എല്ലാവർക്കും പഠന സൗകര്യം ഉറപ്പാക്കണം : ഉമ്മൻ ചാണ്ടി

എല്ലാവർക്കും പഠന സൗകര്യം ഉറപ്പാക്കണം : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

കോട്ടയം : സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പഠനം മുടങ്ങരുതെന്നും എല്ലാ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പാക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കേരള എൻ ജി ഒ അസോസിയേഷൻ നടപ്പിലാക്കുന്ന സദ്ഗമയ – ഡിജിറ്റൽ പഠനോപകരണ പദ്ധതിയുടെ ഭാഗമായി അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂളിലെ 9-ാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് കൊല്ലാട് ടെലിവിഷൻ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി ഏബ്രഹാം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മത്യു , ജില്ലാ സെക്രട്ടറി വിപി. ബോബിൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിബി ജോൺ ,

ഗ്രാമ പഞ്ചായത്ത് അംഗം ആനി മാമ്മൻ , അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്റഫ് പറപ്പള്ളി , സോജോ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ജെ ജോബിൻസൺ എന്നിവർ പ്രസംഗിച്ചു .