പെട്രോൾ ഡീസൽ വില വർദ്ധന: സ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്; ആദ്യ ഘട്ട സമരം ജൂൺ 23 ന്; ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു ധർണ നടത്തും

പെട്രോൾ ഡീസൽ വില വർദ്ധന: സ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്; ആദ്യ ഘട്ട സമരം ജൂൺ 23 ന്; ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു ധർണ നടത്തും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അന്യായമായ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തെ ബസുടമകൾ സമരം അടക്കമുള്ള പ്രക്ഷോഭത്തിലേയ്ക്കു നീങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ജൂൺ 23 ന് രാവിലെ 11 ന് ജില്ലയിലെ ബസ് സ്റ്റാൻഡുകളിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തും.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒരു ലിറ്റർ ഡീസലിന് എട്ടര രൂപയിലധികമാണ് വർദ്ധിച്ചത്. പ്രവർത്തന ചിലവിന് ആനുപാതികമായ വരുമാനമില്ലാതെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ ലോക്ക് ഡൗണും പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസങ്ങൾക്കു ശേഷം നിയന്ത്രണങ്ങളോടെ പൊതുഗതാഗതം ആരംഭിച്ചപ്പോൾ രോഗഭീതി മൂലം സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം 25 ശതമാനത്തിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്.

ജില്ലയിലെ ആയിരത്തിലധികം ബസുകളിൽ മുന്നൂറോളം ബസുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതാകട്ടെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയ്യാറായ ജീവനക്കാർ കൂടി സഹകരിച്ചതോടെ. ഈ സാഹചര്യത്തിലാണ് കൂനിന്മേൽ കുരു എന്ന പോലെ ഡീസൽ വില കുത്തനെ വർദ്ധിപ്പിക്കുന്നത്.

ഇതോടെ സ്വകാര്യ ബസ് വ്യവസായം പൂർണ്ണ തകർച്ചയിലേയ്ക്കു നീങ്ങുകയാണ്. ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന ഉടമകളും ലക്ഷക്കണക്കിനു തൊഴിലാളികളും പട്ടിണിയിലേയ്ക്കും നീങ്ങുകയാണ്.

ഡീസലിന്റെ കൂട്ടിയ എക്‌സെസ് നികുതി പിൻവലിക്കുക, എണ്ണക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ബസ് സർവ്വീസിനുള്ള ഡീസലിന് സബ്‌സിഡി അനുവദിക്കുക, പൊതുഗതാഗത സംവിധാനം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റ്റി ജെ ജോസഫ് ജനറൽ സെക്രട്ടറി കെ.എസ് സുരേഷ് എന്നിവർ അറിയിച്ചു.