എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും. സർക്കാർ സ്‌കൂളുകളിൽ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 2,53,539 കുട്ടികളും അൺഎയ്ഡഡ് സ്‌കൂളുകളിൽ 30,454 കുട്ടികളും പരീക്ഷയെഴുതും. ഗൾഫ്മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപിൽ 592പേരും പരീക്ഷ എഴുതുന്നു. ഓൾഡ് സ്‌കീമിൽ 87 പേർ പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുക.
ഏറ്റവുംകുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. ഏറ്റവുംകൂടുതൽ പേർ പരീക്ഷ എഴുതുത് തിരൂരങ്ങാടിയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ്.. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ തെക്കേക്കര ഗവമെന്റ് എച്ച്.എസിലാണ് ഏറ്റവുംകുറവ്. ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ചെറുതുരുത്തി ആർ്ഹയർ സെക്കൻഡറി സ്‌കൂൾ കലാമണ്ഡലം കേന്ദ്രത്തിൽ 70 പേർ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 261പേരും ടി.എച്ച്എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 17 പേരുമാണുള്ളത്. 54 കേന്ദ്രീകൃത ക്യാമ്പുകളിൽ രണ്ടുഘട്ടങ്ങളായാണ് മൂല്യനിർണയം നടക്കുക.
ആദ്യഘട്ടം ഏപ്രിൽ രണ്ടുമുതൽ എട്ടുവരെയും രണ്ടാംഘട്ടം 15 മുതൽ 23 വരെയുമാണ്. മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ്
എക്സാമിനർമാരുടെയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 26 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുാേടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടത്തും.