നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് ഉടൾപ്പെയുള്ള ആറു പ്രതികൾക്ക് വ്യാഴാഴ്ച പരിശോധിക്കാമെന്ന് കോടതി

നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് ഉടൾപ്പെയുള്ള ആറു പ്രതികൾക്ക് വ്യാഴാഴ്ച പരിശോധിക്കാമെന്ന് കോടതി

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് ഉൾപ്പെടെയുള്ള ആറു പ്രതികൾക്കും വ്യാഴാഴ്ച പരിശോധിക്കാമെന്ന് കോടതി.
ദൃശ്യങ്ങൾ പരിശോധിക്കാൻ മുംബൈയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധന്റെ പേര് ദീലീപ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി. ദിലീപിനെ കൂടാതെ കേസിലെ മറ്റു പ്രതികളായ പൾസർ സുനി, മാർട്ടിൻ, മണികണ്ഠൻ, വിജേഷ്, സനിൽകുമാർ എന്നിവരും ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇവർക്കും അഭിഭാഷകർക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കാാൻ കോടതി അനുമതി നൽകി. വ്യാഴാഴ്ച രാവിലെ 11.30ന് കോടതിയിൽവച്ച് പ്രതികൾക്ക് ഒരുമിച്ച് ദൃശ്യങ്ങൾ പരിശോധിക്കാം.

സ്പെഷൽ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങൾ കാണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പ്രോസിക്യൂഷന് സാങ്കേതിക വിദഗ്ധനെ നിയോഗിക്കാം.ദൃശ്യങ്ങളുടെ പകർപ്പു ദിലീപിനു നൽകുന്നതു തടഞ്ഞ സുപ്രീംകോടതി, വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദേശിച്ചിരുന്നു. പ്രതിക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജി പ്രോസിക്യൂഷൻ എതിർത്തു. ദൃശ്യങ്ങൾ പരിശോധിക്കാൻ മൂന്ന് സാങ്കേതിക വിദഗ്ധരെ നിയമിക്കണമെന്നാവശ്യപ്പെട്ട്  ദിലീപ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയിൽ കോടതി വ്യാഴാഴ്ച വിധി പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ തനിക്കു മാത്രമായി പ്രത്യേക സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും ദിലീപ് നൽകിയിട്ടുണ്ട്.സുപ്രീംകോടതിയുടെ നിർദേശ പ്രകാരം എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും ദൃശ്യങ്ങൾ പരിശോധിക്കാൻ കൂടുതൽ ദിവസം നീക്കിവയ്ക്കാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായി വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ പ്രോൽസാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേ സമയം നടൻ ദിലീപ് ഇന്നും കോടതിയിൽ ഹാജരായില്ല. റിമാൻഡ് പ്രതികളായ മണികണ്ഠൻ, വിജീഷ് എന്നിവരും കോടതിയിൽ ഹാജരായില്ല. 2017 ഫെബ്രുവരി 17നാണു പൾസർ സുനിയും മറ്റു പ്രതികളും ചേർന്ന് യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.