർജി മാറ്റി വച്ചു. ഹർജിയിൽ തീരുമാനമാകുന്നതുവരെ ശമ്പളം അനുവദിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group