ഗൾഫിലെ മണലാരണ്യത്തിൽ പൊന്നുവിളയിക്കാം എന്നത് ഇനി സ്വപ്‌നം മാത്രം: സ്വദേശി വത്കരണം പൂർണമായും നടപ്പാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; മലയാളികൾക്ക് ഇനി പണി പോകും കാലം

ഗൾഫിലെ മണലാരണ്യത്തിൽ പൊന്നുവിളയിക്കാം എന്നത് ഇനി സ്വപ്‌നം മാത്രം: സ്വദേശി വത്കരണം പൂർണമായും നടപ്പാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; മലയാളികൾക്ക് ഇനി പണി പോകും കാലം

സ്വന്തം ലേഖകൻ

ദമ്മാം: മലയാളികളുടെയും കേരളത്തിന്റെയും നട്ടെല്ല് എന്നു പറയുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനമാണ്. കേരളം നട്ടെല്ലുയർത്തി, തല ഉയർത്തി നിന്നിരുന്നത് ഗൾഫ് മലയാളികളുടെ പണത്തിന്റെ ബലത്തിലാണ്. എന്നാൽ,
ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ ജോലി സാദ്ധ്യത അടയുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  അറബികൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് കടന്നുവന്നതാണ് മലയാളികളടക്കമുള്ള വിദേശികൾക്ക് അടിയായിരിക്കുന്നത്.

ഇപ്പോൾ തന്നെ വലിയ തസ്തികകളിലെല്ലാം അറബികളാണ് വാഴുന്നത്. മുമ്പ് മലയാളികളടക്കം ജോലി ചെയ്തിരുന്ന തസ്തികകളിൽ അറബിത്തിളക്കമാണ്. അറബി വനിതകൾ കൂട്ടത്തോടെ ജോലിക്കെത്തിയതും മലയാളികൾക്ക് തിരിച്ചടിയായി.
വിദേശരാജ്യങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയെത്തുന്ന അറബികൾ കീ പാേസ്റ്റുകളിലെല്ലാം വാഴുകയാണ്. മുമ്പ് അറബികൾ കാഴ്ചക്കാരായി നിന്ന തസ്തികകളിൽ അവർ എത്തിയതോടെ വലിയ ശമ്പളത്തിൽ ജോലി ചെയ്തു വന്ന മലയാളികളടക്കമുള്ളവർക്ക് ജോലി നഷ്ടപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിലധികം പേരും തിരിച്ച് മടങ്ങുകയാണ്. 55 വയസ് കഴിഞ്ഞവരെ പൂർണമായും ഒഴിവാക്കുന്ന സമീപനമാണ്. നേരത്തെ പ്രായത്തിനപ്പുറത്ത് മികവും പരിചയസമ്പത്തും കണക്കാക്കി മലയാളികളെ തുടരാൻ അനുവദിച്ചിരുന്നു. അബുദാബിയിലെ ദാസ് ഐലന്റുപോലുള്ള സ്ഥലങ്ങളിൽ മുമ്പ് പുരുഷൻമാർ മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ അവിടെ അറബി വനിതകളും ജോലിക്കെത്തിയത് മലയാളികളടക്കമുള്ളവർക്ക് ഭീഷണിയായി.

സൗദി അറേബ്യൻ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം പതിൻമടങ്ങ് വർദ്ധിച്ചു. സൗദി പൗരന്മാരുടെ ഇടയിലെ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചതായി ജനറൽ അതോറിട്ടിഫോർ സ്റ്റാറ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മലയാളികൾ അടക്കമുള്ള രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 76 ശതമാനമാണ്. 130 ലക്ഷം തൊഴിലാളികളിൽ 31 ലക്ഷം പേരർ സ്വദേശികളാണ്. മുമ്പ് അങ്ങനെയല്ലായിരുന്നു. വിദേശ ആധിപത്യമായിരുന്നു. അതിനെയാണ് തച്ചുടച്ചിരിക്കുന്നത്.
അറബിരാജ്യങ്ങളിലെ യുവതീയുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ കുറഞ്ഞു. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായാണ് കുറഞ്ഞത്.

തൊഴിൽ മന്ത്രാലയം, സൗദി ഓർഗനൈസേഷൻ ഓഫ് ജനറൽ ഇൻഷ്വറൻസ്, മാനവ വിഭവ നിധി, നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നിവയിൽ നിന്നുള്ള സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതോറിട്ടി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സർക്കാർ പോർട്ടലുകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത അറബി ഉദ്യോഗാർത്ഥികളുടെ എണ്ണം 10,25,328 ആണ്. ഇതിൽ സ്വന്തമായി ജോലി ചെയ്യുന്നവരുണ്ടെന്നും ആഭ്യന്തര നിക്ഷേപ മേഖലയിൽ അറബി പൗരന്മാരുടെ പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. 2022 ആകുമ്പോൾ വിദേശികളെ പൂർണമായും പുറം തള്ളി അറബികൾ പ്രധാന തസ്തികകളിൽ വാഴുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പാേക്ക്. തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളത്തിൽ മാത്രം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്.