മിറ്റേരയ്ക്കു പിന്നാലെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും കുരുന്നുകളുടെ കൊലക്കളമാകുന്നു: വൈക്കം ഇൻഡോ അമേരിക്കയിൽ അമ്മയും കുഞ്ഞും മരിച്ചത് അധികൃതരുടെ വീഴ്ചയെ തുടർന്നെന്ന് ആരോപണം; യുവതി വേദനകൊണ്ട് നിലവിളിച്ചപ്പോൾ ഡോക്ടർ കൈ കെട്ടി നോക്കി നിന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: തെള്ളകം മിറ്റേര ആശുപത്രിയ്ക്കു പിന്നാലെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും നവജാത ശിശുക്കളുടെ കൊലക്കളമായി മാറുന്നു. മിറ്റേരയിൽ കഴിഞ്ഞ മാസം അമ്മയും കുഞ്ഞും മരിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും അമ്മയും കുഞ്ഞും മരിച്ചിരിക്കുന്നത്. പ്രസവത്തിനിടെ നവജാത ശിശുവും മാതാവും മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവാദം വൈക്കത്ത് കത്തിപ്പടരുന്നത്. വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയത്. […]

മകനു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് ചിത്രരചന: രഹ്നഫാത്തിമയ്‌ക്കെതിരെ കേസെടുത്തേയ്ക്കും; സോഷ്യൽ മീഡിയയിൽ കുട്ടിയ്‌ക്കൊപ്പമുള്ള നഗ്നചിത്രം പ്രചരിപ്പിച്ചത് ക്രിമിനൽക്കുറ്റം; കുട്ടികളെ സംരക്ഷിക്കുന്ന സംഘടനകൾ പരാതിയുമായി രംഗത്ത്

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: ശരീരത്തിൽ ചിത്രം വരയ്ക്കാൻ മകനു മുന്നിൽ നഗ്നയായി കിടന്നു വീഡിയോ എടുത്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ രഹ്നഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തേയ്ക്കും. കുട്ടികൾക്കെതിരെയ ലൈംഗിക അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസെടുക്കാനൊരുങ്ങുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളാണ് ഇപ്പോൾ കൊച്ചി സിറ്റി പൊലീസിൽ രഹ്നഫാത്തിമയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്. പ്രായപൂർത്തിയാകാത്ത മകനു മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും, ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയ വഴി […]

മകനു മുന്നിൽ തുറന്നു കാട്ടിയത് സ്ത്രീ ശരീരം: അമ്മയുടെ ശരീരത്തെ കാണുന്ന മകൻ സ്ത്രീകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തില്ല: നഗ്നയായി മകനു മുന്നിൽ നിന്നതിന് വിശദീകരണവുമായി രഹ്നഫാത്തിമ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്കു പിന്നിൽ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കൊച്ചി; പൂർണ നഗ്നയായി മകന് ശരീരത്തിൽ ചിത്രം വരയ്ക്കാൻ നിന്നു കൊടുത്തതിനു വിശദീകരണവുമായി ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ. മകനു നഗ്നമായി ചിത്രം വരയ്ക്കാൻ നിന്നതിനുള്ള വിശദീകരണമെന്ന നിലയിലാണ് രഹ്നാഫാത്തിമ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനെ സ്വന്തം നഗ്നശരീരം കാണിക്കുകയാണെന്നും, ഇതിൽ തെറ്റില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രഹ്ന. ലൈംഗികമായി അരാജകത്വം നേരിടുന്ന ഒരു സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സത്രീ സുരക്ഷിതയല്ലെന്നു രഹ്ന ഫാത്തിമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സ്ത്രീ ശരീരം എന്താണെന്നു തുറന്നു പറയുകയും […]

ഫാ.ജോർജ് എട്ടുപറയിലിനെ കൊലയ്ക്കു കൊടുത്തത് സഭ തന്നെ: പള്ളിയിലുണ്ടായ അപകടത്തിൽ പൊള്ളലേറ്റവരെ സഹായിക്കണമെന്ന അഭ്യർത്ഥന ചങ്ങനാശേരി രൂപത തള്ളി; വേണമെങ്കിൽ സ്വന്തം കാശ് മുടക്കാൻ നിർദേശിച്ച സഭ വൈദികനെ പ്രതിസന്ധിയിലാക്കി

തേർഡ് ഐ ബ്യൂറോ കോട്ടയം: അയർക്കുന്നം പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയിലെ വികാരി ഫാ.ജോർജ് എട്ടുപറയിലിനെ കൊലയ്ക്കു കൊടുത്തത് സഭ തന്നെ എന്നതിനു കൂടുതൽ തെളിവുകൾ പുറത്തേയ്ക്ക്. ജൂൺ അഞ്ചിനു പള്ളിയിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവർക്കു സഹായം നൽകണമെന്നു ചങ്ങനാശേരി രൂപതയോട് വൈദികൻ അഭ്യർത്ഥിച്ചിരുന്നതായാണ് പുറത്തു വരുന്ന വിവരം. എന്നാൽ, രൂപതാ തലത്തിൽ നിന്നും ഒരു രൂപ പോലും സഹായം നൽകാനാവില്ലെന്നാണ് അറിയിച്ചത്. വൈദികനോട് സ്വയം ഇതിനുള്ള തുക കണ്ടെത്തണമെന്നു നിർദേശിക്കുകയാണ് സഭ ചെയ്തത്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയായ വെള്ളാപ്പള്ളി […]

കോട്ടയം മൂലവട്ടത്ത് കൊറോണ വൈറസ് എന്നു പ്രചാരണം: ഭയന്നു വിറച്ച് നാട്ടുകാർ; കൊറോണ വൈറസ് ബാധിച്ചവർ മൂലവട്ടത്തല്ല; രോഗ ബാധിതർ കൊല്ലാട് സ്വദേശികൾ; വിശദീകരണവുമായി നാട്ടുകാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: മൂലവട്ടത്ത് കൊറോണ വൈറസ് ബാധയെന്ന പി.ആർ.ഡിയുടെ പ്രസ്‌റിലീസിൽ ആകെ ആശയക്കുഴപ്പം. മൂലവട്ടം സ്വദേശികൾക്കു കൊറോണ ബാധിച്ചതായി പി.ആർ.ഡി റിലീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പി.ആർ.ഡിയുടെ റിലീസിൽ ഉണ്ടായിരുന്ന ഒൻപതും, പത്തും നമ്പരിലുണ്ടായിരുന്ന ആളുകളാണ് മൂലവട്ടം സ്വദേശികളാണ് എന്നു പ്രചാരണം നടന്നത്. ജൂൺ 20 ന് ഡൽഹിയിൽനിന്നെത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39). രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ(35) എന്നിവർക്കാണ് രോഗമെന്നായിരുന്നു പ്രസ് റിലീസ് പുറത്തു വന്നത്. ജൂൺ 20 ന് ഡൽഹിയിൽനിന്ന് എത്തി […]

കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ ജ്യൂസ് കട ജീവനക്കാരിയെ ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ; ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ ജ്യൂസ് കട തല്ലിത്തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കാളകെട്ടി അടിവാരം ഭാഗത്തിൽ കൊടക്കനാൽ വീട്ടിൽ രവീന്ദ്രനെ (46)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുനക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. രവീന്ദ്രനും സുഹൃത്തുക്കളും ബസ് സ്റ്റാൻഡിൽ ഇരുന്നു പരസ്യമായി മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിൽ സ്റ്റാൻഡിൽ ഇരുന്ന ഇരുവരും അസഭ്യം പറഞ്ഞതോടെ സ്റ്റാൻഡിൽ കട നടത്തുകയായിരുന്ന തിരുവാതുക്കൽ സ്വദേശിനിയായ സിന്ധു ഇടപെട്ടു. പൊലീസിനെ […]

അതിവേഗ റെയിൽപാത സർക്കാർ പിന്മാറണം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി : കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ അതിവേഗ റെയിൽപാതാ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് യാഥാർഥ്യ ബോധമില്ലാത്ത സമീപനമാണെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മാടപ്പള്ളിയിൽ അതിവേഗ റെയിൽപാതയ്ക്കെതിരെ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത കടന്നു പോകുന്നതായി ആകാശ സർവ്വേയിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാവണം. വീടും, സ്ഥലവും നഷ്ടപ്പെടുന്ന ആയിരകണക്കിന് കുടുംബങ്ങൾ ഇപ്പോൾ തന്നെ കുടിയിറക്കപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിലുള്ളവർക്ക് വായ്പ നല്കുവാൻ ബാങ്കുകൾ […]

രോഗികളുടെ എണ്ണത്തിൽ നൂറിലേയ്ക്ക് കോട്ടയം : ചികിത്സയിലുള്ളത് 96 പേര്‍: കോട്ടയം ജില്ലയില്‍ പതിമൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലു പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ഭേദമായത്. മുംബൈയില്‍ നിന്ന് എത്തി മേയ് 19 ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(23), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പെരുമ്പായിക്കാട് സ്വദേശി (58), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36) എന്നിവരാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്ന് […]

സംസ്ഥാനത്ത് 138 പേർക്കു കൊവിഡ: തുടർച്ചയായ നാലാം ദിവസവും നൂറു കടന്ന് കൊവിഡ് 19; നാലു പേർക്കു സമ്പർക്കത്തിലൂടെ രോഗം; കോട്ടയത്തും സമ്പർക്കത്തിലൂടെ രോഗ ബാധിതർ; കോട്ടയത്ത് 13 പേർക്കും രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 17 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള 4 […]

ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ഇടിച്ചു കൊലപ്പെടുത്തി ; രണ്ടുപേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ചേർന്ന് ഇടിച്ചു കൊലപ്പെടുത്തി. ചേർത്തലയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ചേർത്തല തെക്ക് മറ്റത്തിൽ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ അയൽവാസികളായ സുന്ദരേശ റാവു, സഹോദരൻ ശ്രീധര റാവു എന്നിവരെ അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു കുടുംബങ്ങളും തമ്മിൽ അതിർത്തിയെ ചൊല്ലി ഏറെ നാളുകളായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം […]