ഉത്ര വധക്കേസ് : പ്രതി സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം ; പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് കടിപ്പിക്കാൻ നൽകിയിരുന്നുവെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സുരേഷിന് കുരുക്ക് മുറുകുന്നു. സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ കൈമാറുമായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. മൂർഖനെ സുരേഷ് പിടികൂടിയ ആലംകോട്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുത്തു. ഇവിടെ നിന്നും മൂർഖൻ കൊഴിച്ചിട്ട പടവും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനകൾക്കായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയച്ചിരിക്കുകയാണ്. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബും സ്ഥലത്ത് എത്തിയിരുന്നു. […]

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഭിന്നിപ്പിനു ശ്രമിക്കുന്നത് കോൺഗ്രസ്; ഉമ്മൻചാണ്ടിയെ വെട്ടാൻ ജില്ലാ പഞ്ചായത്ത് അട്ടിമറി തന്ത്രവുമായി ഐ വിഭാഗം; ജോസ് കെ.മാണിയെ പുറത്താക്കി ഉമ്മൻചാണ്ടിയെ ദുർബലനാക്കാൻ നീക്കം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ സ്ഥിതി വഷളാക്കിയത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് കളികൾ എന്നു സൂചന. യുഡിഎഫിനുള്ളിൽ തർക്കം രൂക്ഷമാക്കി ജോസ് കെ.മാണിയെ പുറത്താക്കാനുള്ള നീക്കമാണ് കോൺഗ്രസ് കളിക്കുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരള കോൺഗ്രസ് പാർട്ടി നേതാവായിരുന്ന കെ എം മാണിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുമായി എഴുതി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം നടക്കുന്നതെന്നാണ് ജോസ് കെ.മാണി വിഭാഗം വാദിക്കുന്നത്. ആ കരാറിന്റെ അടിസ്ഥാനത്തിൽ രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം കേരള […]

കൊറോണയ്ക്കിടിയിലും ഹജ്ജ് തീർത്ഥാടനം നടക്കും ; സൗദിയിൽ ഉള്ളവർക്ക് മാത്രം പങ്കെടുക്കാം : നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ തവണത്തെ ഹജ്ജ് തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിമിതമായ ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കർമ്മങ്ങൾ നടത്താനാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനം. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിൽ നിലവിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. ആഗോള അരോഗ്യസുരക്ഷ നിലനിർത്തുകയെന്നത് രാജ്യത്തിന്റെ കടമയായതിനാൽ പുറത്തുനിന്നുള്ളവർക്ക് ഇപ്രാവശ്യം ഹജ്ജിന് പ്രവേശനം നൽകേണ്ടെന്നാണ് തീരുമാനം. സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ […]

കൊറോണയ്ക്കിടയിൽ ചാർട്ടേഡ് വിമാനത്തിലും സ്വർണ്ണക്കടത്ത് ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്തിന് ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കണ്ണൂർ സ്വദേശി ജിതിനാണ് പിടിയിലായത്. ഇയാളിൽ നിന്നും 736 ഗ്രാം സ്വർണമാണ് പിടികൂടിയിരിക്കുന്നത്. റാസൽഖൈമയിൽനിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജിതിൻ എത്തിയത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ജിതിൻ കുടുങ്ങിയത്. സമാനമായ കള്ളക്കടത്തുമായി ഇന്നലെ നാലു യാത്രക്കാർ കരിപ്പൂരിൽ പിടിയിലായിരുന്നു. […]

പ്രാർത്ഥനകൾ ഫലിക്കുന്നു..! അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ; കുഞ്ഞ് തനിയെ കണ്ണ് തുറന്നെന്ന് ഡോക്ടർമാർ അറിയിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കുഞ്ഞ് തനിയെ കണ്ണ് തുറന്നെന്ന് ഡോക്ടർ ാർ അറിയിച്ചു. കണ്ണുകൾ തുറന്നതിന് പുറമെ കുഞ്ഞ് കൈകാലുകൾ അനക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു. അതേസമയം അടുത്ത 36 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് 55 ദിവസം […]

ചങ്ങനാശേരിയ്ക്കു പിന്നാലെ കാഞ്ഞിരപ്പള്ളിയിലും വാക്കു പാലിച്ച് ജോസ് കെ.മാണി വിഭാഗം; ആരോപണങ്ങൾക്കിടയിലും രാഷ്ട്രീയ മാന്യതകാട്ടി കേരള കോൺഗ്രസ് എം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപണം ഉയർത്തി പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുമ്പോഴും, രാഷ്ട്രീയ മാന്യതകാട്ടി വാക്കു പാലിച്ച് വീണ്ടും ജോസ് കെ.മാണി വിഭാഗം. ചങ്ങനാശേരിയ്ക്കു പിന്നാലെ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും രാഷ്ട്രീയ മാന്യതകാട്ടിയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ മര്യാദ എന്തെന്നു കാട്ടി നൽകിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ പേരിൽ യു.ഡി.എഫിനെ സമ്മർദത്തിലാക്കി പി.ജെ ജോസഫ് വിഭാഗവും കോൺഗ്രസിലെ ഒരു വിഭാഗവും ഒരു പോലെ സമ്മർദത്തിലാക്കാൻ ശ്രമിക്കുമ്പോഴാണ് ജോസ് കെ.മാണി വിഭാഗം വീണ്ടും […]

ചെറുവള്ളി എസ്റ്റേറ്റ് പ്രതിഫലം കൊടുത്ത് ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ പിൻവലിക്കണം: ഭൂ അവകാശ സംരക്ഷണ സമിതി

സ്വന്തം ലേഖകൻ എരുമേലി: ശബരിമല വിമാനത്താവളത്തിനായി സർക്കാർ പാട്ടഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കെ.പി യോഹന്നാന് പണം കോടതിയിൽ കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് ഉത്തരവ് വൻ അഴിമതിയാണെന്ന് കേരള ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്. രാമനുണ്ണി ആരോപിച്ചു. പാല സബ് കോടതിയിൽ ഭൂമി സർക്കാർ ഉടമസ്ഥത ചൂണ്ടികാണിച്ച് കോട്ടയം കളക്ടർ കേസ്സ് കൊടുത്ത സ്ഥിതിയിൽ അതേ കളക്ടറോട് തന്നെ പ്രതിഫലം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച നടപടി നിയമ ചരിത്രത്തിൽ കേട്ടുകേഴ്‌വി ഇല്ലാത്തതാണ് . സർക്കാരിന്റെ ഈ നടപടി പാട്ടക്കാലാവധി […]

സംസ്ഥാനത്ത് കാലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് : ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ; അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 22 മുതൽ 26 വരെയുളള ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കാലവർഷം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ വെളളിയാഴ്ച ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ അതി തീവ്ര മഴ പെയ്യുമെന്ന പ്രവചനത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു […]

കീഴടങ്ങാതെ കൊറോണ വൈറസ് ബാധ : ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9179919 പേർക്ക് ; ആകെ മരണം 472461 ആയി ; മുഴുവൻ വിദേശ വിസകളും അമേരിക്ക വിലക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് 141222 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 9179919 ആയി ഉയർന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473461 ആയി ഉയർന്നു. ബ്രസീലിൽ മാത്രം മരണസംഖ്യ 51,400 ആയി. അമേരിക്കയിൽ മാത്രം ഇതുവരെ 1,22,607 പേരാണ് മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ വിദേശ തൊഴിൽ വിസകൾ അമേരിക്ക വിലക്കിയിരിക്കുകായാണ്. അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1b വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2b വീസകൾ, കമ്ബനി […]

ഇതിലും ഭേദം നിന്റെ തള്ളയുടെ ആദ്യകെട്ടിന്റെ കഥ പറയുകയാണ്..! പൃഥ്വിരാജിന്റെ അമ്മയ്ക്കു വിളിച്ച് സംഘപരിവാർ വനിതാ നേതാവിന്റെ പോസ്റ്റ്: കേസാകുമെന്നുറപ്പായതോടെ മാപ്പു പറഞ്ഞ് രംഗത്ത്

തേർഡ് ഐ ബ്യൂറോ കൊച്ചി: വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീരചരിത്രം സിനിമയാക്കാനൊരുങ്ങിയ പൃഥ്വിരാജിന്റെ അമ്മയ്ക്കു വിളിച്ച് സംഘപരിവാറിന്റെ വനിതാ നേതാവ്. സോഷ്യൽ മീഡിയ പോസ്റ്റിൽ പൃഥ്വിരാജിന്റെ പോസ്റ്റ് തന്നെ ഷെയർ ചെയ്ത വനിതാ നേതാവാണ് ഇദ്ദേഹത്തിന്റെ അമ്മയെ അസഭ്യം പറഞ്ഞത്. എന്നാൽ, പോസ്റ്റ് വിവാദമാകുകയും പൃഥ്വിരാജ് കേസിനു പോകുമെന്നു കാണുകയും ചെയ്തതോടെ ഇവർ പോസ്റ്റിട്ടതിനു മാപ്പ് പറഞ്ഞു. എന്നാൽ, പോസ്റ്റ് പിൻവലിക്കാൻ ഇവർ തയ്യാറായിട്ടില്ല. വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കാൻ പോകുന്നതായി പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ വഴി പ്രഖ്യാപനം നടത്തിയത്. […]