അവിഹിത ബന്ധത്തിന് തടസം അമ്മായിയമ്മ: കരിങ്കല്ലുമായി വീടിനുള്ളിൽ കയറി വീട്ടമ്മ അമ്മായിയമ്മയെ കരിങ്കല്ലിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൊട്ടാരക്കരയിലെ ക്രൂരമായ കൊലപാതകത്തിന്റെ ലക്ഷ്യങ്ങൾ പുറത്ത്

അവിഹിത ബന്ധത്തിന് തടസം അമ്മായിയമ്മ: കരിങ്കല്ലുമായി വീടിനുള്ളിൽ കയറി വീട്ടമ്മ അമ്മായിയമ്മയെ കരിങ്കല്ലിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൊട്ടാരക്കരയിലെ ക്രൂരമായ കൊലപാതകത്തിന്റെ ലക്ഷ്യങ്ങൾ പുറത്ത്

ക്രൈം ഡെസ്‌ക്

കൊല്ലം: കേരളം ക്രൂരതകളുടെ കേന്ദ്രമായി മാറുകയാണോ. അഹിത ബന്ധത്തിനു തടസം നിന്ന അമ്മായിയമ്മയെ മരുമകൾ കരിങ്കല്ലിന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അതിക്രൂരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുറ്റത്ത് വീടു പണി നടക്കുന്ന സ്ഥലത്തു നിന്നും എടുത്തുകൊണ്ു പോയ കരിങ്കല്ല് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു കെട്ടി മുറിയിൽ എത്തിച്ച് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു ഇവർ. കൊട്ടാരക്കര വെണ്ടാർ വെൽഫെയർ സ്‌കൂളിന് സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ രമണിഅമ്മ (66) യാണ് മരുമകൾ ഗീതയുടെ ക്രൂരമായ ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ടത്.

കടമ്പനാട് സ്വദേശിനിയായ ഗിരിതയെ ബിമൽകുമാർ വിവാഹം ചെയ്തുകൊണ്ടുവന്നതാണ്. വെണ്ടാറിൽ താമസം തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും സമീപവാസിയായ യുവാവ് ഗിരിതയിൽ കണ്ണെറിഞ്ഞു. പിന്നെ അതൊരു പ്രണയ ബന്ധമായി മാറിയത് വളരെ പെട്ടെന്നാണ്. യുവാവ് വിവാഹിതനായപ്പോഴും പ്രണയ ബന്ധത്തിൽ വിള്ളലുണ്ടായില്ല. നാട്ടുകാരിൽ പലർക്കും ഇത് അറിയാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മായിഅമ്മയായിരുന്നു എപ്പോഴും ഗിരിതയ്ക്ക് തടസം. ഭർത്താവിന് ഇടയ്ക്ക് മറ്റൊരു അക്കിടി പറ്റിയതോടെ ഗിരിതയ്ക്ക് ലൈസൻസായി. ഭർത്താവ് ജോലിക്ക് പോകുന്ന ദിനങ്ങളിലെല്ലാം അയൽക്കാരനായ യുവാവിന്റെ സാന്നിദ്ധ്യമുണ്ടായി. അമ്മായിഅമ്മയും മരുമകളും തമ്മിൽ സ്വരച്ചേർച്ചക്കുറവ് തുടങ്ങിയത് ഇവിടം മുതലാണ്. സഹികെട്ട ബിമൽകുമാർ ഇവിടെ നിന്ന് താമസം മാറ്റാൻ തീരുമാനിച്ചു. മാനന്തവാടിയിലേക്ക് സ്ഥലംമാറ്റം വാങ്ങി ഗിരിതയെയും മക്കളെയും കൂട്ടി പോകുമ്പോൾ ഒരു സ്വസ്ഥ ജീവിതം പ്രതീക്ഷിച്ചതാണ്.

രണ്ട് വർഷത്തിനുശേഷമാണ് വെണ്ടാറിൽ നിർമ്മിച്ച പുതിയ വീട്ടിലേക്ക് തിരികെ താമസത്തിനെത്തിയത്. എത്തിയ ദിവസം തന്നെ ഗിരിതയുടെ കണ്ണോടിയത് കാമുകനിലേക്കാണ്. ഭർത്താവും കാമുകനും തമ്മിൽ ആദ്യമുണ്ടായിരുന്ന ഉടക്കുകൾ മാറി കൂട്ടുകൂടിയതും ഗിരിതയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. ബിമൽകുമാറിനും ചില്ലറ ചുറ്റിക്കളികൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

രമണിഅമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചു. സർക്കാർസർവീസിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പെൻഷൻ തുക രമണിഅമ്മയ്ക്ക് ലഭിക്കുമ്പോൾ മൂന്ന് മക്കൾക്കുമായി വീതം വച്ച് നൽകും. ബിമൽകുമാർ രമണിഅമ്മയെ മുൻപ് മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും മകനോട് ആ അമ്മമനസിന് വിരോധം ഉണ്ടായിരുന്നില്ല. ഗിരിത അയൽവാസിയായ യുവാവുമായി അടുപ്പത്തിലായത് രമണിയമ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. പലപ്പോഴും ഇത് ചോദ്യം ചെയ്യുകയും അതേച്ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. ഇതാകാം കൊലപാതകത്തിലെത്തിച്ചതെന്നാണ് പ്രധാനമായും വിലയിരുത്തുന്നത്. വസ്തു സംബന്ധമായ മറ്റൊരു തർക്കം കൂടി കുടുംബത്ത് നിലനിന്നിരുന്നു.

‘ഞാൻ അവരെ കൊല്ലാൻവേണ്ടി തന്നെ അടിച്ചതാണ്. എന്നിട്ട് ഞാനും ചത്തേനെ’- ഗിരിത പൊലീസിനോട് പറഞ്ഞു. എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. മുറിക്കുള്ളിൽ കയറി കതക് അടച്ചശേഷമായിരുന്നു കവറിൽ കല്ലുകെട്ടി അമ്മായിഅമ്മയുടെ തലയ്ക്ക് അടിച്ചത്. ശബ്ദം കേട്ടെത്തിയവർ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോഴാണ് കതക് ചവിട്ടിപ്പൊളിച്ചത്.

ഗിരിതയുമായി ബന്ധമുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന ഗിരിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷമാകും യുവാവിനെ വിളിപ്പിക്കുക. ഗിരിതയെ സംഭവ സ്ഥലത്ത് എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും. പുത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് വെണ്ടാറിൽ വാടക വീട്ടിൽ പ്രവാസിയുടെ ഭാര്യയായ സ്മിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകൻ പിന്നീട് കൊല്ലത്ത് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഞെട്ടലിൽ നിന്ന് നാട് മോചിതമായി വരുമ്പോഴാണ് ഇപ്പോൾ മരുമകളുടെ അടിയേറ്റ് അമ്മായിഅമ്മ ദാരുണമായി മരിച്ചത്.