കൊറോണ വൈറസ് വ്യാപനം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണം ഉണ്ടാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം ഉണ്ടാകില്ല. ജൂലൈ 20 നാണ് കർക്കിടവാവ്. വൈറസ് വ്യാപനത്തിന്റെ സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഈ മാസം 30 വരെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. സമ്പർക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. അതേസമയം ക്ഷേത്രങ്ങളിലെ […]

കോട്ടയം ജില്ലയിൽ 93 പേര്‍ ചികിത്സയില്‍; ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് രോഗമുക്തി; ഇന്ന് എട്ടുപേര്‍ക്ക് കൂടി കോവിഡ്: മാടപ്പള്ളി , കൈപ്പുഴ , വെള്ളൂർ , അതിരമ്പുഴ , മറിയപ്പള്ളി , കളത്തിപ്പടി ,മുണ്ടക്കയം എന്നിവിടങ്ങളിൽ രോഗം

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലയില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. രോഗമുക്തരായ പത്തു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്നും രണ്ടു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുമാണ് വീട്ടിലേക്ക് മടങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. 31 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ കോട്ടയം […]

സംസ്ഥാനത്ത് 141 പേർക്കു കൊവിഡ്: സംസ്ഥാനത്ത് ഏറ്റവും കുടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന ദിവസം ഇന്ന്; സ്ഥിതി രൂക്ഷമാകുന്നതായി മുഖ്യമന്ത്രി; 60 പേർക്കു രോഗ വിമുക്തി; കോട്ടയത്ത് എട്ടു പേർക്കും രോഗം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസവും ചൊവ്വാഴ്ചയാണ്. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് രോഗ ബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി ഗതികൾ രൂക്ഷണാകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്ന് 60 പേർ രോഗവിമുക്തരായിട്ടുണ്ട്. രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്തു നിന്നും എത്തിയവരാണ്്. 52 പേർ മറ്റുസ്ഥാനതതു നിന്നും എത്തിയവരാണ്. ഒൻപതു പേർക്കു സമ്പർക്കത്തിലൂടെ […]

അപ്പു തോമസ് നിര്യാതനായി

വല്യാട്‌: ഓടമ്പ്രയിൽ എം പി തോമസിന്റെ മകൻ അപ്പു തോമസ്‌ (60)നിര്യതനായി. സംസ്കാരം ജൂൺ 24 ബുധനാഴ്ച രാവിലെ പത്തിന് വസതിയിൽ ശുശ്രുഷക്ക് ശേഷം കോട്ടയം ബ്ലെസ്സിങ് ടുഡേ മാങ്ങാനത്തുള്ള ചിലമ്പരക്കുന് സെമിത്തേരിയിൽ. മക്കൾ :മനീഷ, അനീഷ, ജിനീഷ.. മരുമക്കൾ :മഹേഷ്‌, ജോബി, അരുൺ

കയ്യിലെ കെട്ടും , കല്ലും ഓഫാക്കിയ ക്യാമറയും: അയർക്കുന്നത്തെ ഫാ.ജോർജ് എട്ടു പറയിലിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത: സഭയുടെ അനുശോചനക്കുറിപ്പിന് പിന്നിലുള്ളത് എന്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇരു കൈകളും കൂട്ടിക്കെട്ടി , ആ കെട്ടിൻ്റെ അറ്റത്ത് കരിങ്കൽ കെട്ടി, കിണറിൻ്റെ ഇരുമ്പ് മേൽമൂടിയുടെ ചെറുവിടവിലൂടെ ഒരാൾക്ക് ഒറ്റയ്ക്ക് കിണറ്റിൽ ചാടാനാകുമോ ..? അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വൈദികൻ ഫാ.ജോർജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയാണ് എന്ന് പൊലീസ് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഉയരുന്ന പ്രധാന സംശയമാണ് ഇത്. രണ്ടു കൈ കളും പ്ളാസ്റ്റിക്ക് ചരട് ഉപയോഗിച്ച് കുട്ടിക്കെട്ടി , ഈ കയറിൻ്റെ അറ്റത്ത് ചെങ്കല്ല് കെട്ടിയ ശേഷം വൈദികൻ കിണറ്റിൽ ചാടി എന്നാണ് പൊലീസ് ഭാഷ്യം. […]

മൂന്നാം ഭർത്താവിൽ നിന്നും ശാരീരിക പീഡനം സഹിക്കാനാവുന്നില്ല ; സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായി യുവതി മുഖ്യമന്ത്രിയ്ക്ക് മുൻപിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്നാം ഭർത്താവിൽ നിന്നും ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് കാണിച്ച് യുവതി അപേക്ഷയുമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുൻപിൽ. കറ്റാനം സ്വദേശിയായണ് ഭർത്താവിനൊപ്പം ജീവിക്കാൻ തോക്കിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയ്ക്ക് മുൻപിലെത്തിയത്. ഭർത്താവിന്റെ ഉപദ്രവത്തിനെതിരെ യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പൊലീസിലും പരാതി നൽകി. സംഭവത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ച് മടങ്ങി. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിവരാതായ യുവതി നീതി ലഭിച്ചില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയേയും സമീപിക്കുകയായിരുന്നു. ഇതോടെ […]

പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കണം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങളും ഓൺലൈൻ പഠനസാമഗ്രികളും ഉടനടി വിതരണം ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. അടിസ്ഥാന സൗകര്യം ഒരുക്കൽ സന്നദ്ധസംഘടനകളെ ഏൽപ്പിച്ച് സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. മുന്നൊരുക്കങ്ങളില്ലാതെ സർക്കാർ നടത്തിയ ഓൺലൈൻ മാമാങ്കത്തിന്റെ ഇരയായി വിദ്യാർഥികൾ കഷ്ടപ്പെടുകയാണ്. കോവിഡിന്റെ മറവിൽ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപെടാൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ പഠനത്തിന്റെ രക്തസാക്ഷി ദേവികയുടെ കുടുംബത്തോട് സർക്കാർ നീതി പുലർത്തുക, പി ജി വെയ്റ്റേജ് പുനഃസ്ഥാപിക്കുക, പാഠപുസ്തകവിതരണം പൂർത്തിയാക്കുക, ഡി ഇ ഐ ഇ.ഡി വിദ്യാർഥികളുടെ […]

സുരക്ഷാപ്രശ്‌നത്തെ തുടർന്ന് മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ ; നീക്കം ചെയ്തവയിൽ ബ്യൂട്ടി ഫിൽട്ടർ ക്യാമറാ ആപ്ലിക്കേഷനുകളും

സ്വന്തം ലേഖകൻ കൊച്ചി : സുരക്ഷാ പ്രശ്‌നത്തെ മുൻനിർത്തി പ്ലേ സ്റ്റോറിൽ നിന്നും മുപ്പത് ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു. ബ്യൂട്ടി ഫിൽട്ടർ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തത്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്‌സ് റിസർച്ചിന്റെ പഠന പ്രകാരം ഇത്തരം ആപ്ലിക്കേഷനുകളിൽ അനാവശ്യമായ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുകയും അവയിൽ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഗൂഗിളിന്റെ നടപടി. യൊറിക്കോ ക്യാമറ, സൊലു ക്യാമറ, ലൈറ്റ് ബ്യൂട്ടി […]

കോവിഡ് ബാധിച്ച് റിയാദിൽ ഒരു മലയാളി കൂടി മരിച്ചു ; മരിച്ചത് കോട്ടയം ഏറ്റുമാനൂർ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി സൗദി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറിയുമായ പ്രസാദ് അത്തംപള്ളി ( 59 ) യാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കിംഗ് സൽമാൻ ആശുപത്രിയിലും ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലും കിംഗ് ഖാലിദ് ഹോസ്പിറ്റലിലും ഒരു മാസമായി ഇയാൾ ചികിത്സയിൽ കഴിയുകയായിരുന്നു. പ്രസാദിന്റെ ഭാര്യ സുമ പ്രസാദ് സൗദിയിൽ നേഴ്‌സ് ആയി […]

കോവിഡിന് ഉമിനീർ പരിശോധന; ഐ സി എം ആറിനോട് നിലപാടറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഉമിനീർ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാനാവുമെന്നും ഇതിനെക്കുറിച്ച് താൻ നല്കിയ റിപ്പോർട്ട് പരിഗണിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ കൗൺസിലിന് ( ഐ സി എം ആർ) നിർദേശം നല്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അരുൺ കുമാർ ഹൈക്കോടതിയിൽ ഹർജി നല്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബിഫാം പാസായ തനിക്ക് കെറോണ വൈറസിനെ ചെറുക്കാൻ കഴിയുന്ന മരുന്നിന്റെ കോമ്പിനേഷൻ അറിയാമെന്നും ഇയാൾ അവകാശപ്പെടുന്നു. യു എസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ തന്റെ പ്രയത്‌നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്ന് റിസർച്ച് തുടരാൻ നിർദേശിച്ചെന്നും […]