സംസ്ഥാനത്ത് 133 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു: ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ഒൻപത് പേർക്കു സമ്പർക്കത്തിലൂടെ രോഗം; ഉറവിടം വ്യക്തമാകാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 133 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 8 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം […]

കോട്ടയം ജില്ലയിൽ പത്തു പേർക്ക് കൂടി കൊവിഡ്: മൂന്നു പേർ നെഗറ്റീവ്; മുത്തോലി, തലയാഴം, പായിപ്പാട്, വൈക്കം ചെമ്പ്, വെള്ളാവൂർ എന്നിവിടങ്ങളിൽ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഇന്ന് പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ് എത്തിയത്. കൊതവറയിലെ ഒരു കുടുംബത്തിലെ ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരും മുത്തോലിയിലെ ഒരു കുടുംബത്തിലെ മൂന്നു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ നാലിന് മുംബൈയില്‍നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6) ജൂണ്‍ അഞ്ചിന് മുംബൈയില്‍നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആണ്‍ മക്കള്‍(21 വയസുകാരനും 11 വയസുള്ള ഇരട്ടകളും), ജൂണ്‍ എട്ടിന് മുംബൈയില്‍നിന്നെത്തിയ […]

യുവജനങ്ങൾ കാരുണ്യത്തിന്റെ മുഖമായി മാറണം ജോസ് കെ മാണി എം പി

സ്വന്തം ലേഖകൻ കോട്ടയം: യുവജനങ്ങൾ കാരുണ്യത്തിന്റെ മുഖമായി മാറണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. പ്രളയവും കോവിഡും മൂലം ദുരിതമനുഭവിക്കുന്ന സമൂഹത്തിൽ രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൂടി യുവാക്കൾ ഏറ്റെടുക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു . കേരള യൂത്ത് ഫ്രണ്ട് എം സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച പാർട്ടി ചെയർമാൻ മുൻ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി […]

തിരുവനന്തപുരത്തെ കോവിഡ് രോഗിയായ ഓട്ടോഡ്രൈവർ സഞ്ചരിച്ച വഴികൾ പുറത്ത്: സിനിമാ സെറ്റിലും ഷൂട്ടിംങ് സൈറ്റിലും പോയി; സിനിമാ താരങ്ങളും കോവിഡ് നിരീക്ഷണത്തിൽ പോകേണ്ടി വരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയും തോറും വർദ്ധിക്കുന്നതിൽ ആശങ്ക ഇരട്ടിയാകുന്നതിനിടെ തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തായി. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പോലും അഭിയനിച്ചിരുന്ന ഇയാൾ നിരവധി സിനിമാ സെറ്റുകളിലും എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ ഇയാൾക്ക് രോഗം ബാധിച്ചത് സിനിമയിലെ താരങ്ങളെ അടക്കം ക്വാറന്റൈനിലാക്കിയേക്കും. കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടതോടെയാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം പുറത്തു വന്നത്. തിരുവനന്തപുരം നഗരത്തിലെ […]

കേരള പൊലീസ് ഓൺലൈൻ പഠനത്തിന് ടി വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : കേരളാ സർക്കാരിൻ്റെ ഓൺ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ടി വി യില്ലാത്ത വിദ്യാർത്ഥികൾക്ക് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം അഞ്ച് ടെലിവിഷനുകൾ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് സഹകരണ സംഘത്തിൻ്റെ ഭാരവാഹികളിൽ നിന്നും ടെലിവിഷൻ ഏറ്റുവാങ്ങി. സംഘം പ്രസിഡണ്ട് പ്രേംജി.കെ.നായർ വൈസ് പ്രസിഡണ്ട് എം .കെ പ്രസന്നൻ മറ്റ് ബോർഡംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എല്ലാവർക്കും പഠന സൗകര്യം ഉറപ്പാക്കണം : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പഠനം മുടങ്ങരുതെന്നും എല്ലാ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പാക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ നടപ്പിലാക്കുന്ന സദ്ഗമയ – ഡിജിറ്റൽ പഠനോപകരണ പദ്ധതിയുടെ ഭാഗമായി അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂളിലെ 9-ാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് കൊല്ലാട് ടെലിവിഷൻ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി ഏബ്രഹാം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ […]

പെട്രോൾ ഡീസൽ വില വർദ്ധന: സ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്; ആദ്യ ഘട്ട സമരം ജൂൺ 23 ന്; ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു ധർണ നടത്തും

തേർഡ് ഐ ബ്യൂറോ കോട്ടയം: അന്യായമായ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തെ ബസുടമകൾ സമരം അടക്കമുള്ള പ്രക്ഷോഭത്തിലേയ്ക്കു നീങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ജൂൺ 23 ന് രാവിലെ 11 ന് ജില്ലയിലെ ബസ് സ്റ്റാൻഡുകളിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒരു ലിറ്റർ ഡീസലിന് എട്ടര രൂപയിലധികമാണ് വർദ്ധിച്ചത്. പ്രവർത്തന ചിലവിന് ആനുപാതികമായ വരുമാനമില്ലാതെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ ലോക്ക് ഡൗണും പ്രഖ്യാപിച്ചത്. […]

കോവിഡ് മഹാമാരിക്കെതിരെ പോരാടുവാൻ യുവാക്കൾ രംഗത്തിറങ്ങണം: പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ പാലാ: രാജ്യത്ത് പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിക്കെതിരെ പോരാടുവാൻ ആരോഗൃ പ്രവർത്തകരോടൊപ്പം യൂത്ത്ഫ്രണ്ട് പ്രവർത്തകരും കർമ്മനിരതരായി രംഗത്തിറങ്ങണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആഹ്വാനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) അൻപതാം ജന്മദിനത്തിൻ്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് പാലാ മരിയ സദനത്തിൽ അന്തേവാസികളോടൊപ്പം ജന്മദിന കേക്ക് മുറിച്ചും, ഭക്ഷണം വിളമ്പിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല അദ്ധ്യക്ഷം വഹിച്ചു. […]

കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ ഗുണ്ടാ ആക്രമണം: മദ്യലഹരിയിൽ ജ്യൂസ് കട ജീവനക്കാരിയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ആക്രമിച്ചു; പ്രതികളിൽ ഒരാൾ പിടിയിൽ

ക്രൈം ഡെസ്ക് കോട്ടയം: നഗരമധ്യത്തിലെ ജ്യൂസ് കടയിൽ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ എത്തിയ അക്രമി സംഘം ജ്യൂസ് കട ജീവനക്കാരിയെ ആക്രമിച്ചു. തലമുടിയ്ക്ക് കുത്തിപ്പിടിച്ച അക്രമി സംഘം ഇവരെ വലിച്ചു താഴെ ഇടുകയും ചെയ്തു. ആക്രമണത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന തുഷാര ജ്യൂസ് കടയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അക്രമം ഉണ്ടായത്. തിരുവാതുക്കൽ സ്വദേശിയും കടയിലെ ജീവനക്കാരിയുമായ സിന്ധു (42 ) വിനെയാണ് അക്രമി സംഘം ആക്രമിച്ച് വീഴ്ത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നംഗ സംഘം കടയിൽ എത്തിയത്. തിരുനക്കര ബസ് […]

ജില്ലാ പഞ്ചായത്തിൻ്റെ ഓൺലൈൻ ക്ലാസ് – ആലോചനായോഗം ജൂൺ 25 ന്

സ്വന്തം ലേഖകൻ കോട്ടയം: സ്കൂൾ അദ്ധ്യാനം ഓൺലൈൻ രീതിയിൽ ആക്കിയിരിക്കുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറവ്, വൈദ്യുതി തടസ്സം തുടങ്ങിയ വിഷയങ്ങൾ മൂലം ക്ലാസുകൾ ശരിയായവിധം ലഭിക്കുന്നില്ല എന്നുള്ള പരാതികൾ വ്യാപകമായിരിക്കുന്നു. ഇതിന് പരിഹാരം ആരായുന്നതിനായി ഒരു ജില്ലാതല ആലോചന യോഗം ബന്ധപ്പെട്ടവരെ വിളിച്ചുചേർത്ത് ജൂൺ ഇരുപത്തിയഞ്ചാം തീയതി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്തിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, റവന്യൂ […]