പാലാരിവട്ടം മേൽപ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്

പാലാരിവട്ടം മേൽപ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Spread the love

സ്വന്തം ലേഖകൻ

ആലുവ: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തതിനു പിന്നാലെയാണ് വിജിലൻസ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാർ ക്രസന്റെ എന്ന വീട്ടിൽ റെയ്ഡിന് എത്തിയത്.

 

 

പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. അതിനെ തുടർന്നാണ് നിർണായകമായ റെയ്ഡിലേക്ക് വിജിലൻസ് കടന്നിരിക്കുന്നത്. അടുത്ത ആഴ്ച വിജിലൻസ് റിപ്പോർട്ട് നൽകാനിരിക്കുകയാണ്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ടി.ഒ.സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ടി.ഒ.സൂരജിനെ നേരത്തെ ചോദ്യംചെയ്ത ഘട്ടത്തിലാണ് വി.കെ. ഇബ്രാഹിം കുഞ്ഞിൻറെ പങ്ക് വെളിപ്പെടുത്തുന്ന സാഹചര്യം വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group