ജോലി സമയം കഴിഞ്ഞു, ഇനി വിശ്രമിച്ചിട്ട് മതി യാത്ര : ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി ; പൈലറ്റിനെ കാത്ത് ഗുഡ്‌സ് കുറുപ്പന്തറയിൽ കിടന്നത് അഞ്ചുമണിക്കൂർ

  സ്വന്തം ലേഖിക കോട്ടയം: ജോലി സമയം കഴിഞ്ഞ ലോക്കോ പൈലറ്റ് ഗുഡ്സ് ട്രെയിൻ സ്റ്റേഷനിൽ നിർത്തി ഇറങ്ങിപ്പോയി. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് മാർഗമധ്യേ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. ഇതോടെ മണിക്കൂറുകളോളം ദീർഘദൂര ട്രെയിനുകൾ വേഗം കുറച്ച് ട്രാക്ക് മാറി ഓടേണ്ടി വന്നു. കോട്ടയം കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിലാണു സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാർഗമധ്യേ ഇറങ്ങിപ്പോയത്. ദീർഘദൂര ട്രെയിനുകൾ കടന്നു പോകുന്ന ട്രാക്കിലാണു ഗുഡ്സ് നിർത്തിയിട്ടത്. മണിക്കൂറുകൾക്ക് ശേഷം ലോക്കോ പൈലറ്റ് എത്തിയശേഷമാണ് യാത്ര […]

വൈക്കത്ത് അട്ടിമറി വിജയവുമായി ബിജെപി: അകലക്കുന്നത്ത് അഭിമാനം കാത്ത് ജോസ് കെ.മാണി വിഭാഗം; വിജയപുരം നിലനിർത്തി സിപിഎം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ മൂന്നു ഉപതിരഞ്ഞെടുപ്പുകളിലും ഓരോ സീറ്റ് വീതം നേടി ബിജെപിയും കേരള കോൺഗ്രസും സിപിഎമ്മും. സി.പി.എം സിറ്റിങ് സീറ്റ് നിലനിർത്തിയപ്പോൾ, കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ജോസ് കെ.മാണി കരുത്ത് തെളിയിച്ചു. അട്ടിമറി വിജയവുമായി താമര വിരിയിച്ച് വൈക്കത്തപ്പന്റെ മണ്ണിൽ അഭിമാനം ഉയർത്തിയാണ് ബിജെപി പോരാട്ടം നയിച്ചിരിക്കുന്നത്. വൈക്കം നഗരസഭയിലെ 21 -ാം ഡിവിഷനിലെ എൽ.എഫ് ചർച്ച് വാർഡിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ നഗരസഭ വൈസ് ചെയർമാൻ അംഗത്വം രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി […]

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ : മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് നടി അനശ്വര രാജൻ

  സ്വന്തം ലേഖിക കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ ‘ധരിക്കുന്ന വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് രസകരമായി പ്രതികരിച്ച് നടി അനശ്വര രാജൻ. ബുർഖ ധരിച്ചുകൊണ്ടുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനശ്വര പ്രധാനമന്ത്രിയുടെ വിവേചനപരമായ പ്രസ്താവനയ്ക്ക്തിരെ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മോദിയുടെ പ്രസ്താവനയെ സൂചിപ്പിച്ചുകൊണ്ട് ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ എന്ന ക്യാപ്ഷനും അനശ്വര നൽകിയിട്ടുണ്ട്. ഇതിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ യുവനടി. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ,ആദ്യരാത്രി, […]

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവനക്കാരെയും പൊലീസുകാരെയും ആക്രമിച്ച് റിമാൻഡ് പ്രതികളക്കം എഴ് പേർ രക്ഷപ്പെട്ട സംഭവം; പ്രതികൾ പിടിയിൽ

  സ്വന്തം ലേഖകൻ തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ പൂട്ടിയിട്ട് റിമാൻഡ് പ്രതിയടക്കം ഏഴുപേർ രക്ഷപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഒരു റിമാൻഡ് പ്രതിയെയും രാഹുൽ എന്ന മറ്റൊരു രോഗിയെയുമാണു പോലീസ് ബുധനാഴ്ച രാവിലെ പിടികൂടിയത്. തൃശൂർ സിജഐം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചയാളാണു രാഹുൽ. രാഹുൽ, തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു കണ്ണൻ, വിപിൻ, ജിനീഷ് എന്നിവരാണു പോലീസിനെ വെട്ടിച്ചു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനായി സെല്ലിൽനിന്നു പുറത്തിറക്കിയപ്പോൾ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. രണ്ടു നഴ്‌സുമാരെ ഇവർ ഡ്യൂട്ടി റൂമിനുള്ളിൽ […]

പൗരത്വ ബില്ലിനെ എതിർത്താൽ കയ്യടി കിട്ടും, അത് യു.എ.പി.ഐയ്‌ക്കെതിരെ ആയാൽ കള്ളക്കേസും കൈവിലങ്ങും ഉറപ്പ് ; വൈറലായി ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമായതോടെ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ കയ്യടി കിട്ടും. എന്നാൽ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ ചോദ്യം ചെയ്താൽ കൈവിലങ്ങ് ഉറപ്പാണെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഇതിൽ ആരുടെ കൂടെയായിരിക്കണം എന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ .. […]

സ്വർണ്ണവേട്ട : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴര കിലോ സ്വർണ്ണം പിടികൂടി

  സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ടു സംഘങ്ങളിൽ നിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസ് 7.5 കിലോ സ്വർണമാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്രാ സ്വദേശികളിൽ നിന്ന് അഞ്ചരക്കിലോ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. രണ്ട് കോടി എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. നെടുമ്പാശ്ശേരിയിലെത്തിയ മുംബൈ സ്വദേശിയായ യുവതിയിൽ നിന്ന് ഡി.ആർ.ഐ രണ്ട് കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്. 116 ഗ്രാം വീതമുള്ള 17 ബിസ്‌കറ്റുകളാണ് […]

രാജസ്ഥാൻ യുവതിയ്ക്കും കുഞ്ഞിനും നേരെ സദാചാരവാദികളുടെ ക്രൂര മർദ്ദനം

  സ്വന്തം ലേഖിക ചേർത്തല: ആലപ്പുഴയിൽ രാജസ്ഥാൻ യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം.മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന് കച്ചവടത്തിനായി രാജസ്ഥാനിൽ നിന്നുമെത്തിയതാണ് യുവതിയും കുഞ്ഞും.തലക്ക് പരിക്കേറ്റ രണ്ടു വയസുള്ള കുഞ്ഞ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കച്ചവടത്തിനെത്തിയ യുവതിയെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മനുവാണ് യുവതിയെ കൈയ്യേറ്റം ചെയ്തത്. യുവതിയെ കടന്നുപിടിച്ചപ്പോൾ ബഹളം കൂട്ടിയതിനെ തുടർന്ന് തൊട്ടടുത്തെ കടക്കാരാണ് പൊലീസിനെ അറിയിച്ചത്. ആക്രമണത്തിൽ യുവതിയുടെ രണ്ടുവയസുള്ള മകന് തലക്ക് പരിക്കേറ്റു പരിക്കേറ്റ കുട്ടിയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. നോർത്ത് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പ്രതിയായ കൊടുങ്ങല്ലൂർ […]

കെ.എസ്.ആർ.ടി.സിയിലെ പ്രതിന്ധിയ്ക്ക് എം.ഡിയുടെയോ ഗതാഗത മന്ത്രിയുടെയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ല ; എ.കെ ശശീന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയ്ക്ക് എം.ഡിയുടെയോ ഗതാഗത മന്ത്രിയുടെയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കുറ്റപ്പെടുത്തിയ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് മറുപടി പറയുകയായിരുന്നു എ.കെ.ശശീന്ദ്രൻ. മന്ത്രിക്ക് മാത്രമായി പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും പുനരുദ്ധാരണ പാക്കേജിന് പ്രത്യേക പണം അനുവദിക്കാതെ ചർച്ച നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു. മൂന്നാംമാസവും തുടർച്ചയായി കെഎസ്ആർടിസി ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സെക്രട്ടേറിയേറ്റിനു മുന്നിൽ ഇപ്പോഴും സമരം തുടരുകയാണ്. ആയിരം കോടിയുടെ പുനരുദ്ധാരണ പദ്ധതി ബജറ്റിൽ അനുവദിച്ചെങ്കിലും,അത് പെൻഷനും ശമ്പളത്തിനും വേണ്ടി മാത്രമാണ് […]

വിദേശത്തുള്ള യുവാവിന്റെ പ്രണയത്തെച്ചൊല്ലി നാട്ടിലുള്ള സഹോദരനും മാതാവിനും ആൾക്കൂട്ട മർദ്ദനം

  സ്വന്തം ലേഖകൻ കുന്ദമംഗലം: സഹോദരന്റെ പ്രണയത്തിന്റെ പേരിൽ വീടുകയറി ആക്രമണം. യുവാവിനും മാതാവിനും ആൾക്കൂട്ടമർദ്ദനത്തിൽ പരിക്ക്. കോഴിക്കോട് പതിയമംഗലം സ്വദേശി ഉബൈദാണ് പരാതിയുമായി രംഗത്തെത്തിയത്. ഗൾഫിലുള്ള ജ്യേഷ്ഠൻ ഫർഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം യുവാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മർദനമേറ്റു. സഹോദരൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ഉബൈദ് പറയുന്നത്. പരാതിയുമായി കുന്ദമംഗലം പൊലീസിൽ എത്തിയപ്പോൾ കൃത്യമായ നടപടിയെടുത്തില്ലെന്നും ഉബൈദ് ആരോപിച്ചു. പരാതി നൽകിയതിന് ശേഷവും ചിലർ വീട്ടിലെത്തി സ്ത്രീകളെ അടക്കം […]

വീണ്ടും വില്ലനായി റോഡിലെ കുഴി ; അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു

  സ്വന്തം ലേഖകൻ അങ്കമാലി: വീണ്ടും വില്ലനായി റോഡിലെ കുഴി. അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി സ്‌കൂട്ടറിൽ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു .പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എം സി പോളിച്ചന്റെ മകൻ ജിമേഷ്(22) ആണ് ടാങ്കർ ലോറി കയറി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ അങ്കമാലി സിഎസ്എഎ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം. കുഴിയിൽ ചാടാതിരിക്കാൻ മുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിന് ഇടയിൽ ജിമേഷ് സഞ്ചരിച്ച സ്‌കൂട്ടർ കാറിൽ ഇടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. ടാങ്കർ […]