സെക്യൂരിറ്റിക്കാരോ ഗുണ്ടകളോ..? സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്നത് ദേവസ്വം ബോർഡിന്റെ ഗുണ്ടകൾ: അയ്യപ്പൻമാരെ പിടിച്ചു തള്ളിയും കയ്യേറ്റം ചെയ്തും സന്നിധാനത്ത് ദേവസ്വം ബോർഡ് സെക്യൂരിറ്റിക്കാരുടെ അഴിഞ്ഞാട്ടം

സെക്യൂരിറ്റിക്കാരോ ഗുണ്ടകളോ..? സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്നത് ദേവസ്വം ബോർഡിന്റെ ഗുണ്ടകൾ: അയ്യപ്പൻമാരെ പിടിച്ചു തള്ളിയും കയ്യേറ്റം ചെയ്തും സന്നിധാനത്ത് ദേവസ്വം ബോർഡ് സെക്യൂരിറ്റിക്കാരുടെ അഴിഞ്ഞാട്ടം

തേർഡ് ഐ ബ്യൂറോ

സന്നിധാനം: ശബരിമല സന്നിധാനത്ത് ഓരോ അയ്യപ്പഭക്തനും എത്തുന്നത് ഭക്തിയുടെ മാസങ്ങൾ നീണ്ടു നിൽക്കുന്ന വൃതത്തിന് ശേഷമാണ്. ഈ വൃതത്തിന്റെ പുണ്യം നുകരാനാണ് ഇവർ ഓരോ വർഷവും കരിമലയും നീലിമലയും ചവിട്ടി സന്നിധാനത്ത് പതിനെട്ടാംപടി കയറി എത്തുന്നത്. എന്നാൽ, സന്നിധാനത്ത് ഇവർക്ക് സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വരുന്നത് ക്രൂരമായ പരിഹാസവും പീഡനങ്ങളുമാണ്.

തിരുനടയ്ക്ക് മുമ്പിലടക്കം സോപാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥരിൽ ചിലർ തീർത്ഥാടകർക്ക് നേരേ നടത്തുന്ന മനുഷ്യത്വ രഹിതമായ ബലപ്രയോഗങ്ങളാണ് പരാതികൾക്കും ആരോപണങ്ങൾക്കും വഴിതെളിച്ചിരിക്കുന്നത്. തീർത്ഥാടക സൗഹൃദ സമീപനമൊരുക്കണമെന്ന കർശന പൊലീസ് – ദേവസ്വം ഉന്നതരുടെ കർശന നിർദ്ദേശം നിലനിൽക്കെയാണിത്. സന്നിധാനത്ത് പൊലീസിന്റെ മൂന്നാം ബാച്ച് ഇക്കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് തീർത്ഥാടകരുടെ പരാതികൾ ഏറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറുകൾ നീളുന്ന ക്യൂവിൽപ്പെട്ട് അവശരായെത്തുന്ന തീർത്ഥാടകരെ അയ്യനെ ഒരു നോക്ക് കാണാൻ പോലുമനുവദിക്കാതെ തിരുനടയുടെ മുമ്പിൽ നിന്നും വലിച്ചെറിയുന്ന കാഴ്ച സോപാനത്ത് പതിവായി മാറിയിട്ടുണ്ട്.
ഫ്ളൈ ഓവറടക്കം ഒഴിഞ്ഞുകിടക്കുന്ന സമയങ്ങളിൽ പോലും വേണ്ടത്ര ദർശന സൗകര്യമൊരുക്കൻ പലപ്പോഴും പൊലീസും ദേവസ്വം ജീവനക്കാരും തയാറാകുന്നില്ലെന്ന പരാതിയും ഭക്തരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. തീർത്ഥാടകരെ സോപാനത്തിന് മുമ്ബിൽ നിന്നും കഠിനമായ ബലപ്രയോഗത്തിലൂടെ വലിച്ചും തള്ളിയും നീക്കുന്നതായ പരാതികളാണ് ഏറെയും.

പിഞ്ചു കുഞ്ഞുങ്ങളുമായി എത്തുന്ന തീർത്ഥാൾക്ക് നേരെ പോലും യാതൊരു മയവും കാട്ടാതെയുള്ള നടപടിയാണ് ചില പൊലീസ് – ദേവസ്വം ജീവനക്കാരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇതര സംസ്ഥാന തീർത്ഥാടകർക്ക് നേരെയാണ് ഇത്തരം ബലപ്രയോഗങ്ങൾ ഏറെയും നടക്കുന്നത്.
പതിനെട്ടാം പടിയിൽ ഡൂട്ടി നോക്കുന്ന പൊലീസുകാരെ സംബന്ധിച്ചും തീർത്ഥാടകർക്കിടയിൽ പരാതികൾ ഏറുന്നുണ്ട്. മണ്ഡലകാലം ആരംഭിച്ച ശേഷം സന്നിധാനത്ത് ചുമതലയേറ്റ രണ്ട് പൊലീസ് ബാച്ചുകളുടെയും പ്രവർത്തനം സംബന്ധിച്ച് കാര്യമായ പരാതികൾ ഉയർന്നിരുന്നില്ല.

പക്ഷേ നിലവിലെ ബാച്ച് ചുമതലയേറ്റ് നാലു ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ രൂക്ഷമായ പരാതികളാണ് ഇവരെ സംബന്ധിച്ച് ഉയരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും സോപാന ഡ്യൂട്ടി നോക്കുന്നവർക്കെതിരെ സമാന പരാതികൾ ഉയർന്നിരുന്നു.
തുടർന്ന് അത്തരക്കാരെ സോപാന ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതടക്കമുള്ള നടപടികൾ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചതോടയാണ് പ്രശ്ന പരിഹാരമായത്. ഒരു വിഭാഗം പൊലീസ് – ദേവസ്വം ജീവനക്കാർ കാട്ടുന്ന തെറ്റായ ചില നടപടികൾ മുഴുവൻ ജീവനക്കാരെയും ഒരു പോലെ ബാധിക്കുമെന്ന സ്ഥിതിയാണുള്ളത്.