play-sharp-fill
ഇറ്റലി യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി, കൊറോണയ്‌ക്കെതിരെ മുൻകരുതലയായി സ്വയം ഐസോലേഷനിലിരുന്ന് മലപ്പുറം സ്വദേശിനി

ഇറ്റലി യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി, കൊറോണയ്‌ക്കെതിരെ മുൻകരുതലയായി സ്വയം ഐസോലേഷനിലിരുന്ന് മലപ്പുറം സ്വദേശിനി

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണ പടർന്ന് പിടിച്ച് ഇറ്റലിയിൽ നിന്നും എത്തിയിട്ടും സർക്കാർ നിർദേശം പാലിക്കാതെ പൊതു ഇടങ്ങളിൽ സമ്പർക്കം പുലർത്തിയ കുടുംബത്തിെന്റ പ്രവൃത്തിയാണ് ഇപ്പോൾ നാടെങ്ങും ചർച്ചയായിരിക്കുന്നത്.

മലപ്പുറം തേഞ്ഞിപ്പലം സ്വദേശിനി രേഷ്മ അമ്മിണി സ്വീകരിച്ച മാതൃക. ഇറ്റലിയിൽ നിന്നെത്തിയ ഉടനെ തെന്റ യാത്ര സംബന്ധിച്ച മുഴുവൻ വിവരങ്ങളും ആരോഗ്യപ്രവർത്തകരെ അറിയിച്ച ശേഷം പരിശോധനക്ക് വിധേയയാവുകയും കൊറോണ ലക്ഷണങ്ങളില്ലാതിരുന്നിട്ടും വീട്ടിൽ സ്വയം െഎസൊലേഷനിൽ കഴിഞ്ഞ് മാതൃകയാവുകാണ് രേഷ്മ അമ്മിണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ആറിനാണ് രേഷ്മ അമ്മിണി ഡെൻമാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പത്തനംതിട്ട സ്വദേശി ഭർത്താവ് അകുൽ പ്രസാദിനടുത്തേക്ക് പോകുന്നത്. അവിടെ നിന്ന് ഫെബ്രുവരി 21 ഇറ്റലിയിലെ മിലാനിലെത്തി. തൊട്ടടുത്ത ദിവസം വെനീസിൽ നടക്കുന്ന ഫെസ്റ്റിവൽ കാണുന്നതിനായി യാത്രയായി. കാഴ്ചകളൊക്കെ കണ്ട് രാത്രിയോടെ മിലാനിലെ ഹോട്ടൽ മുറിയിൽ എത്തിയപ്പോഴാണ് ഇറ്റലിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിയുന്നത്.

എന്നാൽ അവിെട കൊറോണയുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം താൽപര്യത്തിൽ പരിശോധനക്ക് വിധേയയാവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. ഡോക്ടറെ വിളിച്ച് ഇറ്റലിയിൽ യാത്ര ചെയ്തതായും ആശങ്കയുണ്ടെന്നും അറിയിച്ചു. രണ്ടാഴ്ച വീട്ടിലിരിക്കാനും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ഡോക്ടർ പറയുകയായിരുന്നു.

ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം വീട്ടിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചു. ദിശയിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഹെൽത്ത് സെന്ററിൽ വിളിച്ചു വിവരം പറഞ്ഞു. മുൻകരുതലിനായി വീട്ടിൽ െഎസൊലേഷനിൽ കഴിയുകയാണെന്നും രേഷ്മ അമ്മിണി പറഞ്ഞു. തേഞ്ഞിപ്പലം പറമ്പിൽ പീടിക സ്വദേശിനിയായ രേഷ്മ കാലിക്കറ്റ് സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്തുവരികെയാണ്.