ബംഗാളിലും ബി.ജെ.പി തരംഗം ; മമതയ്‌ക്കും സി.പി.എമ്മിനും തിരിച്ചടി
സ്വന്തംലേഖകൻ കോട്ടയം : 34 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2011ല്‍ പശ്ചിമബംഗാളില്‍ ഭരണം പിടിച്ചെടുത്ത മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ ലഭിച്ചത്. കൂടുതല്‍ സീറ്ര് നേടിയെങ്കിലും പശ്ചിമബംഗാളിലെ മമതയുടെ ആധിപത്യത്തിനുള്ള വെല്ലുവിളി കൂടിയാണ് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം. നാക്കുകൊണ്ട് എതിര്‍ക്കുന്നത് കൂടാതെ കൈക്കരുത്തുകൊണ്ടും ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ മമത മുന്നിട്ടിറങ്ങി. സി.ബി.ഐക്ക് സംസ്ഥാനത്തുള്ള അനുമതി നിഷേധിക്കാന്‍ വരെ അ വര്‍ തയ്യാറായി. ശാരദാ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് […]