ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ : 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമായി പൊങ്കാലയടുപ്പുകൾ നിരന്നു

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ : 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമായി പൊങ്കാലയടുപ്പുകൾ നിരന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ മടങ്ങി. കൊറോണ ഭീതിക്കിടയിലും ആറ്റുകാൽ അമ്മയുടെ ഭക്തരായ ലക്ഷക്കണക്കിന് സ്ത്രീകൾ 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമായി പൊങ്കാലയടുപ്പുകളുമായി നിരന്നു.

 

തിങ്കളാഴ്ച രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകൾ ആരംഭിച്ചത്. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാട്ടു തീർന്നപ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാരയടുപ്പിലും അഗ്‌നി പകർന്നു.

 

തുടർന്ന് ഭക്തർ അടുപ്പുകളിലേയ്ക്ക് തീപകർന്നു. ഇതിനുള്ള വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയർന്നതോടെ നഗരം പൊങ്കാലപ്പുകയിൽ അമർന്നു. ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിഞ്ഞതോടെ പൊങ്കാല പൂർത്തിയായി. ഭക്തർ വീടുകളിലേക്ക് മടങ്ങി. പൊങ്കാല നിവേദിക്കുന്നതിന് 250 പൂജാരിമാരെയാണ് നിയോഗിച്ചിരുന്നത്.