ചങ്ങനാശേരിയ്ക്കു പിന്നാലെ കാഞ്ഞിരപ്പള്ളിയിലും വാക്കു പാലിച്ച് ജോസ് കെ.മാണി വിഭാഗം; ആരോപണങ്ങൾക്കിടയിലും രാഷ്ട്രീയ മാന്യതകാട്ടി കേരള കോൺഗ്രസ് എം

ചങ്ങനാശേരിയ്ക്കു പിന്നാലെ കാഞ്ഞിരപ്പള്ളിയിലും വാക്കു പാലിച്ച് ജോസ് കെ.മാണി വിഭാഗം; ആരോപണങ്ങൾക്കിടയിലും രാഷ്ട്രീയ മാന്യതകാട്ടി കേരള കോൺഗ്രസ് എം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപണം ഉയർത്തി പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുമ്പോഴും, രാഷ്ട്രീയ മാന്യതകാട്ടി വാക്കു പാലിച്ച് വീണ്ടും ജോസ് കെ.മാണി വിഭാഗം.

ചങ്ങനാശേരിയ്ക്കു പിന്നാലെ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും രാഷ്ട്രീയ മാന്യതകാട്ടിയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ മര്യാദ എന്തെന്നു കാട്ടി നൽകിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തിന്റെ പേരിൽ യു.ഡി.എഫിനെ സമ്മർദത്തിലാക്കി പി.ജെ ജോസഫ് വിഭാഗവും കോൺഗ്രസിലെ ഒരു വിഭാഗവും ഒരു പോലെ സമ്മർദത്തിലാക്കാൻ ശ്രമിക്കുമ്പോഴാണ് ജോസ് കെ.മാണി വിഭാഗം വീണ്ടും രാഷ്ട്രീയമായുള്ള വാക്ക് പാലിച്ചിരിക്കുന്നത്.

നേരത്തെ ചങ്ങനാശേരി നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വോട്ട് ലഭിച്ചതിനാൽ മാത്രമാണ്, ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയ്ക്കു ഇവിടെ ചെയർമാനാകാൻ സാധിച്ചത്.

ചങ്ങനാശേരി നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം പുറത്ത് പി.ജെ ജോസഫും ഒപ്പമുള്ള നേതാക്കളും ചേർന്നു ജോസ് കെ.മാണി വിഭാഗത്തെ പരമാവധി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിലും പ്രകോപനത്തിൽ വീഴാതെയാണ് ജോസ് കെ.മാണി വിഭാഗം ശ്രദ്ധിച്ചത്.

ഇന്നലെ നടന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് ധാരണ പ്രകാരം രാജി വയ്ക്കാൻ തയ്യാറായ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം, ഈ ധാരണ തിരഞ്ഞെടുപ്പിലും പാലിച്ചു. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിന് ഏഴും കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടും, ജോസഫ് വിഭാഗത്തിനു ഒരു വോട്ടുമാണ് ഉള്ളത്.

നാലു അംഗങ്ങളുള്ള സി.പി.എമ്മും ഒരു അംഗമുള്ള സി.പി.ഐയുമാണ് ഇവിടെ പ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് കൃത്യമായി രാജി വയ്ക്കുകയും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ശക്തമായ എതിർപ്പ് ഉയർത്തിയ ജോസഫ് വിഭാഗം അംഗത്തെത്തന്നെ
തന്നെ വിജയിപ്പിക്കുകയും ചെയ്തു.

ഇതെല്ലാം ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ മര്യാദയാണ് വ്യക്തമാക്കുന്നത്. എന്നാൽ, ഇത് ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫിന്റെ തീരുമാനങ്ങളെ എത്രത്തോളം സാധിക്കും എന്നത് കാത്തിരുന്ന് കാണേണ്ടി വരും.