പാർലമെൻറ് ഇലക്ഷനിലേക്ക് സംസ്ഥാനത്തെ ആദ്യ നാമനിർദേശ പട്ടിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി  എം മുകേഷ്.

പാർലമെൻറ് ഇലക്ഷനിലേക്ക് സംസ്ഥാനത്തെ ആദ്യ നാമനിർദേശ പട്ടിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.

Spread the love

കൊല്ലം : ഏപ്രിൽ 26 ആം തീയതി നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തിലെ ആദ്യ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.ഇന്ന് രാവിലെ 11 മണിക്ക് ഭരണാധികാരി ആയ ജില്ലാ കളക്ടർ എൻ ദേവിദാസിന് സമക്ഷമാണ്  പത്രിക സമർപ്പിച്ചത്.

രാവിലെ 10.30 ഓടെ കൊല്ലത്തെ സിഐടിയു ഓഫീസിന് മുമ്പിൽ നിന്നും പാർട്ടി നേതാക്കളോടൊപ്പം പ്രകടനമായിട്ടാണ് പത്രിക സമർപ്പണത്തിനായി എത്തിയത്.യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ അവസാന ദിവസമായ ഏപ്രിൽ 4 ആം  തീയതിയെ സമർപ്പിക്കുകയുള്ളൂ എന്നാണ് കിട്ടിയ വിവരം.

ഇന്ന് രാവിലെ മുതലാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസരം തുടങ്ങിയിരിക്കുന്നത്.അവധി ദിവസങ്ങളായ മാർച്ച് 29 , 31 ഏപ്രിൽ 1 തീയതികളിൽ പത്രിക സമർപ്പിക്കാൻ സാധിക്കുകയില്ല.ഏപ്രിൽ അഞ്ചിന് പത്രികകൾ സൂക്ഷ്മ പരിശോധന നടത്തും.കത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group