ജില്ലാ പഞ്ചായത്തിൻ്റെ ഓൺലൈൻ ക്ലാസ് – ആലോചനായോഗം ജൂൺ 25 ന്

ജില്ലാ പഞ്ചായത്തിൻ്റെ ഓൺലൈൻ ക്ലാസ് – ആലോചനായോഗം ജൂൺ 25 ന്

സ്വന്തം ലേഖകൻ

കോട്ടയം: സ്കൂൾ അദ്ധ്യാനം ഓൺലൈൻ രീതിയിൽ ആക്കിയിരിക്കുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറവ്, വൈദ്യുതി തടസ്സം തുടങ്ങിയ വിഷയങ്ങൾ മൂലം ക്ലാസുകൾ ശരിയായവിധം ലഭിക്കുന്നില്ല എന്നുള്ള പരാതികൾ വ്യാപകമായിരിക്കുന്നു.

ഇതിന് പരിഹാരം ആരായുന്നതിനായി ഒരു ജില്ലാതല ആലോചന യോഗം ബന്ധപ്പെട്ടവരെ വിളിച്ചുചേർത്ത് ജൂൺ ഇരുപത്തിയഞ്ചാം തീയതി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്തിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ജില്ലാ ഓഫീസർമാർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൺവീനർ, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ,

തുടങ്ങിയ വിദ്യാഭ്യാസ വകുപ്പ് അധികൃതർ, ഇലക്ട്രിസിറ്റി ബോർഡ് ഉന്നത ഉദ്യോഗസ്ഥർ, ഇന്റർനെറ്റ് സേവന ദാതാക്കളായ ബി.എസ്.എൻ.എൽ, ജിയോ, ഏഷ്യാനെറ്റ്, കേരളവിഷൻ, ഡെൻ തുടങ്ങിയ കമ്പനി പ്രതിനിധികൾ മുതലായവർ യോഗത്തിൽ പങ്കെടുക്കും.

വൈദ്യുതി പ്രശ്നം, ഇന്റർനെറ്റ് ലഭ്യത കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം ക്ലാസുകൾ ലഭിക്കാത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും വിവരം സ്കൂൾ അധികൃതർ മുഖേന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം.

പരമാവധി പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും, ഓൺലൈൻ ക്ലാസുകൾ സുഗമമായി ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.