വോട്ട് ചെയ്യാനെത്തിയ അമ്മയുടെ കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കേരളാ പോലീസ്

സ്വന്തംലേഖകൻ കോട്ടയം : അമ്മ വോട്ടു ചെയ്യുമ്പോൾ പൊലീസ് തണലിൽ കുഞ്ഞിന് സുഖനിദ്ര. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു ചിത്രമാണിത്. കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ യുവതിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനിൽക്കുകയാണ് ഈ പൊലീസുകാരൻ. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നത് വരെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ്. കണ്ണൂർ വടകര വള്ള്യാട് പോളിംഗ് ഒരു തെരഞ്ഞെടുപ്പ് കാഴ്ച എന്ന അടിക്കുറിപ്പോടൊണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തി

സ്വന്തംലേഖകൻ കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് പോളിംഗ് ബൂത്തിൽ നിന്നാണ് മോദി വേട്ട് രേഖപ്പെടുത്തിയത്. കണ്ണൂർ പിണറായിയിലെ അമല ബേസിക്ക് യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്.

മാനന്തവാടിയിൽ വോട്ടു ചെയ്യാനെത്തിയ യുവതി കുഴഞ്ഞുവീണു

സ്വന്തംലേഖകൻ കോട്ടയം : പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 129ാം നമ്പർ ബൂത്തിലാണ് യുവതി കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാൽ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകൾക്കൊപ്പം വരിനിൽക്കെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണത്. പ്രിസൈഡിംഗ് ഓഫീസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസറും ചേർന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയിൽ നസീമക്ക് വിശ്രമ […]

സൗന്ദര്യത്തെ കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതി മാറാനും അതിനെ കുറിച്ചു സംസാരിച്ചു തുടങ്ങാനും ഉയരെ പ്രചോദനമാകുമെന്ന് കരുതുന്നു; പാർവ്വതി

സ്വന്തംലേഖകൻ കോട്ടയം : അഭിനയമികവ് കൊണ്ടും ഉറച്ച നിലപാട് കൊണ്ടും സിനിമാമേഖലയില്‍ തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ നടിയാണ് പാര്‍വതി. ഉയരെയാണ് പാര്‍വതിയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പല്ലവി എന്ന തന്റെ കഥാപാത്രം മറ്റുള്ളവര്‍ക്ക് പ്രചോദനം എന്നതിനപ്പുറം സൗന്ദര്യത്തെ കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതി മാറാന്‍ ഉപയുക്തമാകുമെന്നാണ് കരുതുന്നതെന്ന് പാര്‍വതി പറയുന്നു. ‘സിനിമയില്‍ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പെണ്‍കുട്ടിയായി അഭിനയിച്ചതു കൊണ്ട് ഞാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നു എന്നു പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം അവര്‍ […]

ആഗോളതലത്തില്‍ രണ്ടരക്കോടി ജനങ്ങളും ഉപയോഗിക്കുന്നത് 123456 പാസ് വേഡ്

സ്വന്തംലേഖകൻ കോട്ടയം : ആഗോളതലത്തില്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ രണ്ടരക്കോടി ജനങ്ങളും ഉപയോഗിക്കുന്നത് 12345 പാസ്‌വേഡ് എന്ന് ബ്രിട്ടണ്‍ നാഷണള്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍. പലരും ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള പാസ് വേഡ് എന്ന നിലയിലാണ് ഇത് ഉപയോഗിക്കുന്നതെന്ന് സര്‍വേയില്‍ പറയുന്നു. രണ്ടാമതായി ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് 111111 ആണ്. എന്നാല്‍ ഫുഡ് ബോള്‍ പ്രീമിയര്‍ ലീഗ് കളിക്കിടയില്‍ ഇവ മാറി ടീമിന്റെ പേരുകളും ആളുകള്‍ പാസ് വേര്‍ഡ് ആയി സ്വീകരിക്കാറുണ്ടെന്നും സര്‍വേയില്‍ പറയുന്നു. പലപ്പോഴും ഇത്തരം എളുപ്പമുള്ള പാസ്‌വേഡുകളാണ് ഹാക്കര്‍മാര്‍ക്ക് ആളുകളുടെ സ്വകാര്യവിവരങ്ങള്‍ […]

‘താങ്കള്‍ ഗര്‍ഭിണിയുടെ ഉദരത്തില്‍ കൈ വെച്ചപ്പോള്‍ ഞങ്ങള്‍ക്കു തോന്നിയത് ഭയമാണ്’; സുരേഷ് ഗോപിക്ക് തുറന്ന കത്ത്

സ്വന്തംലേഖകൻ കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയുടെ വയറിൽ‍ തൊട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് തുറന്ന കത്തുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ്‌ഗോപിക്ക് തുറന്ന കത്തുമായി ശ്രീജ രംഗത്തെത്തിയത്. സുരേഷ് ഗോപി നിറവയറില്‍ തൊട്ടപ്പോള്‍ ഓര്‍മ്മ വന്നത് ബല്‍ക്കീസ് ബാനുവിനെയും, നിറവയറില്‍ നിന്ന് സംഘപരിവാര്‍ ശൂലമുനയില്‍ കോര്‍ത്തെടുത്ത പിടയ്ക്കുന്ന ഭ്രൂണത്തെയുമാണെന്ന് ശ്രീജ എഴുതുന്നു. ഗര്‍ഭിണികളോടും കുഞ്ഞുങ്ങളോടും അമ്മമാരോടും ഇത്രയധികം ക്രൂരതകള്‍ ചെയ്ത ഒരു പ്രത്യയശാസ്ത്രത്തില്‍ നിന്നു കൊണ്ടാണ് താങ്കള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നാണ് ശ്രീജ സുരേഷ്‌ഗോപിയോട് കത്തിലൂടെ പറയുന്നു. […]

മോഹൻലാലിന്റെ പിന്തുണ തേടി സുരേഷ് ഗോപി

സ്വന്തംലേഖകൻ കോട്ടയം :   മോഹൻലാലിന്റെ പിന്തുണ തേടി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. ലാലിന്റെ വീട്ടിൽ എത്തിയാണ് സുരേഷ് ഗോപി പിന്തുണ നേടിയത്. ഇരുവരും ഏറെ നേരെ സംസാരിച്ചു. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മോഹൻലാലിന്റെ പിന്തുണ തേടി സുരേഷ് ഗോപി എത്തിയത്. ഇരുവരുടേയും കൂടിക്കാഴ്ചയുടെ വീഡിയോ സുരേഷ് ഗോപി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. മോഹൻലാലിന്റെ പിന്തുണ തേടി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. ലാലിന്റെ വീട്ടിൽ എത്തിയാണ് സുരേഷ് ഗോപി പിന്തുണ നേടിയത്. ഇരുവരും […]

‘ചതിക്കല്ലേടാ’ എന്നു പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറു തുടര്‍ന്നു; രമ്യയെ എറിഞ്ഞിട്ടത് കോണ്‍ഗ്രസുകാരാണെന്നു ആരോപണം , വീഡിയോ പുറത്തു വിട്ട് സിപിഎം പ്രവര്‍ത്തകര്‍

സ്വന്തംലേഖകൻ കോട്ടയം : ആലത്തൂരില്‍ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു വീഴ്ത്തിയ ആരോപണം വ്യാജമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ് കൊണ്ടാണ് രമ്യ വീണതെന്ന തെളിവായി ഒരു വീഡിയോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ‘ചതിക്കല്ലേടാ’ എന്നാക്രോശിക്കുന്ന അനില്‍ അക്കര എംഎല്‍എയാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവര്‍ത്തകരുടെ കല്ലേറ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നതെന്ന […]

പോളിംഗ് കേന്ദ്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ബൂത്തിന്‍റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ മൊബൈള്‍ ഫോണ്‍, കോഡ് ലെസ് ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ക്കും പോളിംഗ് ജോലിയിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാമെങ്കിലും പോളിംഗ് സമയത്ത് ഇവ സ്വിച്ചോഫ് ചെയ്തിരിക്കണം. അടിയന്തര സാഹചര്യത്തില്‍ ഇവര്‍ക്ക് പോളിംഗ് ബൂത്തിന് പുറത്തുപോയി ഫോണ്‍ ചെയ്യാവുന്നതാണ്. പോളിംഗ് ഏജന്‍റുമാര്‍ പോളിംഗ് കേന്ദ്രത്തിനുള്ളില്‍ മൊബൈള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പടില്ല. തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്കും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പുറമെ സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ചീഫ് ഏജന്‍റുമാര്‍ക്കും മാത്രമേ […]

ഇതുവരെ നീക്കം ചെയ്തത് 85835 പ്രചാരണ സാമഗ്രികള്‍

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച 85835 തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ ഇതുവരെ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിലും ഉടമസ്ഥന്‍റെ അനുമതിയില്ലാത്ത സ്വകാര്യ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയാണ് നീക്കം ചെയ്തത്.