കോട്ടയത്ത് വികസനക്കുതിപ്പ്: തോമസ് ചാഴികാടന്റെ വിജയം ഉറപ്പ്: ജോസ് കെ.മാണി എംപി

സ്വന്തം ലേഖകൻ കോട്ടയം:  കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 2009 മുതൽ യു.ഡി.എഫ് നടത്തിയ വികസനപ്രവർത്തനങ്ങളും വികസനമുന്നേറ്റവും തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുമെന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. മണ്ഡലത്തിലെ വൻ വികസനം ജനങ്ങളെ സമീപിക്കുവാൻ യു.ഡി.എഫ് പ്രവർത്തകർക്ക് ഏറെ അഭിമാനം നൽകുന്നതാണ് മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ വിപ്ലവമെന്നും കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ്സ് (എം) പാർലമെന്റ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനറൽ സെക്രട്ടറി ജോയി എബ്രഹാം, […]

മണ്ഡലപര്യടനത്തിലേയ്ക്ക് വി.എൻ വാസവൻ: പ്രചാരണ രംഗത്ത് സജീവമായി നേതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർത്തി മണ്ഡല പര്യടനത്തിൽ സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ. പര്യടനത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു വാസവന്റെ പ്രചാരണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരങ്ങാട്ടുപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച സിബിയുടെ വീട്ടിൽ സന്ദർശനം നടത്തി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച തൊഴിലാളികളുടെ കുടുംബ സംഗമം  സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.  പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി മണ്ഡലം […]

പിറവത്ത് വോട്ട് തേടി തോമസ് ചാഴികാടൻ: തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതം; അനുഗ്രഹങ്ങളുമായി വീട്ടമ്മമാരും സ്ത്രീകളും

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളം ഉയർത്തി പാർലമെന്റ് മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതൽ തന്നെ തോമസ് ചാഴികാടൻ പിറവം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിലായിരുന്നു. രാവിലെ പിറവം എം.എൽ.എ അനൂപ് ജേക്കബിനൊപ്പം പ്രധാന വ്യക്തികളെ കണ്ട് വോട്ടർഭ്യർത്ഥിച്ചു. തുടർന്ന് കൂത്താട്ടുകുളം, ഇലഞ്ഞി, മണീട്, പിറവം തുടങ്ങിയ മണ്ഡലങ്ങൾ സന്ദർശനം നടത്തി വോട്ടർഭ്യർത്ഥിച്ചു. പിറവത്തെ നിരവധി സ്ഥാനങ്ങളും സന്ദർശിച്ചു.  തുടർന്ന് എത്തിയത്ത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലേക്കായിരുന്നു. കടുത്തുരുത്തി ആയാംകുടിയിൽ […]

ജില്ലയിൽ വോട്ടോറിക്ഷ പര്യടനം തുടങ്ങി

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കുറിച്ച് വോട്ടര്‍മാര്‍ അറിയേണ്ട വിവരങ്ങളെല്ലാം നല്‍കാന്‍ വോട്ടോറിക്ഷ ജില്ലയില്‍ പര്യടനം തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പ്രത്യേകം സജ്ജീകരിച്ച ഓട്ടോറിക്ഷ വോട്ടോറിക്ഷയായി പര്യടനം നടത്തുന്നത്.  കളക്ട്രേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച പര്യടനം  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു  ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടവകാശമുള്ള എല്ലാവരും വോട്ടു ചെയ്യുന്നു എന്ന് ഉറപ്പാക്കാനും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്  അവസരമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് വോട്ടോറിക്ഷ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി  […]

ഇടുക്കിയിൽ കോൺഗ്രസ് പിൻതുണയോടെ പി.ജെ ജോസഫ് സ്വതന്ത്രനായേക്കും: എതിർപ്പുമായി കേരള കോൺഗ്രസ് മാണി വിഭാഗം; ക്‌നാനായ സമ്മർദത്തിൽ ഭയന്ന് മോൻസ് ജോസഫ്; എല്ലാത്തിനും പിന്നിൽ കോൺഗ്രസിന്റെ സമ്മർദ തന്ത്രം

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കിയിൽ കോൺഗ്രസ് പിൻതുണയോടെ പി.ജെ ജോസഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. കേരള കോൺഗ്രസിന്റെ ചിഹ്നമില്ലാതെ സ്വതന്ത്രസ്ഥാനാർത്ഥിയായി യുഡിഎഫ് പിൻതുണയോടെ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഈ ഒരു പ്രതീക്ഷയോടെയാണ് തന്റെ അടുത്ത നീക്കം പതിനഞ്ച് വരെ പി.ജെ ജോസഫ് മരവിപ്പിച്ച് വച്ചിരിക്കുന്നത്. പതിനഞ്ചിന് കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കുന്നതോടെ പി.ജെ ജോസഫ് മറു തന്ത്രം ഒരുക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ഇതിനിടെ ക്‌നാനായ സമുദായത്തിന്റെ വിരട്ടലിനെ തുടർന്ന് മോൻസ് ജോസഫ് മാണി ഗ്രുപ്പ് വിരുദ്ധ നിലപാടിൽ നിന്ന് പിന്നോട്ടു പോയതായി […]

മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു : ബിജെപി അംഗമായത് സോണിയ ഗാന്ധിയുടെ വിശ്വസ്തൻ ; രാജി കോൺഗ്രസിൽ സീറ്റില്ലെന്ന് ഉറപ്പായതോടെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി വിട്ട് പാർട്ടി മാറി സുരക്ഷിത താവളം തേടുന്ന നേതാക്കളുടെ എണ്ണം വർധിക്കുന്നു. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളും പാർട്ടി വ്യക്താവുമായ ടോം വടക്കനാണ് ഇപ്പോൾ സുരക്ഷിത താവളം തേടി ബിജെപി പാളയത്തിൽ എത്തിയിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇപ്പോൾ ടോം വടക്കൻ പാർട്ടി വിട്ട് പുറത്തിറങ്ങിയിരിക്കുന്നത്. ദില്ലിയിൽ നടന്ന ചടങ്ങിൽ രവിശങ്കർ പ്രസാദിൽ നിന്നും ആണ് അംഗത്വം സ്വീകരിച്ചത്. രവിശങ്കർ പ്രസാദ് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് നാടകീയമായി ഇവിടെ […]

ചരിത്രം ചാഴിക്കാടനൊപ്പം: അട്ടിമറി മാത്രം പ്രതീക്ഷിച്ച് പി.സി തോമസ്; പാർട്ടി വോട്ടുകൾ കൃത്യമായി പിടിക്കാൻ വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: സി.പി.എം ചിഹ്നത്തിനെതിരെ മത്സരിച്ചപ്പോൾ രണ്ടു തവണ ഒഴികെ എല്ലാത്തവണയും ചരിത്രം തിരുത്തിയ പാരമ്പര്യമാണ് രണ്ടിലയുടെ ഓമനയായ തോമസ് ചാഴികാടനുള്ളത്. മൂന്നു തവണയും അരിവാൾ ചുറ്റിക നക്ഷത്രത്തെ അടിച്ചു പരത്തിയാണ് ചാഴികാടൻ ഏറ്റുമാനൂർ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചത്. മൂന്നിൽ രണ്ടു തവണയും ചാഴികാടൻ തറ പറ്റിച്ചത് സിപിഎമ്മിന്റെ കോട്ടയത്തെ എക്കാലത്തെയും അതികായനായ നേതാവ് വൈക്കം വിശ്വനെയായിരുന്നു. ഈ ആത്മവിശ്വാസം തന്നെയാണ് സൗമ്യനായ തോമസ് ചാഴികാടനെ, കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വി.എൻ വാസവനെ എതിരിടാൻ ശക്തനാക്കി മാറ്റുന്നതും. 1991 ൽ തോമസ് ചാഴികാടൻ […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് , ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ആവശ്യപ്പെട്ടു . കളക്‌ട്രേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് നിര്‍മ്മിത ബോര്‍ഡുകള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. യോഗങ്ങളും മറ്റും ചേരുമ്പോള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലെയിറ്റ്, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ ഒഴിവാക്കണം. പകരം പുനരുപയോഗ സാധ്യതയുളള വസ്തുക്കള്‍ ഉപയോഗിക്കണം. […]