ഗൾഫിലെ മണലാരണ്യത്തിൽ പൊന്നുവിളയിക്കാം എന്നത് ഇനി സ്വപ്‌നം മാത്രം: സ്വദേശി വത്കരണം പൂർണമായും നടപ്പാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; മലയാളികൾക്ക് ഇനി പണി പോകും കാലം

സ്വന്തം ലേഖകൻ ദമ്മാം: മലയാളികളുടെയും കേരളത്തിന്റെയും നട്ടെല്ല് എന്നു പറയുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനമാണ്. കേരളം നട്ടെല്ലുയർത്തി, തല ഉയർത്തി നിന്നിരുന്നത് ഗൾഫ് മലയാളികളുടെ പണത്തിന്റെ ബലത്തിലാണ്. എന്നാൽ, ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ ജോലി സാദ്ധ്യത അടയുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  അറബികൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് കടന്നുവന്നതാണ് മലയാളികളടക്കമുള്ള വിദേശികൾക്ക് അടിയായിരിക്കുന്നത്. ഇപ്പോൾ തന്നെ വലിയ തസ്തികകളിലെല്ലാം അറബികളാണ് വാഴുന്നത്. മുമ്പ് മലയാളികളടക്കം ജോലി ചെയ്തിരുന്ന തസ്തികകളിൽ അറബിത്തിളക്കമാണ്. അറബി വനിതകൾ കൂട്ടത്തോടെ ജോലിക്കെത്തിയതും മലയാളികൾക്ക് […]

അവിഹിത ബന്ധത്തിന് തടസം അമ്മായിയമ്മ: കരിങ്കല്ലുമായി വീടിനുള്ളിൽ കയറി വീട്ടമ്മ അമ്മായിയമ്മയെ കരിങ്കല്ലിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൊട്ടാരക്കരയിലെ ക്രൂരമായ കൊലപാതകത്തിന്റെ ലക്ഷ്യങ്ങൾ പുറത്ത്

ക്രൈം ഡെസ്‌ക് കൊല്ലം: കേരളം ക്രൂരതകളുടെ കേന്ദ്രമായി മാറുകയാണോ. അഹിത ബന്ധത്തിനു തടസം നിന്ന അമ്മായിയമ്മയെ മരുമകൾ കരിങ്കല്ലിന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അതിക്രൂരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുറ്റത്ത് വീടു പണി നടക്കുന്ന സ്ഥലത്തു നിന്നും എടുത്തുകൊണ്ു പോയ കരിങ്കല്ല് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു കെട്ടി മുറിയിൽ എത്തിച്ച് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു ഇവർ. കൊട്ടാരക്കര വെണ്ടാർ വെൽഫെയർ സ്‌കൂളിന് സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ രമണിഅമ്മ (66) യാണ് മരുമകൾ ഗീതയുടെ ക്രൂരമായ ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ടത്. കടമ്പനാട് സ്വദേശിനിയായ ഗിരിതയെ ബിമൽകുമാർ വിവാഹം […]

സെക്യൂരിറ്റിക്കാരോ ഗുണ്ടകളോ..? സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്നത് ദേവസ്വം ബോർഡിന്റെ ഗുണ്ടകൾ: അയ്യപ്പൻമാരെ പിടിച്ചു തള്ളിയും കയ്യേറ്റം ചെയ്തും സന്നിധാനത്ത് ദേവസ്വം ബോർഡ് സെക്യൂരിറ്റിക്കാരുടെ അഴിഞ്ഞാട്ടം

തേർഡ് ഐ ബ്യൂറോ സന്നിധാനം: ശബരിമല സന്നിധാനത്ത് ഓരോ അയ്യപ്പഭക്തനും എത്തുന്നത് ഭക്തിയുടെ മാസങ്ങൾ നീണ്ടു നിൽക്കുന്ന വൃതത്തിന് ശേഷമാണ്. ഈ വൃതത്തിന്റെ പുണ്യം നുകരാനാണ് ഇവർ ഓരോ വർഷവും കരിമലയും നീലിമലയും ചവിട്ടി സന്നിധാനത്ത് പതിനെട്ടാംപടി കയറി എത്തുന്നത്. എന്നാൽ, സന്നിധാനത്ത് ഇവർക്ക് സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വരുന്നത് ക്രൂരമായ പരിഹാസവും പീഡനങ്ങളുമാണ്. തിരുനടയ്ക്ക് മുമ്പിലടക്കം സോപാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥരിൽ ചിലർ തീർത്ഥാടകർക്ക് നേരേ നടത്തുന്ന മനുഷ്യത്വ രഹിതമായ ബലപ്രയോഗങ്ങളാണ് പരാതികൾക്കും ആരോപണങ്ങൾക്കും വഴിതെളിച്ചിരിക്കുന്നത്. തീർത്ഥാടക സൗഹൃദ […]

രണ്ടു വർഷം കരുതിവച്ചിരുന്ന പക: ക്രൂരമായ കൊലപാതകമായി മാറിയത് മുൻകൂട്ടി കണക്കുകൂട്ടി; ആക്രമണം നടത്തിയത് ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ ചേർന്ന്

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ക്രമസമാധാന നിലയെ തകരാറിലാക്കി ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. സംസ്ഥാനത്ത് വീണ്ടും വീണ്ടും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് ഇപ്പോൾ ഉയരുന്നത്. ആലപ്പുഴയിൽ രണ്ടു വർഷം പഴക്കമുള്ള പ്രതികാരമാണ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചത്. കൊലക്കേസ് പ്രതികളായ യുവാക്കളാണ് കുത്തേറ്റ് മരിച്ചത്. രണ്ടു വർഷം പഴക്കമുള്ള തുമ്പോളി സാബു വധക്കേസിലെ പ്രതികളായ ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ തുമ്പോളി വെളിയിൽ വീട്ടിൽ വികാസ് (28), ആലപ്പുഴ നഗരസഭ തുമ്‌ബോളി വാർഡിൽ ജസ്റ്റിൻ സോനു […]

ദാമ്പത്യപ്രശ്‌നം പരിഹരിക്കാൻ ദമ്പതിമാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി: പൊലീസുകാർ നോക്കി നിൽക്കേ ഭാര്യ ഭർത്താവിന്റെ മുഖത്ത് ചെരുപ്പൂരി അടിച്ചു

 സ്വന്തം ലേഖകൻ  കോട്ടയം: കുടുംബപ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചകൾ പൊലീസ് സ്റ്റേഷനിൽ നടക്കുന്നതിനിടെ ഭാര്യ ഭർത്താവിന്റെ മുഖത്ത് ചെരുപ്പൂരിയടിച്ചു. എസ്.ഐയുടെ പൊലീസ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് ഭാര്യ ഭർത്താവിന്റെ മുഖത്തടിച്ചത്.  ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ പൊലീസ് തീരുമാനിച്ചത്. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയായ സിയാബിനെയാണ് ഭാര്യ ആയിഷ ചെരിപ്പൂരി അടിച്ചത്. സിയാബ് പൊലീസിനോട് സംസാരിക്കവേയാണ് ഭാര്യ ആയിഷ ചെരുപ്പൂരി യുവാവിന്റെ മുഖത്ത് അടിച്ചത്. ഇൻസ്പെക്ടർക്കും പൊലീസുകാർക്കും മുന്നിൽ രണ്ടുപേരും വാദപ്രതിവാദം […]

ഓടുന്ന ട്രെയ്നിൽ നിന്ന് വീണ് യുവതി മരിച്ചു

  സ്വന്തം ലേഖകൻ മുംബൈ: ഓടുന്ന ട്രെയ്നിൽ നിന്ന് വീണ് യുവതി മരിച്ചു . മുംബൈയിലെ സബർബൻ ട്രെയ്നിൽ നിന്നുമാണ് ചാർമി പ്രസാദാ(22)ണ് താഴേക്ക് വീണത്. ദൊമ്ബിവിലി കോപാർ സ്റ്റേഷനിലാണ് അപകടം നടന്നത്. അപകട ശേഷം ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭോപ്പാർ സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. ഓടുന്ന ട്രെയ്നിൽ നിന്ന് അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലിയ്ക്കായി പോകവേയാണ് സംഭവം നടന്നത്.

നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് ഉടൾപ്പെയുള്ള ആറു പ്രതികൾക്ക് വ്യാഴാഴ്ച പരിശോധിക്കാമെന്ന് കോടതി

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് ഉൾപ്പെടെയുള്ള ആറു പ്രതികൾക്കും വ്യാഴാഴ്ച പരിശോധിക്കാമെന്ന് കോടതി. ദൃശ്യങ്ങൾ പരിശോധിക്കാൻ മുംബൈയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധന്റെ പേര് ദീലീപ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി. ദിലീപിനെ കൂടാതെ കേസിലെ മറ്റു പ്രതികളായ പൾസർ സുനി, മാർട്ടിൻ, മണികണ്ഠൻ, വിജേഷ്, സനിൽകുമാർ എന്നിവരും ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇവർക്കും അഭിഭാഷകർക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കാാൻ കോടതി അനുമതി നൽകി. വ്യാഴാഴ്ച രാവിലെ 11.30ന് കോടതിയിൽവച്ച് പ്രതികൾക്ക് ഒരുമിച്ച് ദൃശ്യങ്ങൾ […]

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദുൽഖർ സൽമാനും : മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണം”

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണമെന്നും ദുൽഖർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം ”മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്ബര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും നല്ല ഒരു ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.

ഹർത്താലിൽ പലയിടത്തും അക്രമങ്ങൾ : ആലപ്പുഴ മണ്ണഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ താക്കോൽ ഹർത്താലനുകൂലികൾ ഊരിയെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുകൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരി കൊണ്ടുപോയി. കൂടാതെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയാണ് വ്യാപകമായ പ്രതിഷേധം നടക്കുന്നത്. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഊരി കൊണ്ടുപോയത്. പാലക്കാട് വാളയാറിൽ തമിഴ്നാട് ആർട്ടിസി ബസിന് നേരെ കല്ലേറ്. വേളാങ്കണിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഹർത്താൽ അനുകൂലികൾ […]

ജയിലിൽ ചെന്നാൽ ഇനി ചപ്പാത്തി കഴിയ്ക്കുക മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിയ്ക്കാം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ചപ്പാത്തിയും ചിക്കനും കഴിയ്ക്കുക മാത്രമല്ല ഇനി പൂജപ്പുര ജയിലിൽ എത്തിയാൽ സൗന്ദര്യവും വർദ്ധിപ്പിക്കാം. ജയിൽ വകുപ്പിന്റെ കീഴിൽ പുരുഷൻമാർക്കായി ഫ്രീഡം ലുക്ക്‌സ് പാർലറിന്റെ ഉദ്ഘാടനം ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പൂജപ്പുര കരമന റോഡിൽ പരീക്ഷ ഭവനോട് ചേർന്നാണ് ഫ്രീഡം ലുക്ക്‌സ് ബ്യൂട്ടി പാർലർ. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണിവരെയാണ് പ്രവർത്തനം. വിവിധതരം ഫേഷ്യൽ, ഹെയർ ഡ്രസ്സിങ്, ഫേഷ്യൽ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയർ കളറിങ് എന്നിവ ശീതീകരിച്ച റൂമിൽ മിതമായ നിരക്കിൽ ഫ്രീഡം ലുക്ക്‌സിൽ […]