ചെറുവള്ളി എസ്റ്റേറ്റ് പ്രതിഫലം കൊടുത്ത് ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ പിൻവലിക്കണം: ഭൂ അവകാശ സംരക്ഷണ സമിതി

ചെറുവള്ളി എസ്റ്റേറ്റ് പ്രതിഫലം കൊടുത്ത് ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ പിൻവലിക്കണം: ഭൂ അവകാശ സംരക്ഷണ സമിതി

സ്വന്തം ലേഖകൻ

എരുമേലി: ശബരിമല വിമാനത്താവളത്തിനായി സർക്കാർ പാട്ടഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കെ.പി യോഹന്നാന് പണം കോടതിയിൽ കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് ഉത്തരവ് വൻ അഴിമതിയാണെന്ന് കേരള ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്. രാമനുണ്ണി ആരോപിച്ചു.

പാല സബ് കോടതിയിൽ ഭൂമി സർക്കാർ ഉടമസ്ഥത ചൂണ്ടികാണിച്ച് കോട്ടയം കളക്ടർ കേസ്സ് കൊടുത്ത സ്ഥിതിയിൽ അതേ കളക്ടറോട് തന്നെ പ്രതിഫലം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച നടപടി നിയമ ചരിത്രത്തിൽ കേട്ടുകേഴ്‌വി ഇല്ലാത്തതാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ ഈ നടപടി പാട്ടക്കാലാവധി കഴിഞ്ഞ കേരളത്തിലെ മുഴുവൻ ഭൂമികളും നഷ്ടപ്പെടാൻ ഇടയാക്കും.. എരുമേലി തെക്ക് വില്ലേജ് ആഫീസ് പടിക്കൽ നടന്ന ധർണ്ണാ സമരം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ ധർണ്ണയ്ക്ക് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, വിവിധ സംഘടനാ ഭാരവാഹികളായ കെ. ഗുപ്തൻ , വി. സുശികുമാർ , വീ.സി. അജികുമാർ ,രാജേഷ് നട്ടാശ്ശേരി, ജി.സജികുമാർ, വി.ആർ രതീഷ് , കെ.ബി മധു , അനിൽ മാനമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.