അയർക്കുന്നത്ത് പള്ളിവികാരിയെ കാണാതായി: മൊബൈൽ ഫോൺ സൈലന്റ് മോഡിൽ, സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിൽ; വൈദികന്റെ തിരോധാനത്തിൽ ദുരൂഹതയെന്നും ആരോപണം

തേർഡ് ഐ ബ്യൂറോ കോട്ടയം: അയർക്കുന്നത്ത് കഴിഞ്ഞ ദിവസം കാണാതായ വൈദികന്റെ മൃതദേഹം പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയായ വെള്ളാപ്പള്ളി പള്ളിയിലെ വികാരിയായ എടത്വ സ്വദേശിയായ ഫാ.ജോർജ് എട്ടുപറയിലിന്റെ(55) മൃതദേഹമാണ് പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലാണ് വൈദികനെ കാണാതായത്. തുടർന്നു നാട്ടുകാരും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെയോടെ മൃതദേഹം പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. മൊബൈൽ ഫോൺ നിശബ്ദമാക്കിവച്ച് വൈദികന്റെ മുറി […]

പാസ്റ്ററായ അച്ഛൻ കാലിൽ തൂക്കി ഭിത്തിയിൽ അടിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം: കർത്താവിനെ പ്രാർത്ഥിക്കുന്ന കൈകൊണ്ട് കുഞ്ഞിനെ ആക്രമിച്ച ക്രൂരൻ ജയിലിൽ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ക്രൈം ഡെസ്‌ക് കൊച്ചി: ജനിച്ചത് പെൺകുഞ്ഞായതിന്റെ പേരിൽ കാലിൽതൂക്കി ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പാസ്റ്ററായ പിതാവിനെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അങ്കമാലിയിൽ പാസ്റ്ററായ അച്ഛൻ മർദ്ദിച്ച 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തലയിൽ രക്തസ്രാവം ഉണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിപ്പോഴും അബോധാവസ്ഥയിലാണ്. ആരോഗ്യ നില വളരെ മോശമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആശുപത്രി അധികൃതർ […]

കാശ്മീരിൽ നിന്നും അഞ്ചു തീവ്രവാദികൾ ഡൽഹിയിലേയ്ക്ക്: രാജ്യ തലസ്ഥാനത്ത് വീണ്ടും തീവ്രവാദ ആക്രമണസാധ്യതയെന്നു ഇന്റലിജൻസ്; ചൈനാ അതിർത്തിയിലെ ആക്രമണത്തിനു പിന്നാലെ രാജ്യം വീണ്ടും യുദ്ധ ഭീതിയിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: സാമ്പത്തികമായി തകർന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കൊറോണ ഏൽപ്പിച്ച തിരിച്ചടികൾ അവസാനിക്കും മുൻപ് തന്നെ, ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി തകർത്ത് സൈനികരെ വധിച്ചു. ഇതിനു പിന്നാലെ മറ്റൊരു ഭീകരാക്രമണ ഭീതി കൂടി ഇന്ത്യയെ ഗ്രസിക്കുന്നു. രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു അഞ്ചംഗ തീവ്രവാദി സംഘം വട്ടം കൂട്ടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവുമായി തീവ്രവാദികൾ വരുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെയാണ് രാജ്യം വീണ്ടും ഭീകരാക്രമണ ഭീതിയിലായത്. ഇതേ തുടർന്ന ഡൽഹിയിൽ […]

ഇൻസ്റ്റാഗ്രാമിലെ ഫോട്ടോകൾകണ്ട് ആകൃഷ്ടയായി: ചാറ്റിങ്ങിലൂടെ അടുത്തു; പിന്നെ വാട്‌സ്അപ്പ് നമ്പർ കൈമാറി: കഞ്ചാവിന്റെ ലഹരിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറിൽ വച്ചു പീഡിപ്പിച്ചു; പ്രതിയായ യുവാവ് പിടിയിൽ

തേർഡ് ഐ ബ്യൂറോ കിളിമാനൂർ: ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ടിലെ ചിത്രത്തിനു ലൈക്ക് ചെയ്ത പതിനാറുകാരിയെ ചാറ്റിങ്ങിലൂടെ വളച്ച് ഓടുന്ന കാറിൽ വച്ചു പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലെയും ടിക്ക് ടോക്കിലെയും അക്കൗണ്ട് വഴിയുണ്ടായ സൗഹൃദമാണ് ഒടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലും പീഡിപ്പിക്കുന്നതിനും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് മഞ്ചാടിമൂട് കളിയിൽ വീട്ടിൽ ശബരീനാഥി (20)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം അവസാനമാണ് പെൺകുട്ടി ശബരീനാഥിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഒരു ഫോട്ടോയ്ക്കു ലൈക്ക് ചെയ്തത്. ഇതേ തുടർന്നു ശബരീനാഥൻ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്നു, […]

നഗ്നനായെത്തി രാത്രിയിൽ മോഷണം: പിടികൂടാൻ എത്തുന്ന പൊലീസിനെ വെട്ടിക്കാൻ ശരീരം മുഴുവൻ എണ്ണ തേയ്ക്കും; നഗ്നമോഷ്ടാവ് ഒടുവിൽ പൊലീസ് പിടിയിലായി

തേർഡ് ഐ ബ്യൂറോ കോട്ടയം: മോഷണം ലക്ഷ്യമിട്ട് രാത്രികാലങ്ങളിൽ ശരീരത്തിൽ മുഴുവൻ എണ്ണ തേച്ച് പരിപൂർണ നഗ്നനായി ഇറങ്ങുന്ന മോഷ്ടാവിനെ ഒടുവിൽ പൊലീസ് പിടികൂടി. ജ്വല്ലറികളിലും വീടുകളിലും അടക്കം 35 ഓളം മോഷണം നടത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് ഒടുവിൽ പിടികൂടിയത്. തക്കല മാങ്കാട് സ്വദേശി എഡ്വിൻജോസ്(29)നെ ഫെബ്രുവരി 1ന് രാത്രി പാറശാല ആശുപത്രിക്ക് സമീപം നടന്ന ബൈക്ക്, അടുത്തദിവസം സമീപത്തെ ബാൽരാജിന്റെ വീട്ടിൽ നിന്ന് നാല് പവൻ സ്വർണാഭരണങ്ങൾ എന്നിവ കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപ് ചെറുവാരക്കോണം ലോ […]

പുത്രവാത്സല്യത്താൽ അന്ധരായി കേരള പൊലീസ്..! പൊലീസിനെ കോടികളുടെ കോഴക്കെണിയിൽ വീഴ്ത്തി ബൈജൂസ് ആപ്പ്: നാട്ടുകാരെ കുപ്പിയിലാക്കിയ ബൈജൂസ് പൊലീസിനെ ആപ്പിലാക്കുന്നു: കുട്ടികൾക്കു സൗജന്യമായി പരിശീലനം നൽകുന്നതിനാൽ ബൈജൂസിനെതിരായ പരാതി സ്വീകരിക്കാതെ പൊലീസുകാർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ‘വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവരിൽ നിന്നും, പണമായോ പാരിദോഷികമായോ സ്വീകരിക്കുന്നതും ആവശ്യപ്പെടുന്നതും വിജിലൻസിന്റെ കണ്ണിൽ അഴിമതിയാണ്. എന്നാൽ, ഇതേ സൗജന്യവും ആനൂകൂല്യങ്ങളും പാരിദോഷികവും പൊലീസ് ഇപ്പോൾ കൈപ്പറ്റുകയാണ്. പുത്രവാത്സല്യത്താൽ അന്ധരായി മാറിയിരിക്കുകയാണ് ഇപ്പോൾ കേരള പൊലീസ്. മക്കൾക്കായി സൗജന്യമായി ആപ്പ് നൽകാമെന്നു ബൈജൂസ് അറിയിച്ചതോടെ കേരള പൊലീസ് ബൈജൂസ് ആപ്പിനെതിരായ പരാതികളെല്ലാം മറന്നിരിക്കുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൈക്കൂലിയാണ് ഇപ്പോൾ കേരള പൊലീസ് കൈപ്പറ്റിയിരിക്കുന്നത്. ആഗോള ഭീമന്മാരുടെ നിക്ഷേപത്തോടെ പ്രവർത്തിക്കുന്ന മലയാളി സംരംഭകന്റെ കമ്പനിയായ ബൈജൂസ് […]

പ്രസവത്തെ തുടർന്നു വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചു; മരിച്ചത് വൈക്കം കുലശേഖരമംഗലം സ്വദേശിയായ യുവതിയും കുഞ്ഞും

തേർഡ് ഐ ബ്യൂറോ വൈക്കം: പ്രസവത്തെ തുടർന്നു വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ യുവതിയും കുഞ്ഞും മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു കുട്ടിയും അമ്മയും മരിച്ചത്. വൈക്കം കുലശേഖരമംഗലം ആഞ്ഞിലിത്തറയിൽ പ്രീജ (36)യും കുട്ടിയുമാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒരാഴ്ച മുൻപാണ് പ്രീജയെ പ്രസവത്തിനായി വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച പ്രീജയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്നു, പ്രീജ മരിക്കുകയും ചെയ്തു. അരമണിക്കൂറിനു ശേഷമാണ് ബന്ധുക്കളെ […]

മുല്ലപ്പള്ളിയ്ക്കു പിന്നാലെ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണവും: മന്ത്രിയെ അശ്ലീലമായി ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

തേർഡ് ഐ ബ്യൂറോ കൊഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പിന്നാലെ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത്. മന്ത്രിയെ കോവിഡിന്റെയും നിപ്പയുടെയും പേരിൽ പരസ്യമായി മുല്ലപ്പള്ളി അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രിയ്‌ക്കെതിരെ സൈബർ ആക്രമണവും ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിലാണ് ഒടുവിൽ കേസെടുത്തിരിക്കുകയാണ്. മുക്കം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ഐ.ടി ആക്ട് […]

മാസ്‌കും അകലവും ഉറപ്പാക്കാൻ പൊലീസ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്നു സംസ്ഥാന പൊലീസ് മേധാവി

തേർഡ് ഐ ബ്യൂറോ കൊച്ചി: പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ പൊലീസ് ഇറങ്ങുന്നു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ബസ് സ്റ്റോപ്പ്, മാർക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കൺട്രോൾ റൂം വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് പട്രോളിംഗ് വാഹനങ്ങൾ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക […]

അഡ്വ. പോൾ വർഗീസ് കാവാലത്തിന്റ മകൾ സി. സേവറീന നിര്യാതയായി

ചങ്ങനാശേരി: ചങ്ങനാശേരി മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ. പോൾ വർഗീസ് കാവാലത്തിന്റെ പുത്രിയും ഹോളിക്രോസ് സന്യാസ സമൂഹ അംഗവുമായ സി.സേവറീന (ഏലിയാമ്മ 93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വിജയപുരം മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെതേചേരി ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വെട്ടിമുകൾ സെന്റ്‌ പോൾസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. തൃശിനാപ്പള്ളി സെന്റ്‌ ജോസഫ്‌സ് കോളേജിൽ നിന്നും ബിരുദവും, ബിരുദാനന്ത ബിരുദവും നേടിയ ശേഷം അവിടെ ജോലിയിലിരിക്കെ മഠത്തിൽ ചേർന്നു. ലിറ്റിൽ ഫ്ലവർ എച്ച്. എസ് മൂന്നാർ, സെന്റ് പോൾസ് എച്ച്. എസ് വെട്ടിമുകൾ, […]