കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ ഗുണ്ടാ ആക്രമണം: മദ്യലഹരിയിൽ ജ്യൂസ് കട ജീവനക്കാരിയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ആക്രമിച്ചു; പ്രതികളിൽ ഒരാൾ പിടിയിൽ

ക്രൈം ഡെസ്ക് കോട്ടയം: നഗരമധ്യത്തിലെ ജ്യൂസ് കടയിൽ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ എത്തിയ അക്രമി സംഘം ജ്യൂസ് കട ജീവനക്കാരിയെ ആക്രമിച്ചു. തലമുടിയ്ക്ക് കുത്തിപ്പിടിച്ച അക്രമി സംഘം ഇവരെ വലിച്ചു താഴെ ഇടുകയും ചെയ്തു. ആക്രമണത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന തുഷാര ജ്യൂസ് കടയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അക്രമം ഉണ്ടായത്. തിരുവാതുക്കൽ സ്വദേശിയും കടയിലെ ജീവനക്കാരിയുമായ സിന്ധു (42 ) വിനെയാണ് അക്രമി സംഘം ആക്രമിച്ച് വീഴ്ത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നംഗ സംഘം കടയിൽ എത്തിയത്. തിരുനക്കര ബസ് […]

ജില്ലാ പഞ്ചായത്തിൻ്റെ ഓൺലൈൻ ക്ലാസ് – ആലോചനായോഗം ജൂൺ 25 ന്

സ്വന്തം ലേഖകൻ കോട്ടയം: സ്കൂൾ അദ്ധ്യാനം ഓൺലൈൻ രീതിയിൽ ആക്കിയിരിക്കുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറവ്, വൈദ്യുതി തടസ്സം തുടങ്ങിയ വിഷയങ്ങൾ മൂലം ക്ലാസുകൾ ശരിയായവിധം ലഭിക്കുന്നില്ല എന്നുള്ള പരാതികൾ വ്യാപകമായിരിക്കുന്നു. ഇതിന് പരിഹാരം ആരായുന്നതിനായി ഒരു ജില്ലാതല ആലോചന യോഗം ബന്ധപ്പെട്ടവരെ വിളിച്ചുചേർത്ത് ജൂൺ ഇരുപത്തിയഞ്ചാം തീയതി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്തിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, റവന്യൂ […]

ഇന്ധനവില വർധന: കടുത്തുരുത്തിയിൽ വണ്ടി തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധം

സ്വന്തം ലേഖകൻ കടുത്തുരുത്തി: കോവിഡ് കാലത്ത് പെട്രോൾ ഡീസൽ വില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടി തള്ളി പ്രതിഷേധിച്ചു. തുടർച്ചയായി പതിനഞ്ചാം ദിവസമാണ് എണ്ണവില വർധിപ്പിക്കുന്നത്. ലിറ്ററിന് പത്തുരൂപ വീതം തീരുവ വർദ്ധിപ്പിച്ചതും കഴിഞ്ഞമാസമാണ്. ലിറ്ററിന് 18 രൂപയിലധികം വർധനയാണ് മൂന്നാഴ്ചകൊണ്ട് ഉണ്ടായത്. എണ്ണവില നിർണ്ണയാധികാരം സർക്കാർ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് ബൈക്കുകൾ തള്ളിക്കൊണ്ട് കടുത്തുരുത്തി ടൗണിൽ പ്രകടനം നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്തു. […]

കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു: കയ്യുംകാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടി ഗർഭിണിയായി; തിരുവനന്തപുരത്ത് ലോറി ഡ്രൈവർ അറസ്റ്റിൽ

ക്രൈം ഡെസ്‌ക് വിതുര: വീട്ടിൽ നിരന്തര സന്ദർശകനായ കാമുകൻ , കാമുകിയുടെ മകളെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. വീട്ടിലെ നിത്യ സന്ദർശകനായ ഇയാൾ സമയം കിട്ടിയപ്പോൾ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറയുമെന്നു പറഞ്ഞ പെൺകുട്ടിയുടെ കഴുത്തിൽ ഇറുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. സംഭവത്തിലെ പ്രതിയായ തൊളിക്കോട് തേവൻപാറ ഈന്തിവിള തടത്തരികത്ത് വീട്ടിൽ ഷറഫുദ്ദീൻ (41) ആണ് അറസ്റ്റിലായത്. വിവാഹിതനും പന്ത്രണ്ട് വയസുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഷറഫുദ്ദീൻ.ഗർഭിണിയായ പെൺകുട്ടി ആറാം മാസം […]

4500 രൂപ മുടക്കിയാൽ എട്ടു മണിക്കൂർ വരെ വീര്യം: ലഹരിയുടെ ലോകത്തെ പുതു തലമുറയായ എം.ഡി.എം.എ ജില്ലയിലും പിടിമുറുക്കുന്നു; ക്യാപ്‌സൂളുകൾ എത്തിക്കുന്നത് ബംഗളൂരുവിൽ നിന്നും

തേർഡ് ഐ ബ്യൂറോ കോട്ടയം: 4500 രൂപ മുടക്കിയാൽ എട്ടു മണിക്കൂർ വരെ വീര്യം. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ വിട്ടുപോകാനാവാത്ത ലഹരി..! കഞ്ചാവിനും മദ്യത്തിനും വീര്യം പോരെന്നു തോന്നുന്ന ജില്ലയിലെ പുതു തലമുറയിലെ ക്രിമിനലുകളും ഗുണ്ടകളും എം.ഡി.എം.എ എന്ന വീര്യം കൂടിയ ലഹരിയിലേയ്ക്കു വഴി തിരിയുന്നതായി റിപ്പോർട്ട്. സ്റ്റാർട്ടിംങ് ഡ്രഗ് ആയി കഞ്ചാവ് ഉപയോഗിക്കുന്ന മാഫിയ സംഘങ്ങൾ പിന്നീട്, കൂടുതൽ ലഹരിയും പണവും തേടിയാണ് എം.ഡി.എം.എയും ഹാഷിശും അടക്കമുള്ള വീര്യം കൂടിയ പുതുതലമുറ ലഹരിയിലേയ്ക്കു തിരിയുന്നത്. കുറുപ്പന്തറയിൽ എം.ഡി.എം.എയുമായി പിടികൂടിയ […]

വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.ഐയുമായി കുറുപ്പന്തറയിൽ നിന്നും രണ്ടു യുവാക്കൾ പിടിയിൽ: ലഹരിമരുന്ന് എത്തിച്ചത് രഹസ്യമായി ലഹരിപ്പാർട്ടിയ്ക്ക്; കേരളത്തെ ബംഗളൂരുവാക്കാനുള്ള ലഹരിമാഫിയയുടെ ശ്രമം പൊളിച്ച് എക്‌സൈസ്; പ്രതികൾ സഞ്ചരിച്ച ആഡംബരക്കാറും പിടിച്ചെടുത്തു; കാഞ്ഞിരപ്പള്ളി, തിടനാട് സ്വദേശികൾ അറസ്റ്റിൽ

ക്രൈം ഡെസ്‌ക് കടുത്തുരുത്തി: വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി കുറുപ്പന്തറയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. ഒരു ക്യാപ്‌സൂളിനു 4500 രൂപ വില വരുന്ന മെത്തഡിൻ ഡയോക്‌സി മെത്താഫിൻ എന്ന എം.ഡി.എം.എയാണ് ലഹരിമാഫിയ സംഘം കേരളത്തിലേയ്ക്ക് എത്തിക്കുന്നത്. വൻ തോതിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വിതരണം ചെയ്യാൻ എത്തിച്ച വീര്യം കൂടിയ ലഹരിമരുന്നാണ് എക്‌സൈസ് സംഘം പരിശോധനയിലൂടെ പിടിച്ചെടുത്തത്. പാലാ തിടനാട് വില്ലേജിൽ ചെങ്ങഴ വീട്ടിൽ ബിനോയ് മകൻ ബെൻ ജോസ് ബിനോയ് (20), കാഞ്ഞിരപ്പള്ളി കപ്പാട് കരയിൽ തൈപ്പറമ്പ് വീട്ടിൽ മാനുവൽ മകൻ […]

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദേശം

സ്വന്തം ലേഖകൻ കുവൈറ്റ് : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദേശം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദേശം. ഇതു സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇതു പരിഗണിക്കുവാനായി നിവേദനം ലഭിക്കുകയാണ് എങ്കിൽ നിയമ പരമായി ആ നിവേദനം പരിഗണിച്ചു […]

കൊറോണയും സർക്കാർ നിർദേശവും പ്രശ്‌നമല്ല: ഇടുക്കിയിൽ സർവേ ജീവനക്കാരോടു ഫീൽഡിൽ പോകാൻ വകുപ്പ് നിർദേശം; ഇടുക്കിയിൽ സർവേ വിഭാഗം ജീവനക്കാരോട് ഫീൽഡിൽ പോകാൻ മേലുദ്യോഗസ്ഥന്റെ നിർദേശം : കൊറോണക്കാലത്ത് ആശങ്കയിൽ ഫീൽഡ് ജീവനക്കാർ, പ്രതിഷേധവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ ഇടുക്കി: സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശം അട്ടിമറിച്ച് ഇടുക്കി ജില്ലാ സർവ്വേ വിഭാഗം. കൊവിഡ് ഭീഷണിയുടെ ശ്ചാത്തലത്തിൽ പകുതി ജീവനക്കാർ ഹാജരായാൽ മതിയെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് ഫീൽഡ് വിഭാഗം ജീവനക്കാർ പുറത്തു പോകണമെന്നാണ് ഇടുക്കി ജില്ലാ അസി ഡയറക്ടുടെ നിർദ്ദേശം. പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടതിനാൽ ഫീൽഡ് ജീവനക്കാർ ആശങ്കയറിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സർവ്വേ ആഫീസുകൾ ഉൾപ്പെടെയുള്ളവ പഴയ രീതിയിൽ തുറന്നു പ്രവർത്തിക്കുന്നെങ്കിലും റീസർവ്വേ ഉൾപ്പെടെ ഉള്ള ഫീൽഡ് ജോലികൾ ചെയ്യുന്നവരുടെ കാര്യത്തിൽ മറ്റൊരു ജില്ലയിലും നിർദേശമെത്തിയിട്ടില്ല. എന്നാൽ ഇടുക്കിയിൽ […]

ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോകത്ത് യോഗായുടെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നും ശരീരത്തിനും മനസ്സിനും യോഗാ ചെയ്യുന്നത് ഗുണകരമാണെന്നും യോഗാസാധക് കെ ശങ്കരൻ പറഞ്ഞു. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ലോകരാഷ്ട്രങ്ങൾപ്പോലും ഇന്ന് യോഗായെ അംഗീകരിച്ചത് ഓരോ ഭാരതീയന്റെയും അഭിമാനമാണെന്നും അദ്ധേഹം പറഞ്ഞു. ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ബി.ജെ.പി കോട്ടയം ഓഫീസിൽ സംഘടിപ്പിച്ച യോഗാ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, യുവമോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ വൈ: പ്രസിഡന്റ് കെ.പി ഭുവനേശ്, […]

രാത്രി കിടക്കും മുൻപ് ഉമ്മ നൽകിയില്ല: പഠിക്കാൻ നിർദേശിച്ച് മാനസികവും ശാരീരികവുമായി ഉപദ്രവിച്ചു; ക്രൂരമായ മർദനം തുടർന്നു: ഹരിപ്പാട് പന്ത്രണ്ടുകാരി ജീവനൊടുക്കിയത് അമ്മയുടെ ക്രൂര പീഡനത്തെ തുടർന്ന് ; അമ്മ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ ഹരിപ്പാട്: രാത്രി കിടക്കും മുൻപ് അമ്മ എന്നും നൽകുന്ന ഉമ്മ നൽകിയില്ല. പഠിക്കാൻ പറഞ്ഞ് ക്രൂരമായി മർദിച്ചിരുന്നു. ശാരീരികവും മാനസികവുമായി പീഡനം തുടർന്നതോടെ ഒടുവിൽ സഹിക്കവയ്യാതെയാണ് ആ പന്ത്രണ്ടു വയസുകാരി ജീവനൊടുക്കിയത്. സംഭവത്തിൽ ്അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹരിപ്പാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷ (12) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. […]