പ്രവചനങ്ങൾ അട്ടിമറിക്കപ്പെടും; വൻ ഭൂരിപക്ഷത്തോടെ കാസർഗോഡ് എൽഡിഎഫ് വിജയിക്കും

പ്രവചനങ്ങൾ അട്ടിമറിക്കപ്പെടും; വൻ ഭൂരിപക്ഷത്തോടെ കാസർഗോഡ് എൽഡിഎഫ് വിജയിക്കും

Spread the love

സ്വന്തംലേഖകൻ

കാസർഗോഡ് : പ്രവചനങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുമെന്നും കാസർഗോഡ് എൽഡിഎഫ് അഭിമാനകരമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സതീഷ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ബിജെപിക്ക് മണ്ഡലത്തിൽ രണ്ട് ലക്ഷത്തോളം വോട്ടുകളുണ്ട്. ഇത് ആവർത്തിച്ചു പറയുന്നത് മാധ്യമങ്ങൾ അത് മറന്നു പോകാതിരിക്കാനാണ്. ബിജെപിക്ക് 2014 ൽ മണ്ഡലത്തിൽ പതിനേഴ് ശതമാനം വോട്ടാണ് ലഭിച്ചത്. 2016 ആയപ്പോൾ വോട്ടിംഗ് ശതമാനം ഒരു ശതമാനം കൂടി പതിനെട്ട് ശതമാനമായി. വോട്ട് ഒരു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം ആയി. ഇപ്പോളത്തെ വർദ്ധനവ് കൂടി പരിശോധിക്കുകയാമെങ്കിൽ ബിജെപിക്ക് രണ്ട് ലക്ഷോത്തോളം വോട്ട് ലഭിക്കേണ്ടതാണ്. ആ രണ്ട് ലക്ഷം വോട്ട് ബിജെപിക്ക് ലഭിക്കുകയാണെങ്കിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും സതീഷ് ചന്ദ്രൻ പറഞ്ഞു.