ഉത്ര വധക്കേസ് : പ്രതി സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം ; പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് കടിപ്പിക്കാൻ നൽകിയിരുന്നുവെന്ന് വനം വകുപ്പ്

ഉത്ര വധക്കേസ് : പ്രതി സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം ; പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് കടിപ്പിക്കാൻ നൽകിയിരുന്നുവെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ

കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സുരേഷിന് കുരുക്ക് മുറുകുന്നു. സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ.

പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ കൈമാറുമായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂർഖനെ സുരേഷ് പിടികൂടിയ ആലംകോട്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുത്തു. ഇവിടെ നിന്നും മൂർഖൻ കൊഴിച്ചിട്ട പടവും കണ്ടെത്തിയിട്ടുണ്ട്.

ഇത് കൂടുതൽ പരിശോധനകൾക്കായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയച്ചിരിക്കുകയാണ്. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബും സ്ഥലത്ത് എത്തിയിരുന്നു.

ഉത്രയുടെ ഭർത്താവ് സൂരജ് സുരേഷിന്റെ പക്കൽ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാൾ മൂർഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിനോടു പറഞ്ഞതായും തെളിവെടുപ്പിൽ കണ്ടെത്തി.