ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി ; എസ്.എസ്.എൽ.സി പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മൂന്നു പേരെ കൊറോണ സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കളക്ടർ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെങ്ങളം സ്വദേശികളായ മൂന്നു പേർക്കാണ് രോഗബാധ സംശയിച്ചിരിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളായ കുടുംബം ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഇവരെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വന്നത് ഈ കുടുംബമായിരുന്നു. ഇവരെയാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച കുടുംബം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിൽ രോഗബാധ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ചൊവ്വാഴ്ച്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ല.
കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച (മാർച്ച് 10) ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അവധി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.