യുവജനങ്ങൾ കാരുണ്യത്തിന്റെ മുഖമായി മാറണം ജോസ് കെ മാണി എം പി

യുവജനങ്ങൾ കാരുണ്യത്തിന്റെ മുഖമായി മാറണം ജോസ് കെ മാണി എം പി

സ്വന്തം ലേഖകൻ

കോട്ടയം: യുവജനങ്ങൾ കാരുണ്യത്തിന്റെ മുഖമായി മാറണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.

പ്രളയവും കോവിഡും മൂലം ദുരിതമനുഭവിക്കുന്ന സമൂഹത്തിൽ രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൂടി യുവാക്കൾ ഏറ്റെടുക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള യൂത്ത് ഫ്രണ്ട് എം സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തരിച്ച പാർട്ടി ചെയർമാൻ മുൻ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി സാറിന്റെ ബജറ്റിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ സമൂഹത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായവർക്കൊപ്പം പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സുവർണ ജൂബിലി സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തി
എംഎൽഎമാരായ റോഷി അഗസ്റ്റിൻ,

ഡോ. എൻ ജയരാജ് പാർട്ടി ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് എക്സ്.എംഎൽഎ, പി എം മാത്യു എക്‌സ് എംഎൽഎ ഇ ജെ അഗസ്തി, അഡ്വ ജോബ് മൈക്കിൾ, അഡ്വ ജോസ് ടോം, ബേബി ഉഴുത്തുവാൽ, പ്രിൻസ് ലൂക്കോസ്,

പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോർജ്ജുകുട്ടി അഗസ്തി, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി യു തോമസ്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപറമ്പൻ,

ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ് ,വിജയ് മാരേട്ട് , സാബു കുന്നേൽ സിറിയക് ചാഴിക്കാടൻ, അഡ്വക്കേറ്റ് ദീപക് മാമ്മൻ മത്തായി, ഷാജി പുളിമൂടൻ,

ജോജി കുറീത്തിയടാൻ ഷെയിൻ കുമരകം അഖിൽ ഉള്ളംപള്ളി രാജേഷ് വാളിപ്ലാക്കൽ ജോസഫ് ചാമക്കാല സന്തോഷ് കമ്പംകത്തിക്കൽ ബിജു പാതിരിമല അൻസാരി പാലായംപറമ്പിൽ ആൽബിൻ പേണ്ടാനം എന്നിവർ പ്രസംഗിച്ചു എൽബി കുഞ്ചെറകാട്ടിൽ രാജേഷ് പള്ളം ഷിന്റോജ് ചേലാത്തടം നിധിൻ ഏറ്റുമാനൂർ നേതൃത്വം നൽകി.