ഹർത്താലിൽ പലയിടത്തും അക്രമങ്ങൾ : ആലപ്പുഴ മണ്ണഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ താക്കോൽ ഹർത്താലനുകൂലികൾ ഊരിയെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുകൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരി കൊണ്ടുപോയി. കൂടാതെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയാണ് വ്യാപകമായ പ്രതിഷേധം നടക്കുന്നത്. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഊരി കൊണ്ടുപോയത്. പാലക്കാട് വാളയാറിൽ തമിഴ്നാട് ആർട്ടിസി ബസിന് നേരെ കല്ലേറ്. വേളാങ്കണിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഹർത്താൽ അനുകൂലികൾ […]

ജയിലിൽ ചെന്നാൽ ഇനി ചപ്പാത്തി കഴിയ്ക്കുക മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിയ്ക്കാം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ചപ്പാത്തിയും ചിക്കനും കഴിയ്ക്കുക മാത്രമല്ല ഇനി പൂജപ്പുര ജയിലിൽ എത്തിയാൽ സൗന്ദര്യവും വർദ്ധിപ്പിക്കാം. ജയിൽ വകുപ്പിന്റെ കീഴിൽ പുരുഷൻമാർക്കായി ഫ്രീഡം ലുക്ക്‌സ് പാർലറിന്റെ ഉദ്ഘാടനം ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പൂജപ്പുര കരമന റോഡിൽ പരീക്ഷ ഭവനോട് ചേർന്നാണ് ഫ്രീഡം ലുക്ക്‌സ് ബ്യൂട്ടി പാർലർ. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണിവരെയാണ് പ്രവർത്തനം. വിവിധതരം ഫേഷ്യൽ, ഹെയർ ഡ്രസ്സിങ്, ഫേഷ്യൽ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയർ കളറിങ് എന്നിവ ശീതീകരിച്ച റൂമിൽ മിതമായ നിരക്കിൽ ഫ്രീഡം ലുക്ക്‌സിൽ […]

വിദ്യാ കൊലക്കേസ്; പ്രേംകുമാറിനേയും കാമുകിയേയും തെളിവെടുപ്പിനെത്തിച്ചു, കിടപ്പുമുറിയിൽ നിന്നും രക്തക്കറയടക്കം നിരവധി തെളിവുകൾ ലഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉദയംപേരൂർ വിദ്യാ കൊലക്കേസിലെ പ്രതികളായ പ്രേംകുമാറിനെയും കാമുകി സുനിതാ ബേബിയെയുമാണ് വിദ്യാ കൊല്ലപ്പെട്ട പേയാട് ഗ്രാൻഡ്‌ടെക് വില്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനെയും കാമുകിയെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ കൃത്യം നടന്ന വില്ലയിലേക്ക് കൊണ്ടുവന്നത്. കൂടാതെ സംഭവത്തിന് ശേഷം രണ്ട് പേർ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. അതിനാൽതന്നെ ഇവിടെനിന്ന് തെളിവ് വല്ലതും കിട്ടുമോയെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ കുറ്റവാളി എത്ര സമർത്ഥനായാലും […]

‘ ഞാൻ ഒന്നിനും ഉത്തരവാദിയല്ല, സർക്കാർ എന്നോട് ഓടാൻ പറഞ്ഞു. ഞാൻ ഓടി ‘ ; ഹർത്താൽ ദിനത്തിൽ വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

  സ്വന്തം ലേഖകൻ കൊച്ചി :പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ അവസാന മണിക്കൂറുകളോട് അടുക്കുമ്പോൾ പലയിടത്തും സംഘർഷങ്ങളും അക്രമങ്ങളും ഉണ്ടായി. സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ബസിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രേദ്ധേയമാകുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ‘ ഞാൻ ഒന്നിനും ഉത്തരവാദിയല്ല, സർക്കാർ ഓടാൻ പറഞ്ഞു, ഞാൻ ഓടി, എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല. എന്നെ എറിയരുത്. ഞാൻ പട്ടിയെ […]

സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപർക്ക് ഹൈക്കോടതി മുൻകൂർ  ജാമ്യം  അനുവദിച്ചു

  സ്വന്തം ലേഖകൻ സുൽത്താൻബത്തേരി : സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപർക്ക് ഹൈക്കോടതി മുൻകൂർ  ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിസ്ഥാനത്തുള്ള ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ കെ മോഹനനും ഡോക്ടർക്കുമാണ്‌ മുൻകൂർ ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. കേസന്വേഷണവുമായി സഹകരിക്കണം. അദ്ധ്യാപകരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം. സസ്‌പെൻഷനിലായ ഇരുവരും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ല. […]

ഹിന്ദുകൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി ; ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യാണ് ഹർജി സമർപ്പിച്ചത്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: എട്ടു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. അറ്റോർണി ജനറൽ പിന്തുണച്ചിരുന്നില്ല. രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ സംസ്ഥാന അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ നിർവചിക്കാനാകില്ലെന്നും ഇത്തരം ഹർജികൾ മുഖവിലക്കെടുക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കൂടാതെ, മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽപ്രദേശ്, മണിപ്പുർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും […]

കരുണയില്ലാതെ ഹർത്താലുകാർ ; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞുവച്ചു

  സ്വന്തം ലേഖകൻ തിരുവല്ല: കരുണയില്ലാതെ ഹർത്താലുകാർ. കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹർത്താൽ അനുകൂലികൾ റോഡിൽ തടഞ്ഞുവച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിൽ കൊക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന എഴുമറ്റൂർ സ്വദേശി അരുണിനെയും കുടുംബത്തേയുമാണ് എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത്. ഇതേത്തുടർന്ന് കൈക്കുഞ്ഞുമായി കാറിൽ അരുണും ഭാര്യയ്ക്കും പതിനഞ്ച് മിനിറ്റോളം ഇവരെ വഴിയിൽ തടഞ്ഞത്. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവർത്തകരെ മാറ്റി കാർ കടത്തിവിട്ടത്. ഇതിനിടെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവനന്തപുരം മൂന്നാർ റൂട്ടിൽ […]

ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരം ഓസ്ട്രേലിയൻ താരം എലീസ്സ പെറിക്ക്

  സ്വന്തം ലേഖകൻ ദുബായ്: ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരം ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലീസ്സ പെറിക്ക്. ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള അവാർഡും പെറിക്കു തന്നെയാണ്. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലീസ്സ ഹീലിക്കാണ് മികച്ച ടി20 താരത്തിനുള്ള അവാർഡ്. ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി ഓസീസ് താരം മെഗ് ലാന്നിങ് തിരഞ്ഞെടുക്കപ്പെട്ടു. തായ്ലാൻഡിന്റെ ചനീദ സുത്തിരുവാംഗാണ് എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ. മൂന്നു ഫോർമാറ്റുകളിലും നടത്തിയ തകർപ്പൻ പ്രകടനമാണ് പെറിയെ ക്രിക്കറ്റിലെ റാണിയാക്കിയത്. […]

ബോളിവുഡ് ചിത്രങ്ങളെ പിൻന്തള്ളി ഒന്നാമതായി പേരൻപ് ; മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക ഐ.എം.ഡി.ബി പുറത്തുവിട്ടു

  സ്വന്തം ലേഖകൻ കൊച്ചി : ബോളിവുഡ് ചിത്രങ്ങളായ ‘ ഗലി ബോയി ‘യെയും ‘ ഉറി’യെയും പിന്തള്ളി മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതായി ‘ പേരൻപ്’. ഐ.എം.ഡി.ബിയാണ് മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ടത്. ചലച്ചിത്രങ്ങളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണ്ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റാണ് ഐഎംഡിബി. മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റിലാണ് പേരൻപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി പേരൻപിൽ എത്തിയത്. അമുദൻ എന്ന ഓൺലൈൻ ടാക്‌സി […]

ആയിരം കോടിയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കള്ളിയത്ത് ഗ്രൂപ്പ്; നൂറാം വര്‍ഷം ലക്ഷ്യമിട്ട് നൂതന പദ്ധതികള്‍ക്കും തുടക്കം

സ്വന്തം ലേഖകൻ കൊച്ചി: സ്റ്റീല്‍ ബാര്‍ വില്‍പ്പനയില്‍ 2023 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖ കമ്പനി കള്ളിയത്ത് ഗ്രൂപ്പ്. നടപ്പു സാമ്പത്തിക വര്‍ഷം 700 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും കള്ളിയത്ത് ഗ്രൂപ്പ് എംഡി നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത്,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ മുഹമ്മദ് കള്ളിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റീല്‍ വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനവും കേരളത്തിലെ ആദ്യത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളുമായ കള്ളിയത്ത് ഗ്രൂപ്പ് 100-ാം വര്‍ഷത്തിലേക്കായി നൂതന പദ്ധതികള്‍ക്കും […]